മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെത് ബിലാത്തികഥയല്ല; ഡ്രാമ

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ഡ്രാമ എന്ന് പേരിട്ട ചിത്രം ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.

അബ്രഹാമിനു പിന്നാലെ പുതിയ ചിത്രവുമായി ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സ്! ഇത്തവണയും നായകനായി മമ്മൂക്ക?

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള ബാനറാണ് ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ്. മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഈ ബാനറാണ്. ടിഎല്‍ ജോര്‍ജ്ജ്,ജോബി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് മമ്മൂക്കയുടെ പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈദ് റിലീസായി പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മമ്മൂക്കയുടെ അടുത്ത മെഗാഹിറ്റാകാന്‍ പോകുന്ന ചിത്രമാണ് ഇതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിനിടെ തങ്ങളുടെ പുതിയ ചിത്രം

Top