ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്നാല്‍ ഓരോ വോട്ടും മോഡിക്ക്; വെളിപ്പെടുത്തലുമായി ഗുജറാത്ത് മന്ത്രി

അഹമ്മദാബാദ്: ഇ.വി.എം എന്നാല്‍ ഈച്ച്‌ വോട്ട് ഫോര്‍ മോഡി (ഓരോ വോട്ടും മോഡിക്ക്) എന്നാണെന്ന് ഗുജറാത്ത് മന്ത്രി. 

ഈ തിരിച്ചറിവിലാണ് ജനങ്ങള്‍ ബി.ജെ.പിയെ അധികാരത്തിലേറ്റുന്നതെന്നും ഗുജറാത്ത് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും ഗുജറാത്തിനെ മോശമായി ചിത്രീകരിക്കുന്നു.

പ്രീണനത്തിന്റെ രാഷ്ട്രീയത്തിനെതിരെ വികസനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് വാര്‍ത്താ വിനിമയ മന്ത്രാലയം ചെയ്യുന്നതെന്നും ജഡേജ പറഞ്ഞു.

രാജ്യത്തെ ഒന്നാം നമ്ബര്‍ സംസ്ഥാനമാണ് ഗുജറാത്ത്. ഇങ്ങനെയൊരു പദവി നേടിയെടുക്കുന്നതില്‍ തന്റെ മന്ത്രാലയം കഠിന പരിശ്രമം നടത്തിയിട്ടുണ്ടെന്നും ജഡേജ പറഞ്ഞു.

വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനും വോട്ടര്‍മാരില്‍ ബോധവല്‍ക്കരണം നടത്തുന്നതിലും മന്ത്രാലയം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. അതിന്റെ പ്രതിഫലം നമുക്ക് ലഭിക്കുകയും ചെയ്തു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം അതിന്റെ തെളിവാണ്.

പ്രതിപക്ഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെയും വിവിപാറ്റിനേയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ഇ.വി.എം എന്നാല്‍ ഓരോ വോട്ടും മോഡിക്കാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Post Your Comments here.Thank You
Top