ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും: മുന്നറിയിപ്പുമായി സൗദ്യ അറേബ്യ

റിയാദ്: ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ നാണയത്തില്‍ തഭന്നെ തങ്ങളും പ്രകോപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ആണവായുധം നിര്‍മ്മിക്കണമെന്ന് സൗദിക്ക് ആഗ്രഹമില്ല, എന്നാല്‍ ഇറാന്‍ ആണവായുധം ഉണ്ടാക്കി പ്രകോപനം സൃഷ്ടിച്ചാല്‍ ആണവായുധം നിര്‍മ്മിക്കാന്‍ മടിക്കില്ലെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാന് മുന്നറിയിപ്പ് നല്‍കി. സിബിഎസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് രാജകുമാരന്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിവരികയാണ് സൗദി കിരീടവകാശി.ആണവ ബാലിസ്റ്റിക് മിശെസലുകളുടെ നിര്‍മ്മാണവുമായി മുന്നോട്ടു

തലയ്ക്ക് പിന്നിലെ മുറിവ് മരണ കാരണമല്ലെന്നത് വിചിത്ര ന്യായം; തലപൊട്ടി നിറഞ്ഞു തുളുമ്ബുന്ന വെള്ളത്തില്‍ കിടന്നിട്ടും ആരും ബാത്ത് ടബ്ബിലെ വെള്ളത്തില്‍ രക്തം കണ്ടതുമില്ല; പാസ് പോര്‍ട്ട് പിടിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടും ബോണി കപൂറിനെ വെറുതെ വിട്ടതും അസ്വാഭാവികം; ലേഡി സൂപ്പര്‍സ്റ്റാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും തട്ടിക്കൂട്ടെന്ന് ആരോപണം; നടിയുടെ മൃതദേഹം വിട്ടുകൊടുത്തത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കാരണമെന്നും വിമര്‍ശനം; ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു

ദുബായ്: നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും മാറുന്നില്ല. തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടും പൊലീസ് വേണ്ടവിധത്തില്‍ അത് പരിഗണിച്ചില്ല. സാധാരണ സംശയം പൂര്‍ണ്ണമായും മാറിയാലേ മൃതദേഹം പോലും ദുബായ് പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാറുള്ളൂ. എന്നാല്‍ ദുബായ് പൊലീസിന്റെ സംശയങ്ങളില്‍ പ്രോസിക്യൂഷന്‍ അതിവേഗം നിഗമനത്തിലെത്തി. എല്ലാം സ്വാഭാവികമാണെന്ന് എഴുതി പിടിപ്പിച്ചു. അങ്ങനെ കേസ് എല്ലാം അവിടെ തീര്‍ന്നു. ശ്രീദേവിയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് ബോണി കപ്പൂറും ഇന്ത്യയിലെത്തി. ബന്ധുക്കളേയും ദുബായില്‍ തടഞ്ഞില്ല.

മയക്കുമരുന്ന് എത്തുന്ന ഓരോ പോയിന്റ് വെച്ച്‌ സെല്‍ഫിയെടുത്ത് ഭായിക്ക് അയയ്ക്കണം ; പങ്കാളിയാകുന്നവര്‍ അത് ചെയ്യുന്നത് പരസ്പരം അറിയാതെ

ആലുവ: 30 കോടിയോളം രൂപ വിലവരുന്ന അഞ്ചു കിലോ എം.ഡി.എം.എ. മയക്കുമരുന്നുമായി എക്െസെസിന്റെ പിടിയിലായ പാലക്കാട് മണ്ണാര്‍ക്കാട് കരിമ്ബ െകെപ്പുള്ളി വീട്ടില്‍ െഫെസല്‍, അയല്‍വാസി തട്ടായില്‍ വീട്ടില്‍ അബ്ദുള്‍ സലാം എന്നിവര്‍ ഒരു വര്‍ഷത്തിനിടെ രണ്ടു ഡസനിലേറെ തവണ വിദേശത്തേക്കു മയക്കുമരുന്ന് കടത്തിയെന്നു വ്യക്തമായി. എല്ലാം നിയന്ത്രിക്കുന്നത് കുെവെത്തില്‍ ഭായി എന്നു വിളിക്കുന്ന മലയാളിയാണ്. ഒരോ തവണയും 30 കോടി രൂപയുടെ എം.ഡി.എം.എ. കടത്തിയതുവഴി 720 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവര്‍

വീണ്ടും ചരിത്രം തിരുത്തി സൌദിഅറേബ്യ; സന്തോഷവാര്‍ത്ത സ്ത്രീകള്‍ക്ക്

സൗദിയില്‍ ഭര്‍ത്താവിന്റെയോ, പുരുഷന്‍മാരായ ബന്ധുവിന്റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം. രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ ഇനി സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. പുതു സംരംഭത്വം എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്ബനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്റ്റേഷന് നോട്ടറിയില്‍ ചെല്ലേണ്ടതില്ല. അബശിര്‍ സംവിധാനത്തില്‍ ഇലക്‌ട്രോണിക്കായി ഇത് ചെയ്യാം. സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ വാണിജ്യ, നിക്ഷേപ

