കാപട്യത്തിന്‍റെ മേലങ്കിയണിഞ്ഞ പ്രതിപക്ഷനേതാവ്….

Breaking News

ഹർത്താൽ ദിനമാണ് സെറ്റ്, സ്ഥലം കൊച്ചി

ദേ, കാളവണ്ടിയിൽ യാത്ര ചെയ്ത് അയ്മനം ഫ്രെയ്മിലേക്ക് വന്നു. പിന്നാലെ അണികൾ നാട്ടുകാരെ മുഴുവൻ റോഡിൽ തടഞ്ഞിട്ടു, വഴിമുടക്കിയെന്ന് ഉറപ്പാക്കി ബൈക്കിൽ അയ്മനം അപ്രത്യക്ഷനായി…..

എങ്ങോട്ടാണാവോ നേതാവ് ഇത്ര തെരക്കിൽ, അതും കൊച്ചിയിൽ?

ദേ മകന്റെ അത്യാർഭാടമായ വിവാഹനിശ്ചയം നടക്കുന്നു. സെറ്റ് കൊച്ചിയിലെ സ്വകാര്യഹോട്ടൽ. കാളവണ്ടിയിലല്ല, അത്യാഡംബര കാറിൽ വിവിഐപികളുടെ നീണ്ടനിര. മകനും കുടുംബവും വേണ്ടപ്പെട്ടവരും നേതാക്കളുമെല്ലാം ലക്ഷ്വറിയുടെ പര്യായമായ വാഹനങ്ങളിൽ. പാറിനടക്കുന്ന ഡ്രോൺ ക്യാമറയെപ്പോലും തടഞ്ഞിടാൻ, മൂവർണ്ണക്കൊടിയുമായി ഒരു ഹർത്താലണിയും അങ്ങോട്ട് വന്നില്ല. നാട്ടുകാരെ വഴിതടയുന്നത് ആസ്വദിച്ച നേതാവിന് ഒരു മനസാക്ഷിക്കുത്തും തോന്നിയുമില്ല…

കന്നിമാസത്തിന്റെ കണക്കു പറഞ്ഞാലൊന്നും തീരില്ല ചെന്നിത്തല, കാപട്യത്തിന്റെ ഈ കറ. ഇങ്ങനെ വെള്ളിമൂങ്ങ കളിക്കുമ്പോൾ, ഈ തൂവെള്ളവസ്ത്രവുമണിഞ്ഞ് സമരത്തിനിറങ്ങിയ ആയിരങ്ങളെയാണ്‌ നിങ്ങൾ വഞ്ചിച്ചത്. അയ്മനവും ഉതുപ്പ് വള്ളിക്കാടനുമാണ് രാഷ്ട്രീയമാതൃകകളെന്ന് സ്വയം പ്രഖ്യാപിക്കുമ്പോൾ, സത്യം ഉയർത്തിപ്പിടിക്കുന്ന അപരനായി ജീവിക്കുന്ന ആയിരക്കണക്കിന് രാഷ്ട്രീയപ്രവർത്തകരെ കൂടിയാണ് നിങ്ങൾ സംശയത്തിന്റെ നിഴലിലാക്കിയത്. അതിനാൽ തന്നെ, ചെന്നിത്തലകളല്ല നമ്മുടെ രാഷ്ട്രീയ മാതൃകകളെന്ന് ഉറക്കെ നാം പറയേണ്ടിയിരിക്കുന്നു. കാരണം, ഒരൽപ്പനാൾ കൂടിയെങ്കിലും ഈ ജനാധിപത്യത്തിൽ നമുക്ക് വിശ്വസിച്ചേ മതിയാകൂ…..

Breaking News
Top