കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇനി കോഴിക്കോട് നയിക്കും; സംഘടനകളുടെ തലപ്പത്ത് കോഴിക്കോട്ടുകാര്‍

കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളെയും നയിക്കുന്നത് കോഴിക്കോട്ടുകാര്‍. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സച്ചിന്‍ ദേവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സംസ്ഥാനത്തെ പ്രധാന മുന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ കോഴിക്കോട്ടു നിന്നുള്ളവരായത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എന്നിവരാണ് മറ്റ് രണ്ട് നേതാക്കള്‍. നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്, കൊയിലാണ്ടിയിലെ കീഴരിയൂരാണ് മിസ്ഹബിന്റെ സ്വദേശം. അത്തോളിയാണ് അഭിജിത്ത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍

എസ് എഫ് ഐ സംസ്ഥാന വനിതാ നേതാവിനെ കെ എസ് യു ക്രിമിനൽ സംഘം ആക്രമിച്ചു.

കണ്ണൂർ: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ് സർവ്വകലാശാല കാമ്പസിലെ ജേർണലിസം വിദ്യാർത്ഥിനിയായ ഇ.കെ ദൃശ്യയെ (22) കെ എസ് യു ക്രിമിനൽ സംഘം ഭീകരമായി ആക്രമിച്ചു. എസ് എഫ് ഐ യുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്കൂളിൽ പോയ എസ് എഫ് ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി.ശ്രീരാഗിനെ കെ എസ് യു പ്രവർത്തകർ തടയുകയായിരുന്നു. കെ എസ് യുവിന്റെ

വസുന്ധര രാജസ്ഥാനെ കൊള്ളയടിക്കുന്നു; ആരോപണമുയര്‍ത്തി ബിജെപി എംഎല്‍എ രാജിവച്ചു

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബി ജെ പി എം എല്‍ എ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഘനശ്യാം തിവാരിയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ഘനശ്യാം രാജിക്കത്ത് നല്‍കിയത്. രാജിക്കത്തില്‍ വസുന്ധരയുടെ പേരെടുത്തു പറയുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധ്യക്ഷയും ചില മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജസ്ഥാനെ കൊള്ളയടിക്കുകയാണെന്നും അഴിമതി പുതിയ തലത്തിലേക്ക് ഉയര്‍ന്നെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നതായി

ബിജെപിക്ക് പാവപ്പെട്ടവരുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ശിവസേന

മുംബൈ: പാവപ്പെട്ടവരുമായി ബിജെപിക്ക് സമ്പര്‍ക്കം നഷ്ടപ്പെട്ടെന്ന് ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ 'സാമ്‌ന'യിലൂടെയായിരുന്നു ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. അംബാനി, അദാനി, മാധുരി ദീക്ഷിത്, സല്‍മാന്‍ ഖാന്‍, രത്തന്‍ ടാറ്റ, തുടങ്ങിയവരുമായി ബന്ധം പുലര്‍ത്തുന്നവര്‍ പാവപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും ശിവസേന ആഞ്ഞടിച്ചു. ദാരിദ്ര്യവും പട്ടിണിയും കാരണം സംസ്ഥാനത്ത് ജനങ്ങള്‍ കടുംബത്തോടെ ആത്മഹത്യ ചെയ്യുന്നു. ദരിദ്രരെ പ്രധാനമന്ത്രി സഹായിക്കുമെന്ന മിഥ്യാധാരണയില്‍ നിന്ന് നമ്മള്‍

രാജ്യസഭാ സീറ്റ്​: വര്‍ഗീയവത്​കരിക്കാന്‍ സുധീരന്‍ ശ്രമിച്ചുവെന്ന് മാണി

രാജ്യസഭാ സീറ്റ്​ വിവാദത്തില്‍ വി.എം. സുധീരനെ വിമര്‍ശിച്ച്‌​ കേരള കോണ്‍ഗ്രസ്​-എമ്മും മുസ്​ലിംലീഗും. രാജ്യസഭാ സീറ്റ്​ നല്‍കിയതിനെ വര്‍ഗീയവത്​കരിക്കാന്‍ സുധീരന്‍ ശ്രമിച്ചതായി കെ.എം. മാണി പറഞ്ഞു. താന്‍ ചാഞ്ചാട്ടക്കാരനാണെന്ന്​ ആവര്‍ത്തിച്ച്‌​ പറഞ്ഞതില്‍ യു.ഡി.എഫ്​ യോഗത്തില്‍ മാണി അമര്‍ഷം രേഖപ്പെടുത്തി. യു.ഡി.എഫ്​ ഒന്നിച്ചുനില്‍ക്കേണ്ട സമയത്താണ്​ സുധീരന്‍ മുന്നണിയെ പ്രതിസന്ധിയിലാക്കിയതെന്ന്​ ലീഗ്​ നേതാക്കളും പറഞ്ഞു. എന്നാല്‍, സുധീര​േന്‍റത്​ വ്യക്തിപരമായ നിലപാടാണെന്ന്​ രമേശ്​ ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസനും പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്​നം അട​​ുത്ത മാസം

