“ഭൂമിയിലെ ദൈവം “പ്രിയ രാഗേഷ് … നിങ്ങൾക്ക് മനസ്സുകൊണ്ട് കോടി നമസ്ക്കാരം. ബിന്ദു മനോജ്

“ഭൂമിയിലെ ദൈവം ”
വാർദ്ധക്യം – ചിലർക്കെങ്കിലും അതൊരു ശാപമാണ്: ആരോരും ഇല്ലാതെ തീർത്തും ഒറ്റപ്പെട്ടു പോവുന്ന ഒരവസ്ഥ
ഒരു നേരത്തെ വിശപ്പ് മാറ്റാനാവാതെ
ഒരു തുള്ളി വെള്ളം കിട്ടാതെ
ഒന്നുറങ്ങാൻ ഒരു സ്ഥലം പോലും ഇല്ലാതെ
തീർത്തും നിസ്സഹായമായൊരവസ്ഥ.
ഇവിടെയാണ് ഈ “ഭൂമിയിലെ ദൈവത്തിനെ ” കാണാൻ കഴിഞ്ഞത്.. _ രാഗേഷ് –
ഒന്നും മോഹിക്കാതെ, ഒന്നും പ്രതീക്ഷിക്കാതെ, അശരണർക്ക് വേണ്ടി: അനാഥർക്ക് വേണ്ടി .: ജീവിക്കുന്നൊരു മനുഷ്യൻ
ജീവിക്കാനൊരവസരം മാത്രമല്ല അവരെ വാക്കുകൾ കൊണ്ടും, സ്നേഹം കൊണ്ടും, അവർക്കൊപ്പം നിൽക്കുന്നു. കുളിക്കാതെ താടിയും മുടിയും വെട്ടാതെ വൃത്തിഹീനമായ് നടന്നിട്ടും ഒരു മടിയും കൂടാതെ അവരെ സ്നേഹത്തോടെ വാത്സല്യത്തോടെ സ്വന്തം മകനെ പോലെ സ്നേഹിച്ച് താടിയും മുടിയും വെട്ടി കൊടുത്ത് ശുശ്രൂഷിക്കുന്ന ഒരു സാധാരണ മനുഷ്യൻ …
അവർക്കുള്ള വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും മരുന്നും എല്ലാം മുടങ്ങാതെ എത്തിച്ചു കൊടുക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയും സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയും മാത്രം ഓടുന്ന ഇന്നത്തെ മനുഷ്യർക്കിടയിൽ നിന്നും തീർത്തും വിത്യസ്തമായൊരു വ്യക്തിത്വത്തിനുടമ:
പ്രിയ രാഗേഷ് … നിങ്ങൾക്ക് മനസ്സുകൊണ്ട് കോടി നമസ്ക്കാരം:

ബിന്ദു മനോജ്
കോഴിക്കോട് നടക്കാവ്
നൃത്താദ്ധ്യാപിക (സൂര്യ നൃത്ത വിദ്യാലയം)

Top