എന്തിനാണ് ഈ മൗനം? ആരോടാണ് നിങ്ങൾക്ക് വിധേയത്വം?

കെട്ടിച്ചമച്ച കാര്യങ്ങൾക്ക് വരെ സിപിഐ (എം)നെ എതിർക്കാനും കുരിശിൽ തറയ്ക്കാനും ഇവർക്ക് ആയിരം നാവാണ്. എന്നാൽ കഴിഞ്ഞ 3 ദിവസത്തിൽ RSS തീവ്രവാദികൾ തലസ്ഥാനത്തും, കണ്ണൂരും കലാപം അഴിച്ചു വിട്ടിട്ടും ഇവറ്റകൾക്കു മൗനം മാത്രം. അന്തി ചർച്ചയും ഇല്ല. പരസ്യ വിചാരണയുമില്ല. സങ്കികളോട് ഇത്രമേൽ വിധേയത്വം പുലർത്തുന്ന ഈ നയവഞ്ചകരെ ജനം മനസിലാക്കി ഒറ്റപ്പെടുത്തനം. സങ്കികൾക്ക് വേണ്ടി നാളെ കേരള ജനതയെയും ഈ അഭിനവ മനുഷ്യാവകാശ അവസരവാദികൾ ഒറ്റു കൊടുക്കും.

സി.പി.ഐ.(എം) ന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍‌ക്കാരിന്‍റെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് ധനസഹായ പദ്ധതിയില്‍ ഒാണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി.

സി.പി.ഐ.(എം) ന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍‌ക്കാരിന്‍റെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് ധനസഹായ പദ്ധതിയില്‍ ഒാണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. നിലവില്‍ ഒക്ടോബര്‍ 30 വരെയായിരുന്നു അപേക്ഷിക്കാനാവുന്നത്. പാന്‍കാര്‍ഡ് ലഭിക്കാനുള്ള കാലതാമസം കണക്കിലെടുത്താണ് ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് അപേക്ഷാ തിയ്യതി നീട്ടിയത്.പുതിയ തിയ്യതി പ്രകാരം 2017 ഡിസംന്പര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതു വരെയും പാന്‍കാര്‍ഡിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ അപേക്ഷ സമര്‍പ്പിച്ച് വിദ്യാഭ്യാസ വായ്പ തിരിച്ചടവ് ധനസഹായ പദ്ധതിയുടെ അനൂകൂല്യത്തിനായി http://www.elrs.kerala. gov.in/  

അഴിമതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശുദ്ധികലശത്തിന് ഒരുങ്ങി

അഴിമതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശുദ്ധികലശത്തിന് ഒരുങ്ങി എല്‍ ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷം ഭരണരംഗത്ത് വന്ന പുരോഗതി ജനങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിന് നിലവിലുളള ഭരണത്തില്‍ മാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യവും കാര്യക്ഷമമവുമായ ഭരണസംവിധാനം ഉറപ്പുവരുത്തുക വഴി പുതിയൊരു കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് വികസന പദ്ധതികള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ വകുപ്പുതലവന്‍മാരും കലക്ടര്‍മാരും ജാഗ്രത പുലര്‍ത്തണം.

കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക്

കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക് മകൾക്ക് ഒരു അമുസ്‌ളീമുമായി വിവാഹ ബന്ധം നടത്തി; ഇനി കുന്നുമ്മൽ യൂസഫുമായും അദ്ദേഹത്തിന്‍റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളിൽ ആരും സഹകരിക്കേണ്ട; കൊണ്ടിപറമ്പ് മദാറുൽ മഹല്ലിലെ പെൺകുട്ടിയുടെ മിശ്രവിവാഹത്തെ തുടർന്ന് കുടുംബത്തിന് പള്ളിക്കമ്മറ്റിയുടെ ഊരുവിലക്ക്; മലപ്പുറത്തെ തീരുമാനത്തെ നിയമത്തിന്‍റെ വഴിയേ നേരിടണമെന്ന് സോഷ്യൽ മീഡിയ.   മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മതത്തിന്‍റെ പശ്ചാത്തലത്തിലല്ല മിശ്ര വിവാഹങ്ങളെ വിലയിരുത്തേണ്ടതെന്നും ഹൈക്കോടതി പറഞ്ഞത് ദിവസങ്ങൾക്ക് മുമ്പാണ്. നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങളുടെ

വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചില്ല :ദമ്പതികൾ നഗരസഭാ ഓഫിസ് അടയ്ക്കാൻ സമ്മതിച്ചില്ല …

മുക്കം ∙ അപേക്ഷ നൽകി ഒരു മാസം പിന്നിട്ടിട്ടും നഗരസഭാ ഓഫിസിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് നഗരസഭാ ഓഫിസ് അടയ്ക്കാൻ ദമ്പതികൾ സമ്മതിച്ചില്ല. ഓഫിസ് ഇതു മൂലം രാത്രിയിലും പ്രവർത്തിച്ചു , ഒടുവിൽ രാത്രി എട്ടരയോടെ സർട്ടിഫിക്കറ്റ് ലഭിച്ചു. നൽകിയത്. കഴിഞ്ഞ മാസം 11 ന് ഇവർ വിവാഹ സർട്ടിഫിക്കറ്റിനും ജനന സർട്ടിഫിക്കറ്റിനും അപേക്ഷ നൽകി. കോട്ടയം കോരൂത്തോട് സ്വദേശി പൂവത്തോട്ട് ജോഷി ജയിംസിന്റെയും കൊടിയത്തൂർ പഞ്ചായത്തിലെ മൈസൂർപറ്റ സ്വദേശിനി നടുപറമ്പിൽ ബിന്ദു ജേക്കബിന്റെയും

