വിജയ് ചിത്രം ‘സര്‍ക്കാറി’ലെ ആദ്യ ഗാനചിത്രീകരണം ലാസ് വെഗസില്‍; ഒരുങ്ങുന്നത് പൊളിറ്റിക്കല്‍ ത്രില്ലര്‍

ചെന്നൈ: കത്തിക്കും തുപ്പാക്കിക്കും ശേഷം എ ആര്‍ മുരുഹദോസും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ 'സര്‍ക്കാറി'നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചിരുന്നത്. അതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. വിജയിയുടെ ഇന്‍ട്രോഗാനം ചിത്രീകരിക്കുന്നത് അമേരിക്കയിലെ ലാസ് വെഗസില്‍ നിന്നുമാണ്. ലോകത്തിലെ വിനോദ തലസ്ഥാനം എന്ന്

മാരി 2’വിന്‍റെ സംഘട്ടന രംഗ ചിത്രീകരണത്തിനിടെ നടന്‍ ധനുഷിന് പരിക്ക്

തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 'മാരി'യുടെ രണ്ടാം ഭാഗം 'മാരി 2'വിന്‍റെ സംഘട്ടന രംഗ ചിത്രീകരണത്തിനിടെ നടന്‍ ധനുഷിന് പരിക്ക്. നായകന്‍ ധനുഷും വില്ലന്‍ ടൊവിനോ തോമസും തമ്മിലുള്ള ക്ലൈമാസ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അപ്രതീക്ഷിതമായി തിരിയുന്നതിനിടെ ധനുഷിന്‍റെ വലത് കാലിന്‍റെ മുട്ടിനും ഇടത് കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. തന്‍റേത് ഗുരുതര പരിക്കല്ലെന്നും സുഖമായിരിക്കുന്നുവെന്നും ധനുഷ് ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് കഠിനവേദന ഉണ്ടായിരുന്നെങ്കിലും

അഡ്വ ആളൂര്‍ സിനിമ നിര്‍മ്മാണത്തിലേയ്ക്ക്!! ചിത്രത്തിനായി ദിലീപിനെ സമീപിച്ചു.

കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്ത ഒരു പേരാണ് ക്രിമിമല്‍ അഭിഭാഷകന്‍ അഡ്വ ആളൂര്‍. വിവാമായ പല കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായി മാധ്യമ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിത ആളൂരിനെ ചുറ്റിപ്പറ്റി പുതിയ വാര്‍ത്ത പുറത്തു വരുകയാണ്. ആളൂര്‍ സിനിമ നിര്‍മ്മാണ മേഖലയിലേയ്ക്ക് ചുവട് വയ്ക്കുന്നത്രേ. കൂടാതെ 10 കോടി മുതല്‍ മുടക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സലീം ഇന്ത്യയാണ് ചിത്രത്തിലെ കഥയും സംവിധാനവും നിര്‍വഹിച്ചിക്കുന്നത്. അഡ്വ ആളൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും

ഇളയ ദളപതി-മുരുഗദോസ്സ്​ ചിത്രം; ഫസ്റ്റ്​ലുക്കും പേരും പുറത്തുവിട്ടു

ഇളയ ദളപതി വിജയും സൂപ്പര്‍ സംവിധായകന്‍ എ.ആര്‍ മുരുഗദോസ്സും ഒരുമിക്കുന്ന മൂന്നാമത്​​ ചിത്രത്തി​​​ന്റെ പേര്​ പുറത്തുവിട്ടു. സര്‍ക്കാര്‍ എന്നാണ് പുതിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറിന്​ നല്‍കിയ പേര്​. കീര്‍ത്തി സുരേഷ്​ നായികയാകുന്ന ചിത്രം നിര്‍മിക്കുന്നത്​ സണ്‍ പിക്​ചേഴ്​സി​​​െന്‍റ ബാനറില്‍ കലാനിധിമാരനാണ്​​. ദീപാവലിക്ക്​ റിലീസ്​ ചെയ്യാനിരിക്കുന്ന ചിത്രം ഏറ്റുമുട്ടുക നടിപ്പിന്‍ നായകന്‍ സൂര്യയുടെ എന്‍.ജി.കെ എന്ന ചിത്രവുമായാണ്​. തമിഴിലെ മുന്‍നിര സംവിധായകനായ ശെല്‍വരാഘവന്‍ ഒരുക്കുന്ന ഗ്യാങ്​സ്റ്റര്‍ ചി​ത്രത്തില്‍ സായ്​ പല്ലവി, രാകുല്‍ പ്രീത്​

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെത് ബിലാത്തികഥയല്ല; ഡ്രാമ

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ഡ്രാമ എന്ന് പേരിട്ട ചിത്രം ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.

അബ്രഹാമിനു പിന്നാലെ പുതിയ ചിത്രവുമായി ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സ്! ഇത്തവണയും നായകനായി മമ്മൂക്ക?

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള ബാനറാണ് ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ്. മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഈ ബാനറാണ്. ടിഎല്‍ ജോര്‍ജ്ജ്,ജോബി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് മമ്മൂക്കയുടെ പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈദ് റിലീസായി പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മമ്മൂക്കയുടെ അടുത്ത മെഗാഹിറ്റാകാന്‍ പോകുന്ന ചിത്രമാണ് ഇതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിനിടെ തങ്ങളുടെ പുതിയ ചിത്രം

മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രിയാകുന്നു; യാത്രയുടെ ചി​ത്രീകരണം ഇൗ മാസം തുടങ്ങും

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തി​​​​െന്‍റ ചിത്രീകരണം ഈ മാസം 18ന് തുടങ്ങും. മമ്മൂട്ടി 20ന് ഷൂട്ടിങില്‍ പങ്കാളിയാകും. നീണ്ട 20 വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ മലയാളത്തി​​​​െന്‍റ മെഗാ സ്റ്റാര്‍ തെലുങ്കിലേക്ക്​ തിരിച്ച്‌​ ​േപാവുന്നത്​. 1999 മുതല്‍ 2004 വരെയുള്ള വൈ.എസ്​.ആറി​​​​െന്‍റ രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ്​.ആറി​​​​െന്‍റ പദയാത്ര മുന്‍നിര്‍ത്തിയാണ്​ സിനിമ മുന്നോട്ട്​ പോകുന്നത്​.

ഉലകനായകന്‍റെ ‘വിശ്വരൂപം 2’- ട്രെയിലറെത്തി

ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2 ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും സംവിധാനം നിര്‍വഹിച്ചത്. കമല്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. പൂജ കുമാര്‍, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ആന്‍ഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു ഒന്നാം ഭാഗം. തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവില്‍

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ 400 സ്‌ക്രീനുകളില്‍ റിലീസിനൊരുങ്ങി ഒടിയന്‍

കൊച്ചി:നിഗൂഢതകളൊളിപ്പിച്ച്‌ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ മാത്രം 400ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒടിയനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ്

ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി 62 ഒരുങ്ങുന്നു! പുതിയ ഷൂട്ടിംഗ് വീഡിയോ പുറത്ത്

ഇളയദളപതി വിജയുടെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യുളളുവെങ്കിലും അതിനെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി കൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. തമിഴ്‌നാട്ടിലെന്ന കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണം സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു മെര്‍സലിനും ശേഷം എ.ആര്‍ മുരുകദോസിനൊപ്പമുളള ചിത്രത്തിലാണ് വിജയ്

Top