‘ആരോഗ്യം ശ്രദ്ധിക്കണം ‘ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ വ്യോമസേനാംഗം കുഴഞ്ഞു വീണു. ചടങ്ങിന് ശേഷം വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങള്‍ ആരാഞ്ഞു. ആരോഗ്യം ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കി. വ്യോമസേനാംഗത്തിനൊപ്പം ഏതാനും നിമിഷം ചിലവഴിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് പോയത്. ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഡാനി ഫൊറെയ്ക്ക് തിങ്കളാഴ്ച രാവിലെയാണ് രാഷ്ട്രപതിഭവനില്‍ വരവേല്‍പ്പ് നല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍

വസുന്ധര രാജസ്ഥാനെ കൊള്ളയടിക്കുന്നു; ആരോപണമുയര്‍ത്തി ബിജെപി എംഎല്‍എ രാജിവച്ചു

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബി ജെ പി എം എല്‍ എ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഘനശ്യാം തിവാരിയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ഘനശ്യാം രാജിക്കത്ത് നല്‍കിയത്. രാജിക്കത്തില്‍ വസുന്ധരയുടെ പേരെടുത്തു പറയുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധ്യക്ഷയും ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജസ്ഥാനെ കൊള്ളയടിക്കുകയാണെന്നും അഴിമതി പുതിയ തലത്തിലേക്ക് ഉയര്‍ന്നെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നതായി

മുംബൈയിലും താനെയിലും കനത്ത മഴ; നാല് മരണം

മുംബൈ: നഗരത്തെ വെള്ളത്തിനടിയിലാക്കി കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം മുതലാണ് മുംബൈയിലും താനെ ജില്ലയിലും കനത്ത മഴ തുടങ്ങിയത്. മഴയെ തുടര്‍ന്ന് ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു. ട്രെയിന്‍-റോഡ് ഗതാഗതം വന്‍ തോതില്‍ തടസപ്പെട്ടു. ദക്ഷിണ മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റിന് സമീപം മരം വീണാണ് രണ്ട് പേര്‍ മരിച്ചത്. മലാഡ് വെസ്റ്റിലെ മാന്‍ ഹോളില്‍ വീണ് പതിനെട്ടുകാരന്‍ മരിച്ചു. നാഗേന്ദ്ര നാഗാര്‍ജുന്‍ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ്

ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണമെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ്‌

ലക്‌നൗ: ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ദളിത്‌ വിഭാഗങ്ങള്‍ക്ക് സംവരണമാകാമെങ്കില്‍ എന്തുകൊണ്ട് അലിഗഡ്, ജാമിയ മിലിയ സര്‍വ്വകലാശാലകളില്‍ സംവരണം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത സര്‍വ്വകലാശാലകളില്‍ ദളിത്‌ സംവരണം ഏര്‍പ്പെടുത്താന്‍ സമുദായ സംഘടനാ പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി. അലിഗഡ്, ജാമിയ സര്‍വ്വകലാശാലകളിലെ ദളിത്‌ സംവരണം തര്‍ക്ക വിഷയമായി തുടരുകയാണ്. ബിജെപിയാണ്‌ സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും യോഗി ആദിത്യനാഥ്

ബിജെപിക്ക് പാവപ്പെട്ടവരുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ശിവസേന

മുംബൈ: പാവപ്പെട്ടവരുമായി ബിജെപിക്ക് സമ്പര്‍ക്കം നഷ്ടപ്പെട്ടെന്ന് ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യിലൂടെയായിരുന്നു ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. അംബാനി, അദാനി, മാധുരി ദീക്ഷിത്, സല്‍മാന്‍ ഖാന്‍, രത്തന്‍ ടാറ്റ, തുടങ്ങിയവരുമായി ബന്ധം പുലര്‍ത്തുന്നവര്‍ പാവപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും ശിവസേന ആഞ്ഞടിച്ചു. ദാരിദ്ര്യവും പട്ടിണിയും കാരണം സംസ്ഥാനത്ത് ജനങ്ങള്‍ കടുംബത്തോടെ ആത്മഹത്യ ചെയ്യുന്നു. ദരിദ്രരെ പ്രധാനമന്ത്രി സഹായിക്കുമെന്ന മിഥ്യാധാരണയില്‍ നിന്ന് നമ്മള്‍

ഉപഗ്രഹനിര്‍മാണ ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഉപഗ്രഹ നിര്‍മാണ ശേഷിയില്ലാത്ത രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞന്മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാനൊരുങ്ങി ഐ എസ് ആര്‍ ഒ വിയന്നയില്‍ നടന്ന യുണിസ്‌പേസ് 50 യോഗത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. യുണിസ്‌പേസ് 50 അംഗരാജ്യങ്ങള്‍ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലുദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 18നാണ് യോഗം ആരംഭിച്ചത്. ഉപഗ്രഹ നിര്‍മാണത്തിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും ശേഷിയുമില്ലാത്ത

കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. കാര്‍ത്തിക്ക് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെബ്രുവരി 28 ന് അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് മാര്‍ച്ച്‌ 23 നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പി ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരുന്ന കാലത്ത് ഐ.എന്‍.എക്‌സ് മീഡിയ എന്ന സ്ഥാപനത്തിന് 305 കോടിയുടെ

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മൂത്രപ്പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളിലെ മൂത്രപ്പുരയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.കുടകിലെ പ്രമുഖ സൈനിക സ്‌കൂളിന്റെ ടോയ്‌ലറ്റിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്. പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പളും നാല് അധ്യാപകരും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ ബോധരഹിതനായി കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുറച്ചു ദിവസം മുന്‍പ് മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം

ആറാമത്തെ കുഞ്ഞും പെണ്‍കുട്ടി; നവജാത ശിശുവിനെ അച്ഛന്‍ കുത്തിക്കൊന്നു

ഗാന്ധിനഗര്‍(ഗുജറാത്ത്): തുടര്‍ച്ചയായ ആറാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതോടെ പ്രകോപിതനായ അച്ഛന്‍ നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു റാത്തോഡ്‌ എന്നയാളെ മോട്ടി മസാങ്ക് പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷം മുന്നെ വിവാഹം കഴിഞ്ഞ വിഷ്ണു റാത്തോഡിനും വിമലയ്ക്കും മരിച്ച കുട്ടിയെക്കൂടാതെ മറ്റ് അഞ്ച് പെണ്‍കുട്ടികളാണുള്ളത്. ആറാമത്തെ കുട്ടി ആണ്‍കുട്ടിയായിരിക്കണമെന്ന് ഇവര്‍ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറാമത്തെ കുട്ടിയും

ഇന്ത്യയെ കുടുംബാധിപത്യ രാജ്യമാക്കാന്‍ ഇന്ദിര ശ്രമിച്ചു: ജെയ്റ്റിലി

ന്യൂഡല്‍ഹി: 1975 ലെ അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷികദിനത്തില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി. ട്വീറ്റ് പരമ്ബരകളിലൂടെയാണ് ജെയ്റ്റ്‌ലിയുടെ വിമര്‍ശം. "ഹിറ്റ്‌ലറും മിസിസ് ഗാന്ധിയും ഭരണഘടന ഒരിക്കലും റദ്ദാക്കിയില്ല. അവര്‍ ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ചു"- ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. ജെയ്റ്റ്‌ലിയുടെ ട്വീറ്റുകളിലൂടെ "അടിയന്തരാവസ്ഥയുടെ സമയത്ത് ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം നിശ്ചലമായി. വിയോജിപ്പ് പ്രകടിപ്പിച്ചവരില്‍ അധികവും

Top