കണ്ണൂരിനെ ഞെട്ടിച്ച്‌ കൂട്ടബലാത്സംഗ പരാതി; പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പത്താംക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത് നാലുപേരെന്ന് പൊലീസ്; പീഡനം നടന്നത് തുടര്‍ച്ചയായ രണ്ടു ദിവസം; പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന നല്‍കി പൊലീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച്‌ രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയത്.

Top