ചക്ക ഇനി സൂപ്പര്‍ സ്റ്റാര്‍! കേരളത്തിന്റെ ഔദ്യോഗിക ഫലം… ലക്ഷ്യം 15000 കോടിയുടെ വരുമാനം…

തിരുവനന്തപുരം: സംസ്ഥാനത്താകെ സുലഭമായി ലഭിക്കുന്ന ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച്‌ 21 ബുധനാഴ്ച നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇനി കേരളത്തിന്റെ ഫലം ഏതെന്ന ചോദ്യത്തിന് ചക്ക എന്നാകും ഉത്തരം. സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള

20 എംപി ക്യാമറയില്‍ 6 ജിബിയുടെ റാംമ്മില്‍ ഷവോമി റെഡ്മി നോട്ട് 5, പ്രൊ ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ,വില 9999 മുതല്‍

കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന രണ്ടു മോഡലുകളാണ് ഷവോമി കഴിഞ്ഞ മാസം പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 5 കൂടാതെ ഷവോമി റെഡ്മി നോട്ട് 5 പ്രൊ .എന്നാല്‍ ഈ മോഡലുകള്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലക്ഷത്തിനു മുകളില്‍ സെയിലുകള്‍ ലഭിക്കുന്നു .ഇതുവരെ ഈ മോഡലുകള്‍ വാങ്ങിക്കുവാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് വാങ്ങിക്കാം . റെഡ്മിയുടെ പുതിയ നോട്ട് 5 കൂടാതെ നോട്ട് 5 പ്രൊ കുറഞ്ഞ

ആംബുലന്‍സില്‍ കൊണ്ടുപോകും വഴി സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു, രോഗി മരിച്ചു

തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് ഇടയില്‍ രോഗി സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചു. ശ്വാസംമുട്ടിന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാളത്തോട് കെരേരക്കാട്ടില്‍ കെ.കെ.സെബാസ്റ്റിയന്‍(64) ആണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. അസുഖം കുറയാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കയറ്റുന്ന സമയം ഓക്സിജന്‍ മാസ്ക് ആശുപത്രി അധികൃതര്‍ ഊരിയെടുത്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ജില്ലാ ആശുപത്രിയുടെ ആംബുലന്‍സിലായിരുന്നു

ശോഭനാ ജോര്‍ജിന്റെ പിന്തുണ എല്‍ഡിഎഫിന് നേട്ടമാകും; വോട്ടുചോര്‍ച്ച ഭയന്ന് യുഡിഎഫ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനുവേണ്ടി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജ് രംഗത്തിറങ്ങുന്നത് യുഡിഎഫിന് തിരിച്ചടിയാകും. മൂന്നുതവണ മണ്ഡലത്തില്‍ എംഎല്‍എ ആയ ശോഭനാ ജോര്‍ജിന് ചെങ്ങന്നൂരിന്റെ പള്‍സ് നന്നായി അറിയാം. നല്ലൊരു വിഭാഗം ജനങ്ങളുമായി ബന്ധമുള്ള ശോഭന യുഡിഎഫില്‍ കാര്യമായ വോട്ടുചോര്‍ച്ചയുണ്ടാക്കിയാല്‍ എല്‍ഡിഎഫിന് ജയിച്ചുകയറാം. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഇക്കുറി ചെറിയ വോട്ടുകള്‍ പോലും നിര്‍ണായകമാകുമെന്നിരിക്കെ ശോഭന ജോര്‍ജിന്റെ ഇടതുപാളയത്തിലെ സാന്നിധ്യം കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞദിവസം നടന്ന എല്‍ഡിഎഫ്

ഭൂമി കൈമാറ്റ വിവാദം: ദിവ്യ എസ് അയ്യര്‍ക്ക് കുരുക്ക് മുറുകുന്നു.. വകുപ്പുതല നടപടിക്ക് സാധ്യത

തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമി കൈമാറ്റ വിവാദത്തില്‍ തിരുവനന്തപുരം ജില്ല സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. വര്‍ക്കല അയിരൂര്‍ വില്ലേജിലെ കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് ചട്ടവിരുദ്ധമായി പതിച്ച്‌ നല്‍കിയെന്നതാണ് ദിവ്യ എസ് അയ്യര്‍ക്ക് നേരെയുള്ള ആരോപണം. 27 സെന്റ് ഭൂമി നേരത്തെ സ്വകാര്യ വ്യക്തിയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുത്തത് ആയിരുന്നു. ഇത് കൈവശം വെച്ചിരുന്ന വ്യക്തിക്ക് തന്നെ വിട്ടുകൊടുത്തതാണ് സബ്

