എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് – വീണ്ടും മലയാളം പാട്ടുമായി സിവ ധോണി സോഷ്യല്‍ മീഡിയയുടെ താരമാവുന്നു; കുട്ടിത്താരത്തിന്റെ മലയാളം പാട്ട് സമൂഹ മാധ്യമങ്ങളില്‍ കണ്ടത് ലക്ഷങ്ങള്‍

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന് റാഞ്ചിക്കാരിയായ നമ്മുടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവ ധോണിയുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്തവണ എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന് എന്ന പാട്ടുമായാണ് കുഞ്ഞു സിവയെത്തിയത്.

കുഞ്ഞു സിവയുടെ മൂന്നാമത്തെ മലയാളം പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘അംബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന് പാട്ടും അതിന് ശേഷം കണികാണും നേരം കമലാനേത്രന്റെ..’ എന്ന് തുടങ്ങുന്ന ഗാനവുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.

ധോണിയുടെ മകള്‍ എങ്ങനെയാണ് ഇത്രയും നന്നായി ചെറുപ്പത്തിലെ മലയാളം പാട്ടുകള്‍ പാടുന്നത് എന്ന് പലരും ചോദിച്ചതാണ് ഒടുവിലാണ് ധോണിയുടെ വീട്ടിലെ മലയാളിയായ ആയയാണ് കുഞ്ഞു സിവക്ക് മലയാളം പാട്ട് പടിപ്പിച്ചത് എന്ന് കണ്ടെത്തിയത്.

ഏവരെയും ഞെട്ടിച്ച്‌ കൊണ്ട് സിവ പാടിയ പാട്ടുകള്‍ മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാളം പാട്ട് പാടി മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ് സിവ.’ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് പഠിക്കുമെന്ന് ഷീല പറഞ്ഞിരുന്നു.

അമ്ബലപ്പുഴ ഉണ്ണിക്കണ്ണന്റെ പാട്ട് പാടിയപ്പോള്‍ സിവ പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാല്‍പ്പായസം നുകരാന്‍ സിവയെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷണിച്ചിരുന്നു. ലോകത്തില്‍ തന്നെ പഠിക്കാന്‍ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള പാട്ട് സിവ പാടുന്നത് വളരെ അഭിമാനമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

Top