അലയുന്നവർക്കഭയം അശരണർക്കന്നം എന്ന ആശയം നെഞ്ചോട് ചേർത്ത് വെച്ച് ഒരു കൂട്ടം നന്മ നിറഞ്ഞ മനസുകൾ

Breaking News

അലയുന്നവർക്കഭയം അശരണർക്കന്നം എന്ന ആശയം നെഞ്ചോട് ചേർത്ത് വെച്ച് ഒരു കൂട്ടം നന്മ നിറഞ്ഞ മനസുകൾ ഒത്തു ചേർന്ന തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യ മലപ്പുറം പെരുവള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ്.

അയ്യായിരത്തിന് മുകളിൽ ആളുകളെ ഏറ്റെടുത്ത് കൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം (മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, എറണാകുളം) ജില്ലകളിലെ തെരുവോരങ്ങളിൽ കിടക്കുന്നവർക്ക് ഭക്ഷണവും വസ്ത്രവും മുടങ്ങാതെ എത്തിച്ച് കൊടുക്കുന്നു… കൂടാതെ രക്തദാന ജീവകാരുണ്യ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിക്കുന്നു….

ഇന്നത്തെ ദിനം..കാളികാവ് രാമൻ എന്ന സഹോദരനെ ഞങ്ങൾ ഇന്ന് കാണുമ്പോൾ മുടിയും, താടിയും വളർന്ന് ജഡയായ് വളരെ വൃത്തി ഹീനമായ ഒരു അവസ്ഥയിലായിരുന്നു… രാമേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ മനസിലായത് വർഷങ്ങളോളമായി  ഇങ്ങെനെ അടുത്തുള്ള കടകളിൽ ഒക്കെയായ് സഹായിക്കുകയും അതിൽ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ഭക്ഷണം കഴിക്കുകയും, തെരുവോരത്ത് കടവരാന്തയിൽ കിടന്നുറങ്ങുകയും തന്നെയാണ് വർഷങ്ങളായി.

പിന്നീട് ചെയർമാൻ രാഗേഷ് പെരുവള്ളൂരിന്റെ നേതൃത്വത്തിൽ താടിയും, മുടിയും വെട്ടി കുളിപ്പിച്ച് ഒരു പുതിയ ജീവിത ശൈലി തന്നെ രാമേട്ടന് ഞങ്ങൾ ഇന്ന് സമ്മാനിച്ചു…. തുടർന്ന് വയറ് നിറയെ ഭക്ഷണവും വാങ്ങി കൊടുത്ത് പിരിയുമ്പോൾ ഒപ്പം വരാൻ ക്ഷണിച്ചു പക്ഷേ പിന്നീട് വരാം എന്നാണ് ഞങ്ങളോട് അറിയിച്ചത്… എന്തായാലും മനസിന് ഒത്തിരി സന്തോഷം …..

തുടർന്ന് അടുക്കാത്തുണ്ട് മാത എന്ന അമ്മയുടെ അടുത്തേക്കായ് യാത്ര… മകളുടെ അടുത്ത് നിൽക്കാതെ സമീപ പ്രദേശത്തുകൂടി അലഞ്ഞ് തിരിഞ്ഞ് കട വരാന്തകളിൽ കിടന്നുറങ്ങുന്ന അമ്മയെ ഇന്ന് കാണുമ്പോൾ വളരെ വൃത്തിഹീനമായ ഒരു അവസ്ഥയിലായിരുന്നു… തുടർന്ന് തെരുവോരം വനിത അംഗങ്ങൾ അമ്മയെ കുളിപ്പിച്ച് വൃത്തിയാക്കി തിരികെ വീട്ടിൽ എത്തിച്ചു…

ഇന്നത്തെ പ്രവർത്തനത്തിൽ ഒപ്പം നിന്നവർ യൂസഫ്, റുഖിയ, ഹാരിസ് , സുലൈഖ, രമണി, ബിന്ദു, രാഗേഷ് പെരുവള്ളൂർ, നിഖില, ജയറാംപുകയൂർ, സെയ്ദ് പുകയൂർ, അബ്ദുൽ സത്താർ, ഗഫൂർ പുകയൂർ.

 

Breaking News
Top