കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇനി കോഴിക്കോട് നയിക്കും; സംഘടനകളുടെ തലപ്പത്ത് കോഴിക്കോട്ടുകാര്‍

കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളെയും നയിക്കുന്നത് കോഴിക്കോട്ടുകാര്‍. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സച്ചിന്‍ ദേവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സംസ്ഥാനത്തെ പ്രധാന മുന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ കോഴിക്കോട്ടു നിന്നുള്ളവരായത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എന്നിവരാണ് മറ്റ് രണ്ട് നേതാക്കള്‍. നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്, കൊയിലാണ്ടിയിലെ കീഴരിയൂരാണ് മിസ്ഹബിന്റെ സ്വദേശം. അത്തോളിയാണ് അഭിജിത്ത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍

എസ് എഫ് ഐ സംസ്ഥാന വനിതാ നേതാവിനെ കെ എസ് യു ക്രിമിനൽ സംഘം ആക്രമിച്ചു.

കണ്ണൂർ: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ് സർവ്വകലാശാല കാമ്പസിലെ ജേർണലിസം വിദ്യാർത്ഥിനിയായ ഇ.കെ ദൃശ്യയെ (22) കെ എസ് യു ക്രിമിനൽ സംഘം ഭീകരമായി ആക്രമിച്ചു. എസ് എഫ് ഐ യുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്കൂളിൽ പോയ എസ് എഫ് ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി.ശ്രീരാഗിനെ കെ എസ് യു പ്രവർത്തകർ തടയുകയായിരുന്നു. കെ എസ് യുവിന്റെ

ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെയുള്ള സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് വനിത സാമൂഹിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ്​ പ്രസിഡന്‍റുമായ ശ്രീജ നെയ്യാറ്റിന്‍കരക്ക്​ നേരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്​റ്റിട്ട സംഭവത്തില്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന്​ വനിത സാമൂഹിക പ്രവര്‍ത്തകര്‍ പ്രസ്​താവനയില്‍ ആവശ്യപ്പെട്ടു. ഇത്​ ഗുരുതരമായ ക്രിമിനല്‍ കുറ്റവും സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണവുമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് പാഠമാകത്തക്കരീതില്‍ കുറ്റവാളിയെ കണ്ടെത്തി പഴുതടച്ച നിയമവിചാരണയിലൂടെ കടുത്ത ശിക്ഷ വാങ്ങിനല്‍കണമെന്നും അവര്‍ പറഞ്ഞു. സംയുക്ത പ്രസ്​താവനയില്‍ ഡോ. ജെ. ദേവിക, കെ. അജിത,

ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തു

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന്‌ സഭ സസ്‌പെന്റ് ചെയ്തു. തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ്‌ വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആരോപണം

രാജ്യസഭാ സീറ്റ്​: വര്‍ഗീയവത്​കരിക്കാന്‍ സുധീരന്‍ ശ്രമിച്ചുവെന്ന് മാണി

രാജ്യസഭാ സീറ്റ്​ വിവാദത്തില്‍ വി.എം. സുധീരനെ വിമര്‍ശിച്ച്‌​ കേരള കോണ്‍ഗ്രസ്​-എമ്മും മുസ്​ലിംലീഗും. രാജ്യസഭാ സീറ്റ്​ നല്‍കിയതിനെ വര്‍ഗീയവത്​കരിക്കാന്‍ സുധീരന്‍ ശ്രമിച്ചതായി കെ.എം. മാണി പറഞ്ഞു. താന്‍ ചാഞ്ചാട്ടക്കാരനാണെന്ന്​ ആവര്‍ത്തിച്ച്‌​ പറഞ്ഞതില്‍ യു.ഡി.എഫ്​ യോഗത്തില്‍ മാണി അമര്‍ഷം രേഖപ്പെടുത്തി. യു.ഡി.എഫ്​ ഒന്നിച്ചുനില്‍ക്കേണ്ട സമയത്താണ്​ സുധീരന്‍ മുന്നണിയെ പ്രതിസന്ധിയിലാക്കിയതെന്ന്​ ലീഗ്​ നേതാക്കളും പറഞ്ഞു. എന്നാല്‍, സുധീര​േന്‍റത്​ വ്യക്തിപരമായ നിലപാടാണെന്ന്​ രമേശ്​ ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസനും പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്​നം അട​​ുത്ത മാസം

ഗണേഷിനെതിരായ തല്ലുകേസ് പിന്‍വലിക്കാന്‍ മുന്‍കൈയെടുത്ത കേരളാപൊലീസിന്റ പ്രവര്‍ത്തനം മാതൃകാപരം ; പരിഹാസവുമായി ജോയ് മാത്യു

കോഴിക്കോട് : പത്തനാപുരം എംഎല്‍എ ​ഗണേഷ് കുമാര്‍ അമ്മയെയും മകനെയും തല്ലിയ കേസ് ഒത്തുതീര്‍പ്പാക്കിയതിനെ പരിഹസിച്ച്‌ സിനിമാ താരം ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും

മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി; കൃഷ്ണകുമാര്‍ നായരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരുടെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. കൃഷ്ണകുമാര്‍ നായരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സെന്‍ട്രല്‍ പോലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ദില്ലിയില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരെ ഇന്ന് പുലര്‍ച്ചെയാണ് ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയിലെത്തിച്ചത്. മദ്യ ലഹരിയില്‍ അറിയാതെ സംഭവിച്ച കുറ്റമാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക്

ഇടുക്കി മരിയന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ; കേടായ മത്സ്യം പിടികൂടി

ഇടുക്കി-കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഭക്ഷ്യവിഷബാധ. 12 വിദ്യാര്‍ത്ഥികള്‍ ചികില്‍സ തേടി. പഴകിയ ഭക്ഷണത്തില്‍ നിന്നാണ്‌ വിഷബാധ ഉണ്ടായത്‌. മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രയില്‍ ചികില്‍സയിലാണ്‌ കുട്ടികള്‍. പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ മല്‍സ്യം പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

നാളെ ബാറുകളും മദ്യവില്‍പ്പന ശാലകളും പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ചൊവ്വാഴ്ച മദ്യവില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല. ലഹരി വിരുദ്ധദിനം പ്രമാണിച്ചാണ് സര്‍ക്കാര്‍ നടപടി.

സിനിമാ തമ്പുരാക്കന്മാര്‍ തിലകനോട് മാപ്പുപറയുമോ? ചോദ്യവുമായി ആഷിഖ് അബു

കഴിഞ്ഞ ദിവസം നടന്ന അമ്മ യോഗത്തില്‍ ദിലീപിനെ വീണ്ടും സംഘടനയിലെത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു. നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കിയത്. എന്നാല്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതിന് മുമ്പാണ് സംഘടനയുടെ പുതിയ നീക്കം. ഈ പശ്ചാത്തലത്തില്‍ അമ്മയോടും സിനിമാ തമ്പുരാക്കന്മാരോടും ചോദ്യമുന്നയിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?

Top