കലാപവും കൊലപാതകവും ലക്‌ഷ്യം വെച്ച് ആര്‍ എസ് എസ് , തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിനിടെ എസ്.എഫ്.ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.

കണ്ണൂര്‍: തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിനിടെ എസ്.എഫ്.ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.

കൂവേരി ആലത്തട്ട് സ്വദേശികളായ കൊയേ്ാേന്‍ ശരത്ത്കുമാര്‍ (20), ഡ്രൈവര്‍ പള്ളിക്കുന്ന് വളപ്പില്‍ പി.വി.അക്ഷയ് (22), കല്യാശ്ശേരി മോഡല്‍ പോളിയില്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡഎവെയര്‍ വിദ്യാര്‍ഥി മോലോത്തുവളപ്പില്‍ എം.വി.അതുല്‍ (20) എന്നിവരാണ് പിടിയിലായത്.

ചെറുകുന്ന് ഒതയമ്മാടം സ്വദേശി ബിനീഷിനെയാണ് ഇനി പിടികിട്ടാനുള്ളത്.

 

കേസില്‍ ഞായറാഴ്ച അറസ്റ്റിലായ പട്ടുവം മുള്ളൂലിലെ ടൈല്‍സ് പണിക്കാരനായ മടക്കുടിയന്‍ എം.ജയന്‍ എന്ന കൂത്താട്ട് ജയന്‍(34), ബജ്റംഗദള്‍ പയ്യന്നൂര്‍ ജില്ലാ സമ്ബര്‍ക്ക പ്രമുഖും ബസ് കണ്ടക്ടറും മുറിയാത്തോട്ടിലെ കണ്ടോത്ത് വീട്ടില്‍ കെ.വി.രാകേഷ് എന്ന ചൊറ രാകേഷ് (29), തേപ്പ് പണിക്കാരന്‍ കൂവേരി ആലത്തട്ടിലെ പി.അക്ഷയ് എന്ന അച്ചു (21), ചെങ്കല്ല് ലോഡിങ്ങ് പണിക്കാരന്‍ ആലത്തട്ടിലെ പി.അജേഷ് എന്ന അജു (23) എന്നിവരെ തളിപ്പറമ്ബ് ജെ.എഫ്.സി.എം കോടതി റിമാന്‍ഡ് ചെയ്തു.

അതേസമയം അക്രമത്തില്‍ മാരകമായ മുറിവേറ്റ എസ്.എഫ്.ഐ തളിപ്പറമ്ബ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് യൂണിറ്റ് ജോ. സെക്രട്ടറിയും കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ഞാറ്റുവയലിലെ എന്‍.വി.കിരണ്‍ (19) അപകടനില തരണം ചെയ്തു. ആന്തരികാവയവമായ പ്ലീഹയ്ക്ക് മുറിവേറ്റ കിരണ്‍ ഗുരുതരാവസ്ഥയിലാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പ്ലീഹയിലെ മുറിവിലൂടെയുള്ള ബ്ലീഡിങ് പരിഹരിച്ചു.

 

കിരണിനെ ശസ്ത്രക്രിയാനന്തര തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഈര്‍ച്ചവാളിന് സമാനമായ എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് കിരണിനെ കുത്തിയതെന്ന് പോലീസ് പറയുന്നു.

കിരണിന് ഒപ്പമുണ്ടായിരുന്ന മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി വിട്ടു.

സംഭവവുമായി ബന്ധപ്പെട്ട 15 ആര്‍.എസ്.എസ് ബി.ജെ.പികാര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിക്കുന്നതും കുത്തുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതിനാല്‍ മഴുവന്‍ പ്രതികളേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെ പഴയങ്ങാടിയിലെ ബാറില്‍ അക്രമം നടത്തിയതും ഇതേ സംഘമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കേസിലും ഇവര്‍ പ്രതികളാകും.

അതിനിടെ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ചില നിര്‍ണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തി വര്‍ഗിയകലാപത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനും ഇതിനുളള ആളുകളെയും ആയുധവുമൊരുക്കിയതിന്റെ തെളിവുകള്‍ പോലിസിന് ലഭിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ വൈരാഗ്യം മൂര്‍ച്ഛിപ്പിച്ച്‌ നാട്ടില്‍ കലാപമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിന്റെ ഭാഗമായി കീഴാറ്റൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടിമരങ്ങള്‍ നശിപ്പിച്ചത് തങ്ങളാണെന്ന് അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ പോലിസിനോട് വെളിപ്പെടുത്തി.

ദേശീയപാത ബൈപ്പാസ് സ്ഥലമെടുപ്പിനെതിരെ വയല്‍കിളി സമരം നടത്തുന്ന കീഴാറ്റൂരാണ് ഇവര്‍ ലക്ഷ്യം വെച്ചത്. കീഴാറ്റൂരിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴറ്റൂരിന്റെ സഹോദരന്‍ രതീഷ്, സുഹൃത്ത് സനല്‍ എന്നിവര്‍ രാത്രി വൈകിയും ഇരിക്കാറുണ്ടെന്ന് മനസ്സിലാക്കിയ അക്രമികള്‍ ഇരുവരെയും കൊല്ലാനാണ് എത്തിയതെന്നും ഇവര്‍ പോലീസിനോട് മൊഴി നല്‍കിയതായാണ് സൂചന.

വയല്‍ക്കിളികളെ കിട്ടിയില്ലെങ്കില്‍ സി.പി.എമ്മുകാരെ കിട്ടിയാലും ഉത്തരവാദിത്തം പരസ്പരം കെട്ടിവെക്കാനും പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും റോഡിലും ആരുമില്ലാതിരുന്നതിനാല്‍ സി.പി.എം കൊടികള്‍ നശിപ്പിച്ചശേഷം തൃച്ചംബരത്തേക്ക് എത്തുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

Top