കുടുംബശ്രീയില്‍ പത്താം തരം യോഗ്യത നേടികൊടുക്കാനായി ‘സമ’

Breaking News

കുടുംബശ്രീ സ്ത്രീകളെ പത്താം ക്ലാസ് യോഗ്യത നേടിക്കൊടുക്കാന്‍ സാക്ഷരതാ മിഷന്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീ യൂണിറ്റിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഇത് നേടിക്കൊടുക്കാന്‍ ‘സമ’ എന്ന പദ്ധതിക്ക് രൂപം നല്‍കുന്നത്.

ഒരു വാര്‍ഡില്‍ മുപ്പതില്‍ കൂടുതല്‍പേര്‍ പഠിതാക്കളായുണ്ടെങ്കില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ക്ലാസ് സംഘടിപ്പിക്കും. പഠിതാക്കള്‍ കുറവാണെങ്കില്‍ ജില്ലയിലെ സാക്ഷരതാമിഷന്‍റെ പൊതു ക്ലാസില്‍ വെച്ചാകും ക്ലാസ്. സാക്ഷരതാ മിഷന്‍ നിയമിക്കുന്ന മറ്റ് അധ്യാപകരോടൊപ്പം കുടുംബശ്രീയില്‍ തന്നെയുള്ള അധ്യാപകയോഗ്യതയുള്ളവരെയും പഠനത്തില്‍ സഹായികളായി നിയമിക്കും.

നവംബറില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്ന സമയില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.ആഴ്ചയിലെ ഒഴിവുദിവസങ്ങളിലായിരിക്കും ക്ലാസ്. പത്താംതരം വിജയിച്ചിട്ടില്ലാത്ത കുടുംബശ്രീയിലെ വനിതകളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. സര്‍വേയിലൂടെ കണ്ടെത്തിയ മുഴുവന്‍പേരെയും ക്ലാസിലെത്തിക്കും.

Breaking News
Top