കാട്ടുതീയണയ്ക്കാന്‍ ചുള്ളികമ്പുമായി ബിജെപി നേതാവ്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ചാലക്കുടി: കഴിഞ്ഞ ദിവസം അതിരപ്പള്ളി വനമേഖലയിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പന്‍കല്ല് എന്നിവടങ്ങളില്‍ വന്‍ കാട്ടുതീ പടര്‍ന്നു പിടിച്ചിരുന്നു. വനപാലകരും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നാണ് തീയണച്ചത്. തീയണച്ചതിന് പിന്നാലെ ബിജെപി ജില്ലാകമ്മറ്റി ഓഫീസില്‍ നിന്ന് പ്രസിദ്ധീകരണത്തിനയച്ച കുറിപ്പും ഫോട്ടോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ നാ​ഗേഷും നാലുകൂട്ടാളികളും കൂടി ചുള്ളിക്കമ്ബ് ഉപയോ​ഗിച്ച്‌ കാട്ടുതീയണയക്കുന്ന ഫോട്ടോകളാണ് പ്രസിദ്ധീകരണത്തിനായി അയച്ചതുകൊടുത്തത്. വാര്‍ത്തയും ഫോട്ടോയും ഉള്‍പ്പെടെ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് ഫോട്ടോ വൈറലായത്. കൂടാതെ ബിജെപി നേതാവ് തന്നെ കാട്ടുതീ പടര്‍ന്നു പിടിക്കുന്ന അതിരപ്പിള്ളി വനമേഖലയില്‍ എന്ന അടിക്കുറിപ്പോടെ നിരവധി ഫോട്ടോയും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റിന് പിന്നാലെ വന്ന കമന്റുകളും ശ്രദ്ധേയമാണ്. നാ​ഗേഷ് തൃശിവപേരൂരിന്റെ നാഥനായി എല്ലായിടത്തുമെന്നാണ് ഒരു അനുയായിയുടെ കമന്റ്. മറ്റൊരുാള്‍ പറയുന്നത്‌എ എല്ലാവിടെയും എത്തുന്ന കര്‍മ്മനിരതനായ സംഘപുത്രന്‍ നാ​ഗേഷ് ജി എന്നാണ്. നേതാവിനെ സ്തുതിക്കുന്നവരും ട്രോളുന്നവരുടെയും നിരവധി രസകരമായ കമന്റുകളും ഇന്‍ബോക്സില്‍ നിറയുന്നുണ്ട്.

വാടാമുറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയില്‍ 30 ഹെക്ടര്‍ വനം കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും കാട്ടുതീയുണ്ടായതില്‍ അട്ടിമറി സാധ്യതയും വനംവകുപ്പ് സംശയിക്കുന്നുണ്ട്.അടിക്കാടുകള്‍ക്ക് തീപിടിക്കുന്നതാണ് വന്‍തോതില്‍ തീപടരാന്‍ കാരണമായിരിക്കുന്നത്. തീപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലെ അടിക്കാടുകള്‍ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ വെട്ടിക്കളയാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Top