നിപാ വൈറസ് എത്തിയത് എവിടെ നിന്ന്? പോലീസും അന്വേഷിക്കുന്നു

കോഴിക്കോട്•കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസും അന്വേഷണം നടത്തുന്നു. വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ജി.​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. നിപാ വൈറസ് ബാധയോടെ ആദ്യം മരിച്ചെന്ന് കരുതുന്ന സൂ​പ്പി​ക്ക​ട​യി​ലെ സാ​ബി​ത്തി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ആദ്യം അ​ന്വേ​ഷി​ക്കു​ന്ന​ത്. മരിക്കുന്നതിന് മുന്‍പ് സാബിത് എന്തൊക്കെ ചെയ്തിരുന്നുവെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സാ​ബി​ത്തി​ന്‍റെ യാ​ത്ര​ക​ളെ കു​റി​ച്ചും ആ​ര​ല്ലൊ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന​തും എ​ന്തെ​ല്ലാം ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് എ​സ്പി ജി.​ജ​യ​ദേവ് പറഞ്ഞു. സാ​ബി​ത്ത്

ലിഗക്കേസില്‍ വ‍ഴിത്തിരിവ്; ലിഗയുടെ മരണത്തില്‍ രണ്ടു പേര്‍ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന കസ്റ്റഡിയിലുള്ളത് പ്രദേശവാസികള്‍ കൊലപാതകത്തിന്‍റെ കാരണങ്ങള്‍ ഇങ്ങനെ

ലിഗയുടെ മരണത്തില്‍ രണ്ടു പേര്‍ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. കസ്റ്റഡിയില്‍ ഉള‍ളത് പ്രദേശവാസികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരാണ് കൊലപാതകത്തിന് പിന്നില്‍. കൊലയിലേക്ക് നയിച്ചത് ലിഗയുണ്ടായ വാക്കു തര്‍ക്കമാണെന്നാണ് റിപ്പോര്‍ട്ട്. ലിഗയുടെ മരണവുമായിബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പൊലീസിന് കൃത്യമായതെളിവുകളോ മൊ‍ഴിയോ ലഭ്യമായിരുന്നില്ല. അതുകൊണ്ട്തന്നെ പൊലീസിന് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുവാനും ക‍ഴിഞ്ഞിരുന്നില്ല. എന്നാല്‍ ലിഗയെ ബോട്ട് യാത്രനടത്താനെന്ന വ്യാജേന കണ്ടല്‍കാട്ടിലേക്ക് കൊണ്ട്പോയി എന്ന കൃത്യമായ വിവരമാണ് ഇപ്പോള്‍ പൊലീസിന് ലഭ്യമായിരിക്കുന്നത്. കസ്റ്റഡിയിലുള്ള നാല്

ലിഗയുടെ മരണം: കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതികള്‍

തിരുവനന്തപുരം• വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പ്രതികളുടെ മൊഴി പുറത്ത്. ലിഗയെ മാനഭംഗശ്രമത്തിനിടെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശി‍​ന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസില്‍ കസ്​റ്റഡിയിലായ അഞ്ച് പ്രതികളും കുറ്റം സമ്മതിച്ചതായാണ് വിവരം. യോഗ അധ്യാപകനും ടൂറിസ്​റ്റ്​ ഗൈഡുമായ പ്രതിക്കൊപ്പമാണ് ലിഗ പൂനംതുരുത്തിലെത്തിയത്. കോവളത്തു​വച്ച്‌ ലിഗയുമായി പരിചയപ്പെട്ട ഇയാള്‍

അതു ലീഗ തന്നെ, കണ്ടല്‍ കാട്ടിലേയ്ക്ക് ലീഗ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു: പോലീസ് പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: കണ്ടല്‍ കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലീഗയുടേതു തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു എന്നു റിപ്പോര്‍ട്ട്. സംഭവസ്ഥലത്തേയ്ക്ക് ഇവര്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു എന്നും സൂചനയുണ്ട്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ യോഗം ഇന്നു ചേരും. തുടര്‍ന്നു റിപ്പോര്‍ട്ട് പോലീസിനു കൈമാറും. മൃതദേഹം ലീഗയുടേതാണ് എന്ന സ്ഥിരീകരണത്തിലേയ്ക്ക് എത്താനുള്ള മൂന്നു കാരണങ്ങള്‍ ഇവയാണ് എന്നു പറയുന്നു. മൃതദേഹത്തില്‍ നിന്നു ലഭിച്ച അടിവസ്ത്രത്തിന്റെ ബ്രാന്‍ഡ്‌നെയിം ലീഗയുടെ രാജ്യത്തെ കമ്ബനിയുടേതാണ്. മൃതദേഹത്തിനു സമീപത്തു

ദുരൂഹമരണങ്ങള്‍; ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്​മോര്‍ട്ടത്തിന്​

