ഓണത്തിന് താരയുദ്ധം

ഓണത്തിന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തിയറ്ററിലെത്തും. ഒപ്പം യുവതാരങ്ങളായ പൃഥ്വിരാജിന്റെയും നിവിന്‍പോളിയുടെയും ചിത്രങ്ങളുമുണ്ട്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്നിവയാണ് നേര്‍ക്കുനേരെത്തുന്നത്. രണ്ടുചിത്രങ്ങളിലും അധ്യാപകരുടെ വേഷത്തിലാണ് ഇരുവരും. ശ്യാംധര്‍ ആണ് 'പുള്ളിക്കാരന്‍ സ്റ്റാറാ' ഒരുക്കിയിരിക്കുന്നത്. ആശ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തം. അന്ന രേഷ്മ രാജന്‍ ആണ് നായിക. ജിനു എബ്രഹാമിന്റെ ആദംജോണ്‍ ആണ്

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അഹമ്മദ് ഖാന്‍ അന്തരിച്ചു

ബംഗളൂരു > രാജ്യംകണ്ട മികച്ച ഫുട്ബോളര്‍മാരില്‍ ഒരാളും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ അഹമ്മദ് ഖാന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. 1948, 1952 ഒളിമ്പിക്സുകളില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. പ്രതിരോധനിരയിലാണ് അദ്ദേഹം തിളങ്ങിയത്. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ യുഗോസ്ളാവിയയുമായി നടന്ന മത്സരത്തില്‍ നഗ്നപാദനായാണ് ഇദ്ദേഹം കളത്തിലിറങ്ങിയത്. ടീമിന്റെ ഏകഗോള്‍ നേടിയതും ഖാനായിരുന്നു. 1949മുതല്‍ 1959വരെ ഈസ്റ്റ് ബംഗാള്‍ ക്ളബ്ബിന്റെ കളിക്കാരനായി. ക്ളബ്ബിലെ പഞ്ചപാണ്ഡവന്മാര്‍ എന്നറിയപ്പെടുന്നവരില്‍ ഒരാളാണ്.

ധോണിക്ക് 300-ാം ഏകദിനം

കൊളംബോ > ശ്രീലങ്കക്കെതിരെ ജയം തുടരാന്‍ ഇന്ത്യ ഇന്ന് നാലാം ഏകദിനത്തിന്. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ 300-ാം ഏകദിന മത്സരമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍താരമാകും ധോണി. 3-0ന് മുന്നിലുള്ള ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ശ്രീലങ്ക പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ്. തുടര്‍തോല്‍വികളില്‍ ലങ്കന്‍ ക്രിക്കറ്റില്‍ ആഭ്യന്തര കലഹം മൂത്തു. സെലക്ഷന്‍ സമിതി തലവന്‍ സനത് ജയസൂര്യ രാജിവച്ചു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ്ചെയ്ത

കംഗാരുവിനെ കടുവ പിടിച്ചു

മിര്‍പുര്‍ > 14 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ അത്ഭുതവും നടന്നു. വമ്പന്മാരായ ഓസ്ട്രേലിയയെ ബംഗ്ളാദേശ് തകര്‍ത്തു. കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസ് ഇംഗ്ളണ്ടിനെ വീഴ്ത്തിയിരുന്നു. ടെസ്റ്റ് റാങ്കിങ്പട്ടികയില്‍ ഓസീസ് നാലാം സ്ഥാനക്കാരാണ്. ഇംഗ്ളണ്ട് മൂന്നാമതും. ഓസീസിനെ വീഴ്ത്തിയ ബംഗ്ളാദേശ് ഒമ്പതാം റാങ്കുകാര്‍. ഇംഗ്ളണ്ടിനെ ഞെട്ടിച്ച വിന്‍ഡീസാകട്ടെ എട്ടാം സ്ഥാനത്തും. മിര്‍പുരില്‍ ബംഗ്ളാ കടുവകളുടെ സ്പിന്‍ ആക്രമണത്തില്‍ ഓസീസ് ബാറ്റിങ്നിര ഛിന്നഭിന്നമായി. ഓള്‍റൌണ്ടര്‍ ഷാകിബ് അല്‍ ഹസനാണ് ബംഗ്ളാദേശിന്റെ ആക്രമണം നയിച്ചത്. രണ്ട് ഇന്നിങ്സിലുമായി

17.35 ലക്ഷം വിദേശ തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തി

റിയാദ്: ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് 17.35 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയാതായി പാസ്പോര്‍ട്ട് ഡയരക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.18 ലക്ഷം തീര്‍ഥാടകര്‍ ഈ വര്‍ഷം കൂടുതല്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 16.31 ലക്ഷം തീര്‍ഥാടകര്‍ വിമാനങ്ങളിലും 88,585 പേര്‍ റോഡു മാര്‍ഗവും 14,827 തീര്‍ഥാടകര്‍ കപ്പലുകളിലുമാണ് സൗദിയില്‍ എത്തിയത്. തീര്‍ഥാടകരില്‍ 9.30 ലക്ഷം പുരുഷന്മാരും 8.04 ലക്ഷം

