ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് വമ്പന്മാര്‍ക്ക് എതിരെ

Breaking News

ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ അവസാന മത്സരം ഇന്ന് നടക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ ലാലിഗ ക്ലബായ ജിറോണയുമായാണ് കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പോരിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സാക്ഷാല്‍ റയല്‍ മാഡ്രിഡിനെ വരെ പരാജയപ്പെടുത്തിയ ക്ലബാണ് ജിറോണ എന്നതുകൊണ്ട് തന്നെ ഒരു ജയമൊന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നില്ല. ഒരു മത്സര പരിചയം എന്ന രീതിയില്‍ മാത്രമാകും ഇന്നത്തെ മത്സരം നടക്കുക.

ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് കേരളം പരാജയപ്പെട്ടിരുന്നു. കേരളത്തെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച മെല്‍ബണ്‍ സിറ്റിയെ ആറു ഗോളുകള്‍ക്ക് ഇന്നലെ തോല്‍പ്പിച്ച ടീമാണ് ജിറോണ. അതുകൊണ്ട് തന്നെ അധികം ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് കഷ്ടപ്പെടേണ്ടി വരും.

ലാലിഗയില്‍ കളിക്കുന്നവര്‍ക്കെതിരെ കളിക്കാം എന്നതും ഇത്ര വലിയ ടീമുകളെ കേരളത്തില്‍ എത്തിച്ച്‌ ഒരു ടൂര്‍ണമെന്റ് ഒരുക്കാന്‍ കഴിഞ്ഞു എന്നതിലും കേരള ബ്ലാസ്റ്റേഴ്സ് സന്തോഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിലെ കൂടുതല്‍ യുവതാരങ്ങളെ ഇന്ന് കാണാന്‍ കഴിയുമെന്നും പ്രതീക്ഷിക്കാം. രാത്രി 7 മണിക്കാണ് മത്സരം നടക്കുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും ഒപ്പം ഫ്ലവേഴ്സ് ടിവിയിലും മത്സരം തത്സമയം കാണാം.

Breaking News
Top