എന്റെ മകളെ കൊലപ്പെടുത്തിയവരും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം, പൊള്ളിക്കുന്ന ചോദ്യവുമായി നിര്‍ഭയയുടെ അമ്മ

ദില്ലി: എന്റെ മകളെ കൊല ചെയ്തവരും നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് കർണാടക മുൻ ഡിജിപിയോട് ദില്ലിയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി നിര്‍ഭയയുടെ അമ്മ. വനിതാ ദിനത്തിൽ നടത്തിയ പ്രസംഗത്തിനിടെ നിർഭയയുടെ അമ്മയുടേത് മികച്ച ശരീരപ്രകൃതിയാണെന്നും അപ്പോൾ നിർഭയുടെ സൗന്ദര്യത്തെക്കുറിച്ച് ഊഹിക്കാവുന്നതേ ഉളളൂവെന്ന് കര്‍ണാടക മുന്‍ ഡിജിപി എച്ച് ടി സങ്ക്‍ലിയാനയുടെ പരാമര്‍ശം വന്‍ വിവാദം ആയിരുന്നു. ഒരു ഹിന്ദി പത്രത്തിലാണ് നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം. പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കാന്‍

വി.എച്ച്.പിയുടെ രഥയാത്രക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

യാത്രക്കെതിരെ പ്രതിഷേധിച്ച വിടുതലൈ സിരുത്തെ നേതാവ് തിരുമാവളവന്‍ അടക്കം വിവിധ പാര്‍ട്ടികളില്‍പ്പെട്ട 33 പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്. ചെന്നൈ: വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്‌ക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും. യാത്രക്കെതിരെ തിരുനെല്‍വേലിയില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തിരുനെല്‍വേലി ജില്ലയില്‍ മാര്‍ച്ച് 23 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വി.എച്ച്.പിയുടെ രഥം സംസ്ഥാനത്തേക്കു പ്രവേശിക്കുന്നത് ക്രമസമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച് ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൈപിടിച്ച്‌ പിണറായി സര്‍ക്കാര്‍; മൂന്നു ലക്ഷം വരെയുളള കടം എഴുതിത്തളളും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്ബതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 7.63 കോടി രൂപ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അമ്ബതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്. പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം അര്‍ഹരായ എല്ലാവര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കും.ഇതിനുവേണ്ടി 30 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കും. പൂര്‍ണ്ണമായി

കീഴാറ്റൂർ ബൈപ്പാസ്‌ – മുന്നേ മൂന്ന് ഓപ്ഷനെ ഒള്ളു . നിങ്ങൾ ഇതിൽ ഏത്‌ തിരഞ്ഞെടുക്കും ?

കീഴാറ്റൂരിൽ മുന്നേ മൂന്ന് ഓപ്ഷനെ ഒള്ളു . നിങ്ങൾ ഇതിൽ ഏത്‌ തിരഞ്ഞെടുക്കും ? 1, പുതിയ നാഷണൽ ഹൈവോ തളിപ്പറംബിന്റെ രണ്ട്‌ അതിർത്തിയായ കുറ്റിക്കോൽ - കുപ്പം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുക . തളിപ്പറമ്പില്‍  മാത്രം ഇപ്പോൾ ഉള്ള തിരക്കിലൂടെ സഞ്ചരിക്കുക 2, ഇപ്പോൾ ഉള്ള അലൈൻമന്റ്‌ പ്രകാരം വയലിലൂടെ വീടുകളും കച്ചവട സ്ഥാപനങ്ങളും കളയാതെ ഹൈവേ പണിയുക . 3, മുകളിൽ പറഞ്ഞ രണ്ട്‌ വഴി അല്ലാതെ ഏത്‌ അലൈന്മെന്റിലും 50 മുതൽ

കീഴാറ്റൂർ അല്ല ,ഹൈവേ വരുന്നതാണ്‌ വിഷയം ….. അത്‌ മാത്രമാണ്‌ വിഷയം

കീഴാറ്റൂർ അല്ല ,ഹൈവേ വരുന്നതാണ്‌ വിഷയം ..... അത്‌ മാത്രമാണ്‌ വിഷയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി , കാസർക്കോഡ്‌ മുതൽ തിരുവനന്തപുരം വരേ നീണ്ട്‌ കിടക്കുന്ന നാലുവരി ദേശീയ പാതയായിരിക്കും , സ്ഥലം ഏറ്റെടുപ്പ്‌ ‌ പൂർത്തിയായാൽ ... സംസ്ഥനത്തെ പ്രധാന മണ്ഡലങ്ങളിലൂടെയെല്ലാം കടന്ന് പോകുന്ന ദേശീയപാത വന്നാൽ , " വികസനം ഇല്ല " എന്ന പതിവ്‌ പല്ലവി പറഞ്ഞ്‌ യു

Top