ചാല ബൈപ്പാസിലെ വയലില്‍ മണ്ണിട്ട് നികത്തിയവരാണ് കീഴാറ്റൂരിലെ വയല്‍നികത്തലിനെതിരെ സംസാരിക്കുന്നത്: മാതൃഭൂമിയ്‌ക്കെതിരെ ആരോപണവുമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍നികത്തലിനെതിരെ ശബ്ദിക്കുന്ന മാതൃഭൂമി പത്രത്തിന്റെ കണ്ണൂരിലെ ആസ്ഥാനം വയല്‍ നികത്തി നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷാജര്‍ മുഹമ്മദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ചാപ ബൈപ്പാസിലെ വയലില്‍ മണ്ണിട്ട് നികത്തിയാണ് മാതൃഭൂമിയുടെ കണ്ണൂര്‍ ആസ്ഥാനം നിര്‍മ്മിച്ചതെന്നാണ് ഷാജര്‍ ഉന്നയിക്കുന്ന ആരോപണം. ‘കണ്ണൂരിലെ മാതൃഭൂമിയുടെ പുതിയ ആസ്ഥാനം എവിടെയാണെന്ന് എത്ര പേര്‍ക്ക് അറിയാം, എന്തുകൊണ്ട് അതിന്റെ ഉദ്ഘാടനം അവര്‍ നടത്തിയില്ല? ചാല ബൈപ്പാസിലെ വയലില്‍ മണ്ണിട്ട്

മാർച്ച് 19 -സ:ഇ.എം.എസ് ദിനം. ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

മാർച്ച് 19 -സ:ഇ.എം.എസ് ദിനം. ഏലംകുളം മനക്യ്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌സർക്കാരിന്റ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു

ബാലറ്റ് പേപ്പര്‍ തിരിച്ചു വരുന്നു.; കോണ്‍ഗ്രസിന്റെ ആവശ്യത്തിന് സമ്മതം മൂളി ബിജെപിയും; വോട്ടിങ് മെഷീന്‍ ഓര്‍മയാകുമോ?

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതിന് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ബി.ജെ.പി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയതിന്

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ ആയുധ പരിശീലനം; 30 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മരട് : ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ കായികപരിശീലനം നടത്തിയതിന് 30 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്​. അനുമതിയില്ലാതെ കായികപരിശീലനം നടത്തിയെന്ന കൊച്ചി ദേവസ്വം ബോര്‍ഡി​​ന്റെ പരാതിയെത്തുടര്‍ന്നാണ് മരട് പൊലീസ് കേസെടുത്തത്. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കായികപരിശീലനം നടത്താന്‍ ബോര്‍ഡി​ന്റെ അനുമതി വേണമെന്നാണ് വ്യവസ്​ഥ. വെള്ളിയാഴ്ച രാത്രി 8.30ന്​ മരട് തിരു അയിനി സ്വയംഭൂ ശിവ ക്ഷേത്രത്തിലായിരുന്നു സംഭവം. കായികപരിശീലനം തടയാനെത്തിയ നാട്ടുകാരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്​തു.

ഭര്‍ത്താവിന്റെ സുഹൃത്തിന് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സബ് കളക്ടര്‍ പതിച്ചുനല്‍കി

തിരുവനന്തപുരം: ഭര്‍ത്താവായ എംഎല്‍എയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു. 2017 ജൂലൈ ഒമ്പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്. അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജി എന്നയാള്‍ക്കാണ്

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ആര്‍എസ്‌എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ജയരാജന്റെ സുരക്ഷ കര്‍ശനമാക്കി.

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാന്‍ ആര്‍എസ്‌എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ ഡിവൈഎസ്പിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അടിയന്തരസന്ദേശമയച്ചു. ജയരാജന്റെ സുരക്ഷ കര്‍ശനമാക്കി. യാത്രയ്ക്കിടെ ആക്രമിച്ചുകൊല്ലാനാണ് പദ്ധതി എന്ന രഹസ്യവിവരമാണ് ലഭിച്ചതെന്നറിയുന്നു. പദ്ധതി നടപ്പായാല്‍, കേരളത്തിലുടനീളം അക്രമവും കലാപവും നടക്കുമെന്നും അതിന്റെ മറവില്‍ കേന്ദ്ര ഇടപെടലടക്കമുള്ള അജന്‍ഡ നടപ്പാക്കാനാകുമെന്നുമാണ്

ഷോണ്‍ ജോര്‍ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: നിഷാ ജോസിനെതിരായ ഷോണ്‍ ജോര്‍ജ്ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഷോണ്‍ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാനാകില്ലെന്നു ഡിജിപി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഷോണ്‍ ജോര്‍ജ്ജ് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസിനെതിരെ പരാതി നല്‍കിയത്. ഡിജിപിക്കും കോട്ടയം എസ്പിക്കുമാണ് പരാതി നല്കിയത്. ആരാണ് കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന വെളിപ്പെടുത്തണമെന്നും അത് താനാണോ എന്ന് തുറന്നു പറയണമെന്നുമാണ് ഷോണ്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ താന്‍ ട്രെയിന്‍

കല്ലെറിഞ്ഞാല്‍ അതുകൊണ്ട് വീടുണ്ടാക്കാനും; വിഷം തന്നാല്‍ അത് ദഹിപ്പിച്ച്‌ ശിവനായി മാറാനുമറിയാം; ബിജെപിയുടെ വിരട്ടലിന് മറുപടിയുമായി പ്രകാശ് രാജ്

ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ സിനിമാ താരം പ്രകാശ് രാജ്. ഒരുകൂട്ടം വിഡ്ഢികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണെന്നും, അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബി.ജെ.പിയുടെ ഭീഷണികളില്‍ ഭയമില്ലെന്നും, ഇവ ഫാസിസത്തിനിതിരെ പടവെട്ടാനുള്ള ഊര്‍ജമാണ് തനിക്ക് പകരുന്നതെന്നും പ്രകാശ് രാജ് തൃശൂരില്‍ പറഞ്ഞു. ഭരണകൂട ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ത്ത് എഴുത്തുകാരി സാറാജോസഫിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.

നിഷ ജോസ് പേര് വെളിപ്പെടുത്തണം; പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധം: വനിതാ കമ്മീഷന്‍

കൊച്ചി: നിഷ ജോസ് ഉയര്‍ത്തിയ ട്രെയിനിലെ കടന്നുപിടിക്കല്‍ വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍. പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ ചോദിച്ചു. നിഷക്കെതിരെ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. പുസ്തകത്തിലൂടെ നിഷ ജോസ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നേരത്തെ രംഗത്ത് എത്തിയിരുന്നു.

ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​തി​ര്‍​ത്തി​ക​ട​ന്നും ആ​ക്ര​മി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ്ര​ദേ​ശം സം​ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യി​വ​ന്നാ​ല്‍ അ​തി​ര്‍​ത്തി​ക​ട​ന്നും സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് തേ​ടു​ന്ന​തെ​ന്നും ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​വു​ന്ന ആ​രു​മാ​യും ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്രം ഒ​രു​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യെ അ​തി​നു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ടു മാ​ത്ര​മ​ല്ല സം​ര​ക്ഷി​ക്കാ​ന്‍ അ​റി​യാ​വു​ന്ന​ത് ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ അ​തി​ര്‍​ത്തി ക​ട​ന്നും അ​തി​നു ക​ഴി​യും. ന്യൂ​സ് 18 ചാ​ന​ലി​ന്‍റെ റൈ​സിം​ഗ് ഇ​ന്ത്യ സ​മ്മി​റ്റി​ല്‍

Top