കീഴാറ്റൂരിൽ സമരപ്പന്തലിനു തീ വെച്ചത് ആർ.എസ്. എസ്. സമരക്കാരെ തീവെച്ച് കൊന്ന് സർക്കാരിനെ താഴെ ഇറക്കാനുള്ള നീക്കം പാളി.

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തലിന്   തീ  വെച്ചത് ആർ.എസ്. എസ്.  സമരക്കാരെ തീവെച്ച് കൊന്ന് സർക്കാരിനെ താഴെ ഇറക്കാനുള്ള നീക്കം പാളി.


തളിപ്പറമ്പ് കീഴാറ്റൂരിൽ സമരപന്തൽ കത്തിച്ചത് അട്ടിമറി എന്ന് സൂചന.
60ല്‍ 55 പേര്‍ സമ്മതപത്രം ഒപ്പിട്ട് കൊടുത്ത് സമരത്തില്‍ നിന്നും പിന്മാറിയിരുന്നു.

ഇന്ന് രാവിലെ ആത്മാഹൂതി ഭീഷണിയുമായി ഏതാനും പേര്‍  ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം മണ്ണെണ്ണ കുപ്പികളും പിടിച്ചായിരുന്നു പ്രതിഷേധിച്ചത്.

ഭൂമി അളവ് അനുവദിക്കില്ലെന്നായിരുന്നു വയല്‍ക്കിളികളുടെ നിലപാട്. വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

വ​യ​ല്‍ നി​ക​ത്തി ദേ​ശീ​യ പാ​ത നി​ര്‍​മി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ല്‍​ക്കി​ളി പ്ര​വ​ര്‍​ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് ആര്‍ എസ് എസ് കാര്‍ സമര പന്തലിന് തീയിട്ടത്. തലനാരിഴക്കാന് സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടങ്ങിയ സമരക്കാര്‍ രക്ഷപ്പെട്ടത്.

വയല്‍കിളി സമരം അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ ആണ്  ആര്‍ എസ് എസ് ന്റെ അട്ടിമറി ശ്രമം അരങ്ങേറിയത്.

ഉന്നത തല അന്വഷണം വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തി വരുന്ന സമരപ്പന്തല്‍ കത്തിച്ചത് സമരക്കാര്‍ തന്നെയാണെന്ന് തെളിവുമായി സ്‌പെഷ്യല്‍ ബ്രാഞ്ച്. സമരക്കാര്‍ രാവിലെ മുതല്‍ തന്നെ ഡീസലുമായി പ്രദേശത്ത് ആത്മഹത്യ ഭീഷണി ഉയര്‍ത്തുന്നുണ്ടായിരുന്നു.

ഈ ഇന്ധനം ഉപയോഗിച്ച് തന്നെയാണ് സമരപ്പന്തല്‍ കത്തിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. രാവിലെ മുതല്‍ തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സമരപ്പന്തലിന് ചൂറ്റുമുണ്ടായിരുന്നു.

ഈ സമയം സിപിഎം പ്രവര്‍ത്തകര്‍ക്ക് സമരപ്പന്തലിന് അടുത്തേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു, ഈ സാഹചര്യത്തില്‍ സമരക്കാര്‍ക്ക് അല്ലാതെ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍.

സിപിഎമ്മിന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നില്‍, മറ്റ് ചില താല്‍പര്യങ്ങളുണ്ടെന്നാണ് സിപിഎം ഉയര്‍ത്തുന്ന വാദം. സമരക്കാരുടെ അടുത്തേക്ക് പോകരുതെന്നും അവരെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകരുതെന്നും നേരത്തെ തന്നെ ഏരിയാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കമ്മിറ്റിയുടെ നിര്‍ദ്ദേശം ലംഘിച്ച് നറുകണക്കിന് പോലീസുകാരും മാധ്യമപ്രവര്‍ത്തകരും പത്തോളം ക്യാമറകളും ഉള്ള സ്ഥലത്തേക്ക്, പുറത്ത് നിന്ന് ആരും പോയി കത്തിയ്ക്കില്ല, ഇത് സിപിഎമ്മിന് എതിരെ നടത്തുന്ന നുണപ്രചരണമാണെന്നാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ പ്രതികളായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസിന്റെ ചോദ്യം ചെയ്യലിനിടെ, വയല്‍ക്കിളി സമരപ്പന്തലില്‍ സിപിഎമ്മിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പിന്‍മേല്‍ വയല്‍ക്കിളി കൂട്ടായ്മയില്‍ നിന്ന് അമ്പതോളം പേര്‍ പിന്‍വാങ്ങിയിരുന്നു. ഇതോടുകൂടി ഏറെക്കാലമായി സമരം നിലച്ചനിലയില്‍ ആയിരുന്നു. എന്നാല്‍ തീവ്ര പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി ഇവര്‍ മുഴക്കുകയായിരുന്നുവെന്നാണ് വിവരം.

തൃശ്ശൂരില്‍ നിന്നെത്തിയ ചിലരുടെ ഇടപെടല്‍ സമരത്തിനുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരമുണ്ട്. മഹാരാഷ്ട്ര സമരത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ വികാരമുണര്‍ത്താന്‍ വയല്‍ക്കിളികളെ കരുവാക്കിക്കൊണ്ട് പരിസ്ഥിതി വാദികളുടെ ഗൂഡാലോചന നടന്നതായും വിവരമുണ്ട്.

Top