റൊണാള്‍ഡോയില്ലാത്ത റയല്‍ മാഡ്രിഡ് ടീമിനെ കെട്ടിപ്പടുക്കുക വലിയ വെല്ലുവിളിയാണെന്ന് ലോപെടെഗി

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഒരു മികച്ച റയല്‍ മാഡ്രിഡ് ടീം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് പരിശീലകന്‍ ലോപെടെഗി. റയലിന്റെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്നതിന്റെ മുന്‍പ് ആണ് ലോപെടെഗിയുടെ പ്രതികരണം. ലോപെടെഗിയുടെ റയല്‍ മാഡ്രിഡ് പരിശീലകനായുള്ള ആദ്യ മത്സരമാണിത്.

റൊണാള്‍ഡോക്ക് പകരക്കാരനായി റയലിനെ മുന്നോട്ട് നയിക്കാന്‍ ഗരെത് ബെയ്‌ലിന് കഴിയുമെന്നും റയല്‍ മാഡ്രിഡ് പരിശീലകന്‍ പറഞ്ഞു. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.35നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള റയലിന്റെ പ്രീസീസണ്‍ പോരാട്ടം.

Top