എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം: പരാതിയുമായി ആരോഗ്യമന്ത്രി

Breaking News

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഡിജിപിക്ക് കത്തുനല്‍കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെ ഇയാള്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് മന്ത്രിയുടെ പരാതി.

പ്രളയക്കെടുതിക്ക് പിന്നാലെ കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി പടര്‍ന്നുപിടിക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് പ്രചരണം തുടങ്ങിയത്. വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ബോധവത്കരണം ജനങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതിരോധ മരുന്നിന്‍റെ ആധികാരികത ചോദ്യം ചെയ്ത് ജേക്കബ് വടക്കുംചേരി നവമാധ്യമങ്ങള്‍ വഴി കള്ളപ്രചരണം നടത്തുന്നതെന്ന് മന്ത്രിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Breaking News
Top