ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമർശനവും 25000 രൂപ പിഴയും

കൊച്ചി: ശബരിമലയിലെ പൊലീസ് ഇടപെടലില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചും പിഴ ഈടാക്കിയും ഹൈക്കോടതി.

ശബരിമല ഹര്‍ജികളിലൂടെ പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോയെന്ന് ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് ചോദിച്ചു.

വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയ കോടതി 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി പറഞ്ഞു.

ഹര്‍ജികളില്‍ ഉന്നയിച്ചത് വികൃതമായ ആരോപണങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിച്ചു. ശബരിമലയിലെ പൊലീസ് നടപടിക്കെതിരെയായിരുന്നു ശോഭ സുരേന്ദ്രന്റെ ഹര്‍ജി.

Top