ഓടുന്ന ട്രെയിനില്‍ തൂങ്ങി കയറി പ്രണവ് മോഹന്‍ലാല്‍; ആദിക്ക് ശേഷം പ്രണവ് നായകനാകുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

Breaking News

പ്രണവ് മോഹന്‍ലാല്‍ നായകനായി മലയാള സിനിമയില്‍ അരങ്ങേറിയ ആദ്യ ചിത്രമായിരുന്നു ആദി. ആദിയുടെ വന്‍ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രണവ് വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ്ട പ്രണവ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ട്രെയിനില്‍ തൂങ്ങി കിടന്നുകൊണ്ടുള്ള ആക്ഷന്‍ രംഗങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓടുന്ന ട്രെയിനില്‍ തൂങ്ങി കിടന്ന് അതിലേക്ക് കയറുന്ന പ്രണവിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പീറ്റര്‍ ഹെയ്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. പ്രണവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പീറ്റര്‍ ഹെയ്നെയും ചിത്രത്തില്‍ കാണാം.

മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ ആദ്യം സംവിധാന സംരഭമായ രാമലീല നിര്‍മ്മിച്ചതും ടോമിച്ചന്‍ തന്നെയായിരുന്നു. ആദി റിലീസ് ചെയ്തതിന്റെ ഒന്നാം വാര്‍ഷികമായ ജനുവരി 26 ന് തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Breaking News
Top