കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇനി കോഴിക്കോട് നയിക്കും; സംഘടനകളുടെ തലപ്പത്ത് കോഴിക്കോട്ടുകാര്‍

കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളെയും നയിക്കുന്നത് കോഴിക്കോട്ടുകാര്‍. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സച്ചിന്‍ ദേവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സംസ്ഥാനത്തെ പ്രധാന മുന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ കോഴിക്കോട്ടു നിന്നുള്ളവരായത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എന്നിവരാണ് മറ്റ് രണ്ട് നേതാക്കള്‍. നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്, കൊയിലാണ്ടിയിലെ കീഴരിയൂരാണ് മിസ്ഹബിന്റെ സ്വദേശം. അത്തോളിയാണ് അഭിജിത്ത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍

എസ് എഫ് ഐ സംസ്ഥാന വനിതാ നേതാവിനെ കെ എസ് യു ക്രിമിനൽ സംഘം ആക്രമിച്ചു.

കണ്ണൂർ: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ് സർവ്വകലാശാല കാമ്പസിലെ ജേർണലിസം വിദ്യാർത്ഥിനിയായ ഇ.കെ ദൃശ്യയെ (22) കെ എസ് യു ക്രിമിനൽ സംഘം ഭീകരമായി ആക്രമിച്ചു. എസ് എഫ് ഐ യുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്കൂളിൽ പോയ എസ് എഫ് ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി.ശ്രീരാഗിനെ കെ എസ് യു പ്രവർത്തകർ തടയുകയായിരുന്നു. കെ എസ് യുവിന്റെ

‘ആരോഗ്യം ശ്രദ്ധിക്കണം ‘ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ വ്യോമസേനാംഗം കുഴഞ്ഞു വീണു. ചടങ്ങിന് ശേഷം വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങള്‍ ആരാഞ്ഞു. ആരോഗ്യം ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കി. വ്യോമസേനാംഗത്തിനൊപ്പം ഏതാനും നിമിഷം ചിലവഴിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് പോയത്. ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഡാനി ഫൊറെയ്ക്ക് തിങ്കളാഴ്ച രാവിലെയാണ് രാഷ്ട്രപതിഭവനില്‍ വരവേല്‍പ്പ് നല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍

വസുന്ധര രാജസ്ഥാനെ കൊള്ളയടിക്കുന്നു; ആരോപണമുയര്‍ത്തി ബിജെപി എംഎല്‍എ രാജിവച്ചു

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബി ജെ പി എം എല്‍ എ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഘനശ്യാം തിവാരിയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ഘനശ്യാം രാജിക്കത്ത് നല്‍കിയത്. രാജിക്കത്തില്‍ വസുന്ധരയുടെ പേരെടുത്തു പറയുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധ്യക്ഷയും ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജസ്ഥാനെ കൊള്ളയടിക്കുകയാണെന്നും അഴിമതി പുതിയ തലത്തിലേക്ക് ഉയര്‍ന്നെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നതായി

ഉറങ്ങിക്കിടന്ന പിതാവിനെ ചുട്ടുകൊന്നു: മകനെ ഗള്‍ഫ് രാജ്യം ശിക്ഷിച്ചതിങ്ങനെ

സ്വന്തം മകന്‍ പിതാവിനോട് ചെയ്ത ക്രൂരതയുടെ വാര്‍ത്ത കേട്ട് ഞെട്ടലിലാണ് സമൂഹം. ഉറങ്ങിക്കിടന്ന പിതാവിനെ ഗാസോലിന്‍ ഒഴിച്ച്‌ ചുട്ടു കൊല്ലുകയായരിന്നു മകന്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൃത്യം കാട്ടിയ മകനെതിരെ കര്‍ശനമായ ശിക്ഷയാണ് ഗള്‍ഫ് രാജ്യം സ്വീകരിച്ചത്. സൗദിയിലാണ് സംഭവം. ഇവിടെയുള്ള മാധ്യമ ഏജന്‍സിയാണ് ഇതു സംബന്ധിച്ച്‌ പത്രക്കുറിപ്പ് ഇറക്കിയത്. അബ്ദുല്ല ബിന്‍ മുബാറക്ക് ബിന്‍ മനാഹി അല്‍ ബുറൂഖ് അല്‍ ബിഷി എന്ന സൗദി പൗരനാണ് ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ പിതാവിനെ

ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെയുള്ള സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് വനിത സാമൂഹിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ്​ പ്രസിഡന്‍റുമായ ശ്രീജ നെയ്യാറ്റിന്‍കരക്ക്​ നേരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്​റ്റിട്ട സംഭവത്തില്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന്​ വനിത സാമൂഹിക പ്രവര്‍ത്തകര്‍ പ്രസ്​താവനയില്‍ ആവശ്യപ്പെട്ടു. ഇത്​ ഗുരുതരമായ ക്രിമിനല്‍ കുറ്റവും സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണവുമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് പാഠമാകത്തക്കരീതില്‍ കുറ്റവാളിയെ കണ്ടെത്തി പഴുതടച്ച നിയമവിചാരണയിലൂടെ കടുത്ത ശിക്ഷ വാങ്ങിനല്‍കണമെന്നും അവര്‍ പറഞ്ഞു. സംയുക്ത പ്രസ്​താവനയില്‍ ഡോ. ജെ. ദേവിക, കെ. അജിത,

വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചൂഷണ രഹിതമാക്കും, മന്ത്രി ടി പി രാമകൃഷ്‌ണന്‍

കുവൈറ്റ് സിറ്റി: വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മേഖല കൂടുതല്‍ സുതാര്യവും ചൂഷണരഹിതമാക്കുകയാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കുവൈത്തില്‍ പറഞ്ഞു. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച്‌ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ക്കായാണ് മന്ത്രിയും ഉന്നത തല സംഘവും ഇന്നലെ കുവൈത്തിലെത്തിയത്. മൂന്നു ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിന് ശേഷം മന്ത്രി തലസംഘം ഖത്തറിലേക്ക് തിരിക്കും. സത്യസന്ധവും സുതാര്യവുമായ രീതിയില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റി നടത്താന്‍ സാധിക്കണം.ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണം.ഇതിനായി

നിയമപരമല്ലാതെ അമേരിക്കയില്‍ എത്തിയവരെ തിരിച്ചയയ്ക്കുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക് : നിയമപരമല്ലാതെ അമേരിക്കയിലേക്ക് എത്തിച്ചേര്‍ന്ന മുഴുവന്‍ പേരെയും തിരിച്ചയക്കുമെന്ന പ്രസ്താവനയുമായി വീണ്ടും ഡോണാള്‍ഡ് ട്രംപ് രംഗത്ത്. കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കിയതിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നതിനിടെയാണ് നിയമം കടുപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം. കുടിയേറ്റക്കാര്‍ നിയമപരമായ പ്രക്രിയകള്‍ ഒന്നുമില്ലാതെ ഉടന്‍ തിരിച്ചുപോവേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ കുടിയേറ്റക്കാര്‍ക്ക് ചില അവകാശങ്ങള്‍ അമേരിക്കന്‍ കുടിയേറ്റ നിയമം ഉറപ്പുവരുത്തുന്നുണ്ട്. തിരിച്ചയക്കുന്നതിന് മുന്‍പെ ജഡ്ജിയുടെ സാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്നാണ് നിയമത്തില്‍ പ്രസ്താവിച്ചിട്ടുള്ള പ്രധാന വസ്തുത. എന്നാല്‍ നിയമപരമായ ഒരവകാശവും

മുംബൈയിലും താനെയിലും കനത്ത മഴ; നാല് മരണം

മുംബൈ: നഗരത്തെ വെള്ളത്തിനടിയിലാക്കി കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം മുതലാണ് മുംബൈയിലും താനെ ജില്ലയിലും കനത്ത മഴ തുടങ്ങിയത്. മഴയെ തുടര്‍ന്ന് ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു. ട്രെയിന്‍-റോഡ് ഗതാഗതം വന്‍ തോതില്‍ തടസപ്പെട്ടു. ദക്ഷിണ മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റിന് സമീപം മരം വീണാണ് രണ്ട് പേര്‍ മരിച്ചത്. മലാഡ് വെസ്റ്റിലെ മാന്‍ ഹോളില്‍ വീണ് പതിനെട്ടുകാരന്‍ മരിച്ചു. നാഗേന്ദ്ര നാഗാര്‍ജുന്‍ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ്

ഫോര്‍ലാനെയും മറികടന്ന് സുവാരസ്

ഇന്ന് റഷ്യക്കെതിരെ നേടിയ ഗോളോടെ സുവാരസ് സാക്ഷാല്‍ ഫോര്‍ലാനെയാണ് മറികടന്നിരിക്കുന്നത്. ഇന്നത്തെ ഗോള്‍ സുവാരസിനെ ലോകകപ്പില്‍ ഏഴു ഗോള്‍ എന്ന നമ്പറില്‍ എത്തിച്ചിരിക്കുകയാണ്. ഉറുഗ്വേയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി സുവരാസ് ഇതോടെ. ആറു ഗോളുകള്‍ നേടിയ തന്റെ മുന്‍ സ്ട്രൈക്കര്‍ പാട്ണര്‍ ഫോര്‍ലാനെയാണ് സുവാരസ് ഇന്ന് മറികടന്നത്. ഏഴു ഗോളുകള്‍ ഉള്ള ഓസ്കാര്‍ മിഗ്വേസാണ് ഇനി സുവാരസിന് മുന്നില്‍ ഉള്ളത്. ഇത് സുവാരസിന്റെ ഈ ലോകകപ്പിലെ

Top