ബിഡിജെഎസ് എന്‍ഡിഎ ബന്ധം വിടണം; ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ > ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ബിജെപി സ്വകാര്യ കമ്പനിയായി മാറി, ഗ്രൂപ്പും കോഴയും മാത്രമെ അതിലുള്ളു.ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു സിപിഐ എം അവസരം നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബിജെപിയുടെ നിലപാടുകളില്‍ ഇതിനു മുമ്പും ബിഡിജെഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബിജെപി ബിഡിജെഎസ് ബന്ധത്തിലെ വിള്ളല്‍ വ്യക്തമാക്കുന്നതാണ് വെള്ളാപ്പള്ളിയുടെ നിലാപാട്.

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി > സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ സംബന്ധമായ കേസുകളില്‍ വാദംകേള്‍ക്കുന്നത് സുപ്രീംകോടതി നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി. രണ്ടാം തവണയാണ് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള തീയതികളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ജൂണ്‍ 30 അവസാന തീയതി നിശ്ചയിച്ച്

ജനുവരി മുതലുള്ള ഓരോ മാസവും ഗോരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ചത് 100 ലധികം കുട്ടികള്‍; ആഗസ്തില്‍ 290 പേര്‍

ലക്‌നൗ > ഈ മാസം മാത്രം ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത് 290 പേരാണെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ പി കെ സിംഗ് വെളിപ്പെടുത്തി. നിയോ നാറ്റല്‍ ഐ സി യു വില്‍ 213 പേരും 77 പേര്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് വാര്‍ഡിലുമാണ് മരിച്ചതെന്ന് സിംഗ് പറഞ്ഞു. 1,250 പേരാണ് ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ആശുപത്രിയില്‍ മരണപ്പെടുകയുണ്ടായത്. ഇതില്‍ അധികവും മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ വാര്‍ഡുകളിലായിരുന്നു. 37

കടം കഥ – review

●പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീ. സെന്തിൽ രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കടം കഥ. 'ചെറിയ സിനിമയാണെങ്കിലും തങ്ങൾ നന്നായി ആസ്വദിച്ച് ചെയ്ത ചിത്രമാണ് ഇതെന്നും, ചെറിയ ചെറിയ കാര്യങ്ങള്‍ കോര്‍ത്തിണക്കി വലിയ കാര്യം പറയുന്ന ഈ ചിത്രം, കുടുംബങ്ങള്‍ക്ക് തീര്‍ച്ചയായും തിയേറ്ററില്‍ പോയിരുന്ന് ആസ്വദിക്കാവുന്ന ഒന്നുതന്നെയാണെന്നും' സംവിധായകൻ പറഞ്ഞിരുന്നു. ■ലോകത്താദ്യമായി ക്രോസ്‌ റീഡിംഗ്‌ പ്രാപ്യമാകും വണ്ണമൊരുക്കിയിരിക്കുന്ന 'കടം കഥ'യുടെ ടൈറ്റിൽ, വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഹാസ്യപ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്ന പ്രതീതിയുളവാക്കും

വർണ്ണ്യത്തിൽ ആശങ്ക » review

വർണ്ണ്യത്തിൽ ആശങ്ക » ●കൗതുകമുണർത്തുന്ന ടൈറ്റിലാണ്‌ ചിത്രത്തിന്റേതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. "മറ്റൊന്നിന്‍ ധര്‍മ്മയോഗത്താ- -ലതുതാനല്ലയോ ഇത്‌ എന്ന് വർണ്ണ്യത്തിലാശങ്ക ഉല്‍പ്രേക്ഷാഖ്യായലംകൃതി!!" -മലയാളവ്യാകരണത്തിലെ ഒരർത്ഥാലങ്കാരമായ ഉൽപ്രേക്ഷയുടെ ലക്ഷണമാണ്‌ ഇത്‌. ഉപമേയത്തിനും ഉപമാനത്തിനും ധർമ്മങ്ങളിലുള്ള ചേർച്ചകാരണം, ഉപമേയമായ വസ്തു തന്നെയല്ലേ ഉപമാനമായ വസ്തു എന്ന് ബലമായി സംശയിക്കുന്നതാണ്‌ ഉൽപ്രേക്ഷ. മലയാളം ക്ലാസുകളിൽ മുൻപ്‌ നാമിത്‌ പഠിച്ചിട്ടുള്ളതാണ്‌. ഇതുമായി ചിത്രത്തിന്‌ എന്തെങ്കിലും ബന്ധം കാണുമോ? ■'നിദ്ര' 'ചന്ദ്രേട്ടൻ എവിടെയാ' എന്നീ ചിത്രങ്ങൾക്ക്‌ ശേഷം സംവിധായകനും കലാസംവിധായകനുമായ ഭരതന്റെ മകൻ സിദ്ധാർത്ഥ്‌ ഭരതൻ ഒരുക്കുന്ന 'വർണ്ണ്യത്തിൽ

Top