അച്ഛനെക്കാള്‍ വളര്‍ന്ന താരപുത്രി! ട്രെന്‍ഡിംഗ് വസത്രത്തില്‍ അച്ഛനും മകളും, ആശംസകളുമായി ആരാധകര്‍!!

താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ഇവരിലേക്ക് വൈകാതെ ഒരു താരപുത്രി കൂടി വരാന്‍ സാധ്യതയുണ്ട്. ഗിന്നസ് പക്രു എന്ന അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അച്ഛനെക്കാള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ദീപ്തയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് ആശംസകളുമായി പക്രു തന്നെ എത്തിയിരുന്നു.

ഇന്ന് എന്റെ മോളുടെ ജന്മദിനമാണെന്ന് പറഞ്ഞാണ് ദീപ്ത കീര്‍ത്തിയ്ക്ക് അച്ഛന്റെ വക ആശംസ എത്തിയത്. പക്രു നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഇളയരാജ. ഇളയരാജയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്നും പറഞ്ഞാണ് മകള്‍ക്കൊപ്പമുള്ള ഫോട്ടോ താരം പങ്കുവെച്ചിരുന്നത്. പിറന്നാള്‍ ആശംസ അറിയിക്കാനെത്തിയവര്‍ ആദ്യം ശ്രദ്ധിക്കുന്നത് അച്ഛന്റെയും മകളുടെയും ഡ്രസ്സാണ്.

ഇളയരാജയിലെ കോസ്റ്റിയൂമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ചെസ് മുണ്ട് എന്ന് പറയുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വസ്ത്രം ഇതിനകം സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. ആട് മുണ്ട് ഹിറ്റായത് പോലെ ഇതും യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി കൊണ്ടിരിക്കുകയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ദീപ്തയും സിനിമയിലേക്ക് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. നേരത്തെ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തില്‍ മിമിക്രി അവതരിപ്പിക്കാനായി ദീപ്ത എത്തിയിരുന്നു.

മിമിക്രി വേദികളിലും സിനിമകയിലും സജീവ സാന്നിധ്യമായി മാറിയ ഗിന്നസ് പക്രുവിന് 2018 അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരത്തിന് ഈ വര്‍ഷം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നും മൂന്ന് റെക്കോര്‍ഡുകളാണ് ലഭിച്ചിരുന്നു. പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഇളയരാജ. അപ്പോത്തിക്കരി, മേല്‍വിലാസം എന്നീ സിനിമകള്‍ക്ക് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. പക്രുവിനൊപ്പം ഗോകുല്‍ സുരേഷാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. മ്യൂസിക്കല്‍ കട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സുമുണ്ട്.

ഇന്നു എന്റെ മോളുടെ ജന്മദിനം പിറന്നാൾ ആശംസകൾ ദീപ്ത കീർത്തി …..😍❤️ഇളയരാജ ലൊക്കേഷൻ 📸ഹരീഷ് (സ്റ്റിൽ ഫോട്ടോഗ്രാഫർ )

Posted by Guinness Pakru on Saturday, November 3, 2018

Top