ഷുഹൈബ് വധം; സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു.

കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്റ്റേ ചെയ്യുന്നുവെന്നും ഡിവിഷന്‍ ബ‍ഞ്ച് വ്യക്തമാക്കി.

സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിനിടെ അന്വേഷണം സിബിഐക്ക് വിട്ടത് അപക്വമാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

സിംഗിൾ ബഞ്ച് ഉത്തരവിന് എതിരായ സർക്കാർ അപ്പിൽ നിലനിൽക്കുന്നതല്ല എന്നു ശുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകൻ വാദിച്ചു.

എന്നാല്‍ കേസ് വിശദമായി 23ന് പരിഗണിക്കാം എന്ന് വ്യക്തമാക്കി ഡിവിഷന്‍ ബഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്യുകയായിരുന്നു.

Post Your Comments here.Thank You
Top