ആർഎസ്എസിന്റെ മുഖപത്രമായി ചന്ദ്രിക മാറുകയാണോ ? തലശ്ശേരി കലാപത്തെകുറിച്ച് വസ്തുതയ്ക്ക് നിരക്കാത്തതും, ആർഎസ്എസ് പ്രചരിപ്പിക്കുന്ന അസത്യങ്ങളുമാണ് വാർത്തയായി കൊടുത്തിട്ടുള്ളത്.

ആർഎസ്എസിന്റെ മുഖപത്രമായി ചന്ദ്രിക മാറുകയാണോ ?

ആർഎസ്എസ് എന്നും ചരിത്രത്തെ വളച്ചൊടിച്ചു അവർക്കനുകൂലമായി മാറ്റാനാണ് ശ്രമിക്കാറുള്ളത്. ഇന്നത്തെ ചന്ദ്രിക വാർത്തയിൽ തലശ്ശേരി കലാപത്തെകുറിച്ച് വസ്തുതയ്ക്ക് നിരക്കാത്തതും, ആർഎസ്എസ് പ്രചരിപ്പിക്കുന്ന അസത്യങ്ങളുമാണ് വാർത്തയായി കൊടുത്തിട്ടുള്ളത്.

തലശ്ശേരി കലാപത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് ചന്ദ്രികയുടെ കണ്ടെത്തൽ അതിന് അവർ റഫറൻസ് ചെയ്യുന്നത് ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ ലേഖനവും..!! എത്ര മരയൂളകളാണിവർ !! എന്തൊരു പമ്പരവിഡ്ഡ്‌ഢിത്തമാണ് അവർ എഴുതിവെച്ചിരിക്കുന്നത് !!

ഗാന്ധിജിക്കു നേരെ നിറയൊഴിച്ച ഗോഡ്‌സെയുടെ സംഘടനാ ബന്ധം പോലും പിന്നീട് നിഷേധിച്ച ആര്‍.എസ്.എസിന്റെ നേതാവായ രാജഗോപാലിനെ പോലെയുള്ളവരുടെ വാക്കുകൾ വിശ്വസിക്കുന്ന ചന്ദ്രികയക്കും, മുസ്ലിം ലീഗിനും നല്ലബുദ്ധി വരട്ടെ എന്നല്ലാതെ മറ്റെന്താണ് പറയാൻ കഴിയുക.?

കേരളത്തില്‍ കടന്നു കയറാന്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത ഒന്നായിരുന്നു തലശ്ശേരി കലാപം. സി.പി.ഐ.എം പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തിറങ്ങിയതുകൊണ്ടാണ് ആ കലാപം ആളിപ്പടരാതിരുന്നത്. കലാപത്തിന് ശേഷം സ്വന്തം മുഖം രക്ഷപ്പെടുത്താന്‍ ജനസംഘവും ആര്‍.എസ്.എസും, ഇതേ ആരോപണം ഉന്നയിച്ചതാണ്. ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ വിധി പറയുന്നതിന് മുമ്പ്, സി.പി.ഐ.എം ആണ് കലാപത്തിന് പിന്നിലെന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധമുന്നണിയും അവരുടെ ഗവണ്‍മെന്റ് വക്താക്കളും ആരോപിച്ചു. എന്നാല്‍ മുസ്ലീം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്തു എന്നും പാര്‍ട്ടി നേതാക്കളാരും തന്നെ കലാപത്തില്‍ ഭാഗഭാക്കായില്ലെന്നും മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു എന്നും കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കലാപത്തിനറുതി വരുത്താൻ മറ്റൊരു പാര്‍ട്ടിയും ചെയ്തിട്ടില്ലാത്ത മാതൃകാപരമായ കാര്യമാണ് സി.പി.ഐ.എം ചെയ്തത് എന്നും കമ്മീഷന്‍ എടുത്തു പറഞ്ഞിരുന്നു.

മുസ്ലിം ലീഗ് പ്രവർത്തകരെ, നിങ്ങളുടെ രാഷ്ട്രീയം പറയുന്ന മുഖപത്രം ലോക പരാജയമാണ്, ഒട്ടും ചരിത്രബോധമില്ലാത്തയാളാണ് ചന്ദ്രിക എഡിറ്റോറിയൽ ബോർഡിലുള്ളത് എന്നതിന്റെ ഒരു ഉദാഹരണമാണിത്.! ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ ലൈബ്രറിയിൽ ഇപ്പോഴും വായിക്കാൻ കിട്ടുന്ന ഒന്നാണ്. പറ്റുമെങ്കിൽ വായിച്ചുനോക്കുക.!

Top