ഗണേഷിനെതിരായ തല്ലുകേസ് പിന്‍വലിക്കാന്‍ മുന്‍കൈയെടുത്ത കേരളാപൊലീസിന്റ പ്രവര്‍ത്തനം മാതൃകാപരം ; പരിഹാസവുമായി ജോയ് മാത്യു

കോഴിക്കോട് : പത്തനാപുരം എംഎല്‍എ ​ഗണേഷ് കുമാര്‍ അമ്മയെയും മകനെയും തല്ലിയ കേസ് ഒത്തുതീര്‍പ്പാക്കിയതിനെ പരിഹസിച്ച്‌ സിനിമാ താരം ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും

മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി; കൃഷ്ണകുമാര്‍ നായരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരുടെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. കൃഷ്ണകുമാര്‍ നായരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സെന്‍ട്രല്‍ പോലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ദില്ലിയില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ നായരെ ഇന്ന് പുലര്‍ച്ചെയാണ് ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയിലെത്തിച്ചത്. മദ്യ ലഹരിയില്‍ അറിയാതെ സംഭവിച്ച കുറ്റമാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക്

അവിശ്വാസം പാസായി; പയ്യോളി മുന്‍സിപ്പാലിറ്റി ഭരണം യുഡിഎഫിന് നഷ്ടമായി

കോഴിക്കോട്: പയ്യോളി മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.

നബിയും ക്രിസ്തുവും ദൈവമെങ്കില്‍ ഗുരുവും ദൈവം; നവോത്ഥാന നായകനാക്കി ചെറുതാക്കേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലുവ: മുസ്‌ലിംകള്‍ക്ക് നബിയും ക്രൈസ്തവര്‍ക്ക് യേശുക്രിസതുവും പോലെ ഈഴവ-തീയ്യ വിഭാഗങ്ങള്‍ക്ക് ശ്രീനാരയണഗുരുവും ദൈവമാണെന്ന് എസ്‌എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയന്‍ നേതൃത്വപരിശീലന ക്യാമ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തുഷാര്‍. ഗുരുദേവനെ നവോത്ഥാന നായകന്‍ എന്നപേരില്‍ ചിലര്‍ ചെറുതാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഗുരുദേവനെ ഹൃദയത്തിലേറ്റിയ ശ്രീനാരായണീയ സമൂഹം ഇത് അംഗീകരിക്കുന്നില്ല. സംഘടിതമായ ന്യൂനപക്ഷങ്ങള്‍ക്ക് മാറിമാറിവന്ന സര്‍ക്കാരുകള്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ്. അസംഘടുതരായ ഭൂരിപക്ഷത്തെ അവഗണിക്കുന്നു. ഈ അനീതി

ആര്‍എസ‌്‌എസുകാര്‍ വെട്ടിമുറിച്ച സിപിഐ എം പ്രവര്‍ത്തകന്റെ കൈ തുന്നിച്ചേര്‍ത്തു

ആര്‍എസ‌്‌എസ്സുകാര്‍ വെട്ടിമുറിച്ച സിപിഐ എം പ്രവര്‍ത്തകന്‍ ചിറക്കടവ‌് മുട്ടിയാകുളത്ത‌് എം എല്‍ രവിയുടെ കൈ തെള്ളകം കാരിത്താസ‌് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. വലതുകൈയുടെ തോള്‍ഭാഗമാണ‌് അറ്റുതൂങ്ങിയത‌്. കൈമുട്ടിനും വെട്ടേറ്റിരുന്നു. കൈക്ക‌് ചലനശേഷി കിട്ടിയി. പ്ലാസ‌്റ്റിക‌് സര്‍ജറി തിങ്കളാഴ‌്ച നടക്കും. ശനിയാഴ‌്ച രാത്രിയാണ‌് രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത‌്. കൈക്കുപുറമെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടായിരുന്നു. ഞായറാഴ‌്ച പുലര്‍ച്ചെ ശസ‌്ത്രക്രിയ നടത്തി. രക്തസമ്മര്‍ദ്ദം സാധാരണനിലയിലായി. പ്രധാന ഞരമ്ബുകള്‍ മുറിഞ്ഞതിനാല്‍ ശസ‌്ത്രക്രിയ സങ്കീര്‍ണമായിരുന്നു. സിപിഐ എം സംസ്ഥാന

Top