ത്രിരാഷ്ട്ര ടി20 പാരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഇന്ത്യ-ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പാരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് ടീമിനെ നയിക്കുക. മാര്‍ച്ച്‌ 22നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. മാര്‍ച്ച്‌ 31നാണ് ഫൈനല്‍. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിതാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ജെമിമ റോഡ്രിഗസ്, അനുജ പാട്ടില്‍, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, പൂനം യാദവ്, എക്ത ബിഷ്ട്,

‘വിജയന് തറടിക്കറ്റ്, പ്രിയക്ക് വിവിഐപി ടിക്കറ്റ്’ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്ന അനാവശ്യപരിഗണനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് കഴിഞ്ഞ തവണ ഫൈനലില്‍ ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയ ഐഎസ്എല്‍ സംഘാടകരുടെ അവഗണ ഓര്‍മ്മിപ്പിച്ചാണ് സെലിബ്രിറ്റികളെ അമിതമായി പരിഗണിക്കുന്ന ഐഎസ്എല്‍ സംസ്‌കാരത്തിനെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കി ആഞ്ഞയിച്ച ഐഎസ്എല്‍

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് – വീണ്ടും മലയാളം പാട്ടുമായി സിവ ധോണി സോഷ്യല്‍ മീഡിയയുടെ താരമാവുന്നു; കുട്ടിത്താരത്തിന്റെ മലയാളം പാട്ട് സമൂഹ മാധ്യമങ്ങളില്‍ കണ്ടത് ലക്ഷങ്ങള്‍

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന് റാഞ്ചിക്കാരിയായ നമ്മുടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവ ധോണിയുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്തവണ എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന് എന്ന പാട്ടുമായാണ് കുഞ്ഞു സിവയെത്തിയത്. കുഞ്ഞു സിവയുടെ മൂന്നാമത്തെ മലയാളം പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'അംബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന് പാട്ടും അതിന് ശേഷം കണികാണും നേരം കമലാനേത്രന്റെ..' എന്ന്

Say YES to CRICKET & NO to DRUGS – the anti-drug campaign by Kerala Police & the Kerala Cricket Association with Indian captain Virat Kohli

Say YES to CRICKET & NO to DRUGS - the anti-drug campaign by Kerala Police & the Kerala Cricket Association with Indian captain Virat Kohli കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെ ലഹരിമരുന്നുകള്‍ക്കെതിരെ കേരള പോലീസ് ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സ് പ്രചാരണ പരിപാടി. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ക്രിക്കറ്റ്

ല്യോണ്‍ കസറി, ഓസീസിന് ജയം

ചിറ്റഗോങ്  : ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ഏഴു വിക്കറ്റ് ജയം. ഇതോടെ പരമ്പര 1-1ന് അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ ബംഗ്ളാദേശ് ജയിച്ചു. സ്കോര്‍: ബംഗ്ളാദേശ് 305, 157; ഓസ്ട്രേലിയ 377, 3-87. രണ്ട് ഇന്നിങ്സിലുമായി 13 വിക്കറ്റെടുത്ത സ്പിന്നര്‍ നതാന്‍ ല്യോണാണ് ഓസീസിന് ജയമൊരുക്കിയത്. ല്യോണാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ ആകെ 22 വിക്കറ്റും ഈ സ്പിന്നര്‍ വീഴ്ത്തി. മാന്‍ ഓഫ് ദി സീരീസ് പുരസ്കാരം

ധോണിക്ക് 300-ാം ഏകദിനം

കൊളംബോ > ശ്രീലങ്കക്കെതിരെ ജയം തുടരാന്‍ ഇന്ത്യ ഇന്ന് നാലാം ഏകദിനത്തിന്. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ 300-ാം ഏകദിന മത്സരമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍താരമാകും ധോണി. 3-0ന് മുന്നിലുള്ള ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ശ്രീലങ്ക പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ്. തുടര്‍തോല്‍വികളില്‍ ലങ്കന്‍ ക്രിക്കറ്റില്‍ ആഭ്യന്തര കലഹം മൂത്തു. സെലക്ഷന്‍ സമിതി തലവന്‍ സനത് ജയസൂര്യ രാജിവച്ചു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ്ചെയ്ത

കംഗാരുവിനെ കടുവ പിടിച്ചു

മിര്‍പുര്‍ > 14 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ അത്ഭുതവും നടന്നു. വമ്പന്മാരായ ഓസ്ട്രേലിയയെ ബംഗ്ളാദേശ് തകര്‍ത്തു. കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസ് ഇംഗ്ളണ്ടിനെ വീഴ്ത്തിയിരുന്നു. ടെസ്റ്റ് റാങ്കിങ്പട്ടികയില്‍ ഓസീസ് നാലാം സ്ഥാനക്കാരാണ്. ഇംഗ്ളണ്ട് മൂന്നാമതും. ഓസീസിനെ വീഴ്ത്തിയ ബംഗ്ളാദേശ് ഒമ്പതാം റാങ്കുകാര്‍. ഇംഗ്ളണ്ടിനെ ഞെട്ടിച്ച വിന്‍ഡീസാകട്ടെ എട്ടാം സ്ഥാനത്തും. മിര്‍പുരില്‍ ബംഗ്ളാ കടുവകളുടെ സ്പിന്‍ ആക്രമണത്തില്‍ ഓസീസ് ബാറ്റിങ്നിര ഛിന്നഭിന്നമായി. ഓള്‍റൌണ്ടര്‍ ഷാകിബ് അല്‍ ഹസനാണ് ബംഗ്ളാദേശിന്റെ ആക്രമണം നയിച്ചത്. രണ്ട് ഇന്നിങ്സിലുമായി

ഇന്ത്യക്ക് 3 വിക്കറ്റ് ജയം

കാന്‍ഡി > ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ടിന് 236 റണ്ണെടുത്തു. മഴകാരണം ഇന്ത്യയുടെ ലക്ഷ്യം 47 ഓവറില്‍ 231 റണ്ണായി പുതുക്കി നിശ്ചയിച്ചു. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യ മഹേന്ദ്ര സിങ് ധോണിയുടെയും (68 പന്തില്‍ 45*) ഭുവനേശ്വര്‍ കുമാറിന്റെയും (80 പന്തില്‍ 53*) ബാറ്റിങ് മികവിലാണ് ജയം നേടിയത്. 16 പന്ത് ശേഷിക്കെയാണ്

Top