ശാരീരികമായി പോലും അക്രമങ്ങൾ അഴിച്ച് വിട്ടു കൊണ്ട് വാക്സിൻ വിരുദ്ധർ തളർത്താൻ ശ്രമിക്കുമ്പോഴും വീണ്ടും ആവേശത്തോടെ-യുവ ഡോക്ടർ വിവേക് മോഹൻ എഴുതുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ വാർഡ് 44 ൽ അഡ്മിറ്റ് ആയ അക്ഷയ എന്നൊരു കുട്ടിയെ കാണാൻ ചെന്ന പി.ജി ഹരി എഴുതിയ ലേഖനം വായിച്ചു... സാധാരണ നിലയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല... ആഗോളാന്തര മാലിന്യങ്ങളായി മാത്രമേ ഇത്തരം കുറിപ്പുകളെ കാണാറുള്ളൂ... സ്വന്തം കോളേജായത് കൊണ്ടും ഈ കാര്യങ്ങൾ അറിയുന്നത് കൊണ്ടും എഴുതുന്നതാണ്.... MR വാക്സിനേഷന്റെ ഇരയായാണ് ഈ കുട്ടിയെ ഇദ്ദേഹം ചിത്രീകരിക്കുന്നത്.... വാർഡുകളും നമ്പറുകളും മാറുന്നതല്ലാതെ കുട്ടിയ്ക്ക് യാതൊരു പുരോഗതിയുമില്ല

സുകുമാരനെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളേയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു;മല്ലിക സുകുമാരന്‍

തന്റെ ഭര്‍ത്താവ് സുകുമാരനെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളേയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാചടങ്ങിലാണ് മല്ലിക തുറന്നടിച്ചത്. എന്നാല്‍ വിനയനാണ് അവരെ രക്ഷിച്ചതെന്നും മല്ലിക പറഞ്ഞു. ചടങ്ങില്‍ സംവിധായകന്‍ ജോസ് തോമസും മനസ് തുറന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ജോസ് തോമസ് പറഞ്ഞു. ഇത് തെറ്റായ തീരുമാനമായി എന്ന്

വീണത് ഉമ്മച്ചനെങ്കിൽ നേടിയത് ചെന്നിത്തലയോ? പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്രയുടെ തുടക്കമോ? സോളാർ കേസിൽ ഇത്രയും നാൾ മൗനം പാലിച്ചത് എന്തിന്?

വീണത് ഉമ്മച്ചനെങ്കിൽ നേടിയത് ചെന്നിത്തലയോ? പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്രയുടെ തുടക്കമോ? സോളാർ കേസിൽ ഇത്രയും നാൾ മൗനം പാലിച്ചത് എന്തിന്? ഓരോ ദിവസങ്ങൾ കഴിയും തോറും സോളാറിന്റെ വിവാദങ്ങൾ പുതിയ അർത്ഥതലങ്ങളിലേക്ക് വഴി മാറി പോയി കൊണ്ടിരിക്കുകയാണ്. വിവാദങ്ങൾക്ക് വിരാമമില്ലാതെ അങ്ങനെ കുതിക്കുന്നു സോളാർ. ഇപ്പോൾ ഉയരുന്ന സംശയങ്ങൾ ആണ് കൂടുതൽ വിവാദങ്ങളിലേക്ക് വഴിതെളിക്കുന്നത്. ഇത്രയും നാൾ സോളാർ പ്രശനത്തിൽ മൗനം പാലിച്ചു വന്നിരുന്ന പ്രതിപക്ഷനേതാവ് ശ്രീമാൻ രമേശ് ചെന്നിത്തല

കോപ്പിയടിച്ച് നേടേണ്ടതല്ല സിവിൽ സർവീസ്.കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ പ്രശാന്ത് (ഐ.എ.എസ്)