കണ്ണൂര്‍ പിണറായിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാന്‍ ഒന്‍പതു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നു. പടന്നക്കര വണ്ണത്താംവീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. ഛര്‍ദിയെത്തുടര്‍ന്ന് ജനുവരി 21നാണ്​ ഐശ്വര്യ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഐശ്വര്യയുടെ അമ്മ സൗമ്യയെ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം ഏഴിന് സൗമ്യയുടെ അമ്മ കമലയും ഈമാസം പതിമൂന്നിന് അച്ഛന്‍ കുഞ്ഞിക്കണ്ണനും ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചിരുന്നു. ആറുവര്‍ഷം മുന്‍പ് സൗമ്യയുടെ ഒന്നരവയസുള്ള മകള്‍ കീര്‍ത്തന മരിച്ചതും

‘മരിക്കുമ്പോള്‍ അവന്റെ ദയനീയ രോദനം എന്റെ ഭാര്യയെ ഫോണിലൂടെ കേള്‍പ്പിക്കണം’; റേഡിയോ ജോക്കി വധം ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വധിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്നും ഇതു വിദേശത്തും നാട്ടിലുമായാണ് നടന്നതെന്നും പൊലീസിന്റെ നിഗമനം. വിദേശത്തുനിന്നെത്തി കൊല നടത്തിയശേഷം തിരിച്ചു വിദേശത്തേക്കു കടക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊല നടത്തി അടുത്ത ദിവസം തന്നെ ഘാതകന്‍ വിദേശത്തേക്കു കടന്നെന്നാണ് പൊലീസ് കരുതുന്നത്. കൃത്യം നടത്താന്‍ ഗള്‍ഫില്‍നിന്നു വന്നതായി കരുതുന്ന അലിഭായി, സംഭവത്തിന് അഞ്ചു ദിവസംമുമ്ബുമാത്രമാണു തലസ്ഥാനത്തെത്തിയത്. കായംകുളം സ്വദേശി അപ്പുണ്ണിയാണു കൊലപാതകത്തിന്റെ

ജസ്​റ്റിസ്​ ലോയയുടെ പോസ്​റ്റ്​മോര്‍ട്ടത്തില്‍ കൃത്രിമം; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധു

കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്​ജി ബി.എച്ച്‌​ ലോയയുടെ പോസ്​റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്​ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറി​​​​​​െന്‍റ നിര്‍ദേശ ​പ്രകാരം ഭാര്യാ സഹോദരനായ ഡോക്​ടര്‍ മകരന്ദ്​ വ്യവഹാരെയുടെ നേതൃത്വത്തിലാണ്​​ പോസ്​റ്റ്​മോര്‍ട്ടം നടത്തിയതെന്ന്​ ദേശീയ മാധ്യമമായ കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഒൗദ്യോഗിക റെക്കോര്‍ഡുകളില്‍ ഡോക്​ടര്‍ എന്‍.കെ തുംറാമായിരുന്നു പോസ്​റ്റ്​മോര്‍ട്ടം നടത്തിയത്​. എന്നാല്‍ ഡോ. മകരന്ദ്​ വ്യവഹാരെയുടെ നേതൃത്തിലായിരുന്നു പോസ്​റ്റ്​മോര്‍ട്ടം നടന്നതെന്ന്​​ മാഗസിന്‍ വെളിപ്പെടുത്തുന്നു. നാഗ്​പൂരിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍

സുനന്ദ പുഷ്ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ശശി തരൂര്‍ വീണ്ടും കുരുക്കിലേക്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ സുനന്ദ പുഷ്ക്കറിന്റേത് കൊലപാതകമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സംഭവം നടന്ന സമയത്ത് ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മയുടെ കണ്ടെത്തല്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ബി.എസ് ജെയ്സ്വാള്‍

ശകുന്തളയുടെ മരണത്തിന് കാരണം മകളുടെ കാമുകനെ ചോദ്യം ചെയ്തത് ; വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് വൈരാഗ്യമായി

കൊച്ചി: കുമ്പളത്ത് പ്ലാസ്റ്റിക് വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മകള്‍ക്ക് കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്തത്. പ്രതി മകളുടെ കാമുകനാണെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അശ്വതിയില്‍ നിന്നും കൂടുതല്‍ വ്യക്തതയോടെ വിവരങ്ങള്‍ കിട്ടാന്‍ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിച്ചു. ജില്ലാ ജന്തുദ്രോഹ നിവാരണ സമിതി ഇന്‍സ്പെക്ടറായിരുന്നു സജിത്ത്. മരിച്ച സജിത്തിന്റെ മൊെബെല്‍ ഫോണുകളിലൊന്ന് അശ്വതിയുടെ പക്കല്‍നിന്നു കണ്ടെടുത്തിരുന്നു. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അശ്വതിക്കൊപ്പമായിരുന്നു

ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ ദിലീപിനു നല്‍കണം: പ്രോസിക്യൂഷന് കോടതി നിര്‍ദേശം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള കേസ് രേഖകള്‍ പ്രതി ദിലീപിനു നല്‍കണമന്ന് കോടതി നിര്‍ദേശം. ദൃശ്യങ്ങള്‍ പ്രതിക്കു നല്‍കണോയെന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും വിചാരണ കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയ ഉടന്‍ തന്നെ ദിലീപിന്റെ അഭിഭാഷകന്‍ ഈ ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുകയെന്നത് പ്രതിയുടെ അവകാശമാണ്. അവ കൈമാറാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കണമെന്ന് പ്രതിഭാഗം

Top