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം ;പിണറായി സര്‍ക്കാര്‍ വക കേരള ടയര്‍ കമ്പനി വരുന്നു…

റബ്ബര്‍ വിലയിടിവിന്റെ ദുരിതം പേറുന്ന കര്‍ഷകന് കൈത്താങ്ങേകുവാന്‍ പിണറായി സര്‍ക്കാര്‍ ബഹുജനപങ്കാളിത്തത്തോടെ ടയര്‍ കമ്പനി തുടങ്ങുന്നു.സര്‍ക്കാര്‍തലത്തിലും പാര്‍ട്ടിതലത്തിലും ആദ്യഘട്ടചര്‍ച്ചകള്‍ നടന്നതായാണ് മേഘദൂത് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് വിശ്വസ്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയംഗവും   മുഖ്യമന്ത്രിയുടെ   ഏറ്റവും വിശ്വസ്തന്‍ എന്ന നിലയിലും ഈ.പി.ജയരാജനാവും പുതിയ കമ്പനിയുടെ ചുമതലയെന്നാണ് അറിയാന്‍ കഴിഞ്ഞത്.   ആകെ 10,000 കോടി മുതല്‍ മുടക്കിലാണ് ടയറും റബ്ബര്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന കമ്പനി  തുടങ്ങുക.  കോട്ടയം ജില്ലയില്‍

യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കാന്‍ സി.പി.എം. പരിശീലന പദ്ധതികള്‍.

കണ്ണൂര്‍: സോളാര്‍ കുരുക്കിലായ നേതാക്കളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്/യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാടുപെടുമ്പോള്‍, യുവജനപ്രവര്‍ത്തകര്‍ക്കു സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കാന്‍ സി.പി.എം. പരിശീലനപദ്ധതികള്‍. ഏറ്റവുമധികം തൊഴിലവസരമുള്ള സൈന്യത്തിലേക്കും പോലീസിലേക്കുമുള്ള പ്രീറിക്രൂട്ടിങ് സെന്ററാണ് ആദ്യം. തുടര്‍ന്നു പി.എസ്.സി. പരിശീലനങ്ങളിലേക്കു കടക്കും. നിലവില്‍ ഡി.വൈ.എഫ്.ഐയുടെയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സാംസ്‌കാരികസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പി.എസ്.സി. പരിശീലനം ഏകീകൃതസ്വഭാവത്തില്‍ നടപ്പാക്കി. കഴിഞ്ഞ വേനലവധിക്കാലത്ത് ഡി.വൈ.എഫ്.ഐ. സംസ്ഥാനവ്യാപകമായി പി.എസ്.സി. പരിശീലനം സംഘടിപ്പിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ വിലക്കുള്ള കെ.എസ്.ഇ.ബി. മസ്ദൂര്‍ പരീക്ഷയ്ക്കും പാര്‍ട്ടി പരിശീലനം നല്‍കിയിരുന്നു.

കണ്ണൂരിൽ ബിജെപി ഓഫീസുകളിൽ നിന്ന് വ്യാപക ആയുധ വേട്ട

കണ്ണൂരിൽ ബിജെപി ഓഫീസുകളിൽ നിന്ന് വ്യാപക ആയുധ വേട്ട ഇന്ത്യാ ടുഡേ ടെലിവിഷന്‍ വാര്‍ത്ത‍  ജനരക്ഷായാത്ര തോറ്റതിന് ബിജെപി കേരളത്തിന്റെ നെഞ്ചത്ത്- ജാഥ പരാജയപ്പെട്ട സ്ഥലങ്ങളില്‍ അക്രമ പരമ്പര. കണ്ണൂരില്‍ വനിതാ പഞ്ചായത്ത് അംഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമടക്കം അക്രമിക്കപ്പെട്ടു. അക്രമം വ്യാപിക്കുന്നതിനിടെ ബിജെപി ഓഫീസ് വളപ്പില്‍ നിന്ന് കൊലയായുധങ്ങള്‍ പിടിച്ചു കണ്ണൂരില്‍ ബിജെപി ഓഫീസില്‍ നിന് മാരകായുധങ്ങള്‍ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ പിടിച്ചെടുത്തത്.   ഒരു എസ് കത്തി, രണ്ട് വാളുകള്‍, ഇരുമ്പു പൈപ്പുകള്‍

ബി ജെ പി നടത്തുന്ന ജന രക്ഷാ മാര്‍ച്ചിനെതിരെ ജനരോക്ഷം  ശക്തമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ വന്ന ഉടനെ  ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ട് രമേശ്‌ ചെന്നിത്തലയും, ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനെതിരെയും   “വാ”  തുറന്ന് ഉമ്മന്‍ ചാണ്ടിയും  

ബി ജെ പി നടത്തുന്ന ജന രക്ഷാ മാര്‍ച്ചിനെതിരെ    ജനരോക്ഷം ശക്തമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ വന്ന ഉടനെ  ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ട് രമേശ്‌ ചെന്നിത്തലയും, ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനെതിരെയും   വാ  തുറന്ന് ഉമ്മന്‍ ചാണ്ടിയും   തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് അമിത് ഷായോട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തെ അടച്ചാക്ഷേപിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍

ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം

ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം തിരുവനന്തപുരം: ദുബായ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്. 25ന് രാവിലെ സംസ്ഥാന മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവവുമായും ചര്‍ച്ച നടത്തും. ഷാര്‍ജ ഭരണാധികാരിയുടെ ബഹുമാനാര്‍ഥം രാജ്ഭവനില്‍ ഉച്ചവിരുന്നും

Top