സിനിമയിലെ തീപ്പൊരി ഡയലോഗും അത് ‌കഴിഞ്ഞ്‌ സ്ലോമോഷനിൽ നടക്കുന്ന നായകനെയും കണ്ട്‌ മയങ്ങി തിരഞ്ഞെടുക്കേണ്ട ഒരു കരിയറല്ല സിവിൽ സർവീസ്. കൊടിയും, ലൈറ്റ് വെച്ച കാറും, പോലീസും സല്യൂട്ടും കണ്ട്‌ കൊതിച്ച്‌ സിവിൽ സർവീസിൽ വരുന്നവൻ വൻ തോൽവിയായിരിക്കും. ചെറുപ്രായത്തിൽ തന്നെ അധികാരവും ഉത്തരവാദിത്തവും വന്ന് ചേരുമ്പോൾ, അതിൽ മതിമറന്ന് ജനത്തിന്റെ മേൽ കുതിരകയറാനും അധികാരം സ്വന്തം ലാഭത്തിനുപയോഗിക്കാനും താൽപര്യം കാട്ടുന്നവർ സിവിൽ സർവീസിനു കളങ്കം സൃഷ്ടിക്കും. ജനങ്ങളെ സേവിക്കാനും

തമ്പാനൂര്‍ റെയിവെ സ്‌റ്റേഷനു മുന്നില്‍ ഭിക്ഷയാചിക്കുന്ന വൃദ്ധയ്ക്ക് ഭക്ഷണം വാങ്ങി കൊടുത്ത എം അര്‍ വിദ്യ എന്ന മനുഷ്യ സ്നേഹി ഒരിക്കലും വിചാരിച്ചില്ല,വിശപ്പിനപ്പുറത്തേക്ക് അവര്‍ക്ക് തണലൊരുക്കാനും സാധിക്കുമെന്ന്.

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനു മുന്നില്‍ ഭിക്ഷയാചിക്കുന്ന വൃദ്ധയ്ക്ക് ഭക്ഷണം വാങ്ങി കൊടുത്ത വിദ്യ എന്ന യുവതി ഒരിക്കലും വിചാരിച്ചില്ല, വിശപ്പിനപ്പുറത്തേക്ക് അവര്‍ക്ക് തണലൊരുക്കാനും തനിക്ക് സാധിക്കുമെന്ന്. സംഭവം ഇങ്ങനെ: സുഹൃത്തിനെ കാത്ത് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയതായിരുന്നു എംആര്‍ വിദ്യ. തന്റെ സമീപത്ത് നിന്ന് ചെടിയില്‍ നിന്നും കായപൊട്ടിച്ച് കഴിക്കുകയായിരുന്ന ഭിക്ഷാടകയായ വൃദ്ധയെ അവിചാരിതമായാണ് യുവതിയുടെ കണ്ണില്‍പ്പെട്ടത്. അവരുടെ വിശപ്പിന്റെ ആഴം മനസിലാക്കിയ വിദ്യ അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കുകയായിരുന്നു. സൂക്ഷ്മതയോടെ അവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ

ദിലീപിന് രക്ഷക്ക് മഞ്ജു വാര്യര്‍ :കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്ന് മഞ്ജു വാര്യര്‍ വിട്ടു നില്‍ക്കാന്‍ തീരുമാനം

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് രക്ഷകയായി ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്ന് മഞ്ജു വാര്യര്‍ ഒഴിവായി. കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു മറുപടി നല്‍കിയതായാണു സൂചന. മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. ഇരുവരുടെയും കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ കേസില്‍ പ്രധാന വിവരങ്ങളാണ്. ഈ വാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ മഞ്ജുവിന്റെ മൊഴി അത്യാവശ്യമാണ്. മറ്റു സാക്ഷികളെ

ജയിലറകള്‍ ആളിക്കത്തിച്ച വിചാര വിപ്ലവം

ജയിലറകള്‍ ആളിക്കത്തിച്ച വിചാര വിപ്ലവം അന്റോണിയോ ഗ്രാംഷി എന്ന സാര്‍ദീനിയന്‍ വിപ്ലവകാരി മരിച്ചിട്ട് പത്തു കൊല്ലങ്ങള്‍ക്ക് ശേഷം, 1947-ലാണ് അദ്ദേഹത്തിന്റെ ‘ജയിലില്‍ നിന്നുള്ള കത്തുകള്‍’ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ഭരണകൂടം/പൗരസമൂഹം, സാംസ്കാരിക അധീശത്വം, ജൈവബുദ്ധിജീവി/പാരമ്പര്യബുദ്ധിജീവി എന്നിങ്ങനെ, വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായ നൂതന പരികല്പനകള്‍ പരിചയപ്പെടുത്തുന്ന, ‘ജയില്‍ നോട്ടുപുസ്തകങ്ങള്‍’ (Prison Notebooks) എന്ന ബൃഹദ് പദ്ധതിയുടെ ഉല്‍പ്പത്തിയും വികസനവും മിഴിവോടെ വരച്ചിടുന്നവയാണ് ഈ കത്തുകള്‍. അതിലുപരിയായി ഗ്രാംഷി എന്ന മനുഷ്യസ്നേഹിയുടെ വികാര

വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ അപ്പോൾത്തന്നെ ‘കടക്ക് പുറത്ത്’. പിണറായിയുടെ മാസ് ഡയലോഗ് കടമെടുത്ത് ഐക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ തലവൻ മുരളി തുമ്മാരുകുടി വാക്സിനേഷനെപ്പറ്റി വീണ്ടും

വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ അപ്പോൾത്തന്നെ ‘കടക്ക് പുറത്ത്'. പിണറായിയുടെ മാസ് ഡയലോഗ് കടമെടുത്ത് ഐക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ തലവൻ മുരളി തുമ്മാരുകുടി വാക്സിനേഷനെപ്പറ്റി വീണ്ടും മഞ്ഞ പാസ്സ്‌പോർട്ട് ഇല്ലാത്ത കുട്ടി യാത്ര ചെയ്യുമ്പോൾ എന്റെ കൈയിൽ മൂന്ന് രേഖകൾ ഉറപ്പായും കാണും. ഒന്ന് ഞാൻ ഇപ്പോഴും ഇന്ത്യൻ പൗരൻ ആയതുകൊണ്ട് വിദേശയാത്രക്ക് നിർബന്ധമായ ഇന്ത്യൻ പാസ്സ്‌പോർട്ട്. രണ്ട്, നീല പാസ്സ്‌പോർട്ട് എന്നുവിളിക്കുന്ന ഐക്യരാസ്ത്രസഭക്കു വേണ്ടി സഞ്ചരിക്കുമ്പോൾ എപ്പോഴും കൈയിൽ കരുതേണ്ട ലെസേ പാസേ

സംസ്ഥാന സര്‍ക്കാരില്‍ വലിയ പ്രതീക്ഷ: ഡോ. മാര്‍ അപ്രേം മെത്രാപോലീത്ത

സംസ്ഥാന സര്‍ക്കാരില്‍ വലിയ പ്രതീക്ഷ: ഡോ. മാര്‍ അപ്രേം മെത്രാപോലീത്ത    പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യന്‍ മേധാവി ഡോ. മാര്‍ അപ്രേം, മെത്രാപോലീത്ത പദവിയില്‍ അമ്പതാമാണ്ടിലേക്ക് കടക്കുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹം സഭയുടെ പരമോന്നതപദവിയില്‍ സുവര്‍ണജൂബിലിയിലേക്ക് കടക്കുന്നത്. ഒരുവര്‍ഷത്തെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കും കല്‍ദായസഭ ഒരുങ്ങുകയാണ്. 'സാമൂഹ്യസേവനം കൂടുതല്‍ നടത്താനാണ് ആഗ്രഹം. ജനങ്ങള്‍ക്കും സമൂഹനന്മയ്ക്കും വേണ്ടിയാകണം സഭാമേധാവികളും നിലകൊള്ളുന്നത്. സഭയുടെയും മതത്തിന്റെയും അതിരുകളില്‍ ഒതുങ്ങാതെ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കും കാതോര്‍ക്കാനാകണം. വര്‍ഗീയതയും ജാതീയതയും തീവ്രവാദവും നാടിനാപത്താണ്.

ജയില്‍ മോചന വിഷയത്തില്‍ കുമ്മനടിച്ച സുഷമാ സ്വരാജിന് മറുപണി കിട്ടി

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനംവുമായി ബന്ധപ്പെട്ട്    മുഖ്യമന്ത്രി         സുഷമ സ്വരാജിന് കത്ത് അയച്ചു. കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച  ഷാര്‍ജാ ഭാരനാധികാരിയോടു കേരള മുഖ്യമന്ത്രി  പിണറായി വിജന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട്  ഷാര്‍ജാ ഭരണാധികാരി  ചെറിയ കുറ്റം ചെയ്ത  തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു.  ഈ വിവരം മുഖ്യമന്ത്രി  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. ഈ വിവരം അറിഞ്ഞ സുഷമാ സ്വരാജ് തന്റെ

Top