സൗദിയില്‍ അതിഭീകര പൊടിക്കാറ്റ്, ഗതാഗതം താറുമാറായി

റിയാദ്: സൗദി അറേബ്യയിലെ വടക്കന്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ ആഞ്ഞടിച്ച പൊടിക്കാറ്റ് ജനജീവിതം ദുസഹമാക്കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങാതെ വന്നതോടെ സൗദിയിലെ നിരത്തുകളെല്ലാം ഒഴിഞ്ഞു കിടന്നു. അടുത്തുള്ള വസ്തുക്കളെപ്പോലും കാണാന്‍ സാധിക്കാതെ വന്നതോടെ വാഹനങ്ങളും റോഡിലിറങ്ങിയില്ല. പുണ്യനഗരമായ മക്ക, ജിദ്ദ, ബഹ്റ, അല്‍ ജമൂം തുടങ്ങിയ പ്രദേശങ്ങളിലാണ് പൊടിക്കാറ്റ് കൂടുതലായും വീശിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഒഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പൊടിക്കാറ്റിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് ഇടപെടുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം രാഷ്ട്രീയ മുതലെടുപ്പിനോ ? തുകകിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് ബാങ്കുകള്‍

ന്യൂഡല്‍ഹി : ദുബായി ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന ആരോപണം ശക്തം. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ അടയ്ക്കാത്തതിനെ തുടര്‍ന്ന് അറ്റ്ലസ് രാമചന്ദ്രനെ മൂന്നൂവര്‍ഷത്തേക്കാണ് ദുബായി കോടതി ശിക്ഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിലും ഈ വര്‍ഷം ആഗ്സറ്റില്‍ അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനാകാനാകും. രാമചന്ദ്രന്റെ മോചനത്തിനായി നിരവധി തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുടുംബം പരാതി നല്‍കിയിരുന്നു. ഇത്രയും കാലം മോചനത്തിനുവേണ്ടി കാര്യമായി ഒന്നും

ഖത്തറിൽ പതഞ്‌ജലി ഉല്പന്നങ്ങൾക്കു നിരോധനം

ഖത്തറിൽ പതഞ്‌ജലി ഉല്പന്നങ്ങൾക്കു  നിരോധനം ഏര്‍പ്പെടുത്തിയതായി ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. പതഞ്‌ജലി ഉത്പന്നങ്ങളില്‍ മാരകമായ വിഷാശം അടങ്ങിയിരിക്കുന്നതായി ലാബ് പരിശോധനയില്‍ തെളിഞ്ഞതാണ് നിരോധനത്തിന് കാരണം. ഫേസ് ബുക്കില്‍ നിന്നും

സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഭാര്യയും ആറു മക്കളും നഷ്ടപ്പെട്ടു; ഭാര്യയെയും മക്കളെയും ചൊല്ലിയുള്ള മധ്യ വയസ്കന്റെ നിലവിളി സൗദി രാജാവിന്റെ കരളലിയിച്ചു: ഉറ്റവരെ നഷ്ടമായ സമിക്ക് സഹായവുമായി സൗദി രാജാവ്

സൗദിയില്‍ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തില്‍ ഭാര്യയും ആറുമക്കളും നഷ്ടമായ മധ്യവയസ്ക്കന് സഹായവുമായി സൗദി രാജാവ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സല്‍മാന്‍. വാഹനാപകടത്തില്‍ മരണപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹത്തിനു മുന്നിലിരുന്ന് സമി അള്‍ന നവമി വിതുമ്ബുന്ന ചിത്രം ഹൃദയത്തില്‍ തൊട്ടതോടെയാണ് സഹായവുമായി രാജാവ് എത്തിയത്. പ്രിയപ്പെട്ടവരെ നഷ്ടമായ സമിക്ക് ജീവിത്തിലേക്കു തിരിച്ചു വരാന്‍ പുതിയ വീടും കാറും അനുവദിക്കാനാണ് രാജാവിന്റെ നിര്‍ദേശമെന്ന് സൗദ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച

സൗദിക്കു നേരെ ബാലിസ്റ്റിക് മിസൈല്‍

നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തി. പേട്രിയറ്റ് മിസൈല്‍ സംവിധാനം ഉപയോഗിച്ചാണ് മിസൈല്‍ തകര്‍ത്തത്. ആളാപായമോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈല്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഉഗ്ര ശബ്ദം നഗര വാസികളെ പരിഭ്രാന്തരാക്കി. ശനിയാഴ്ചയാണ് യെമന്‍ അതിര്‍ത്തി പ്രദേശമായ സഅദയില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് സൗദി സഖ്യസേന വക്താവ് കേണല്‍ തര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. സൗദിയുടെയും

Top