25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറയില്‍ ഒപ്പോ F7 ,മാര്‍ച്ച്‌ 26 മുതല്‍

ഒപ്പോയുടെ F6 ന്റെ പിന്‍ഗാമിയായ F7 മാര്‍ച്ച്‌ 26 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു .സെല്‍ഫി ക്യാമറകള്‍ക്ക് മുന്‍ഗണനനല്കികൊണ്ടു പുറത്തിറക്കുന്ന മോഡലാണ് F7 .ഇതിന്റെ പ്രധാന ചില സവിശേഷതകള്‍ മനസിലാക്കാം .18.9 ഡിസ്പ്ലേ റെഷിയോയില്‍ പുറത്തിറങ്ങുന്ന മോഡലുകളാണിത് .

6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .256 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

ഒക്റ്റകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 670 ലാണ് ഇതിന്റെ പ്രൊസസര്‍ പ്രവര്‍ത്തിക്കുന്നത് .ഡ്യൂവല്‍ റിയര്‍ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകള്‍ കാഴ്ചവെക്കുന്നത് . 16 5 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറാക്കലുംമാണ് ഇതിനുള്ളത് .

 

3,300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോര്‍ട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25990 രൂപയാണ് .ഈ മാസം 26 തീയതി മുതല്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു .

Top