കേരളത്തിലെ നല്ലവരായ ഹൈന്ദവ സഹോദരങ്ങളോടാണ്. ഡോ. രജിത്ത് കുമാർ

Breaking News

കേരളത്തിലെ നല്ലവരായ ഹൈന്ദവ സഹോദരങ്ങളോടാണ്..

1992 ഡിസംബർ 6 നാണ് ബാബരി മസ്ജിദ് തകർക്കപെടുന്നത്. അത് തകർത്തതിൽ കേരളത്തിലെ ഹിന്ദുമത വിശ്വാസികൾക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് തലക്ക് വെളിവുള്ള ആരും പറയില്ല. 1992 മുതൽ 2018 വരെയും ഇനിയങ്ങോട്ട് ഇൻഡ്യാ രാജ്യത്ത് മനുഷ്യവാസം ഉള്ളിടത്തോളം കാലം എല്ലാ ഡിസംബർ 6 നും പ്രശസ്തമായ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അതീവ സുരക്ഷ ഏർപെർടുത്താറുണ്ട്. ഇനിയും അതങ്ങിനെത്തന്നെ തുടരുകയും ചെയ്യും

ഒരു അന്യമതസ്ഥനും , അതായത് ഒരു ക്രിസ്ത്യാനിയോ ഒരു മുസ്ലിമോ ഇന്ന് ഈ നിമിഷം വരെ കേരളത്തിലെ ഒരൊറ്റ ക്ഷേത്രം പോലും തകർത്തിട്ടില്ല. 1992 ന് ശേഷം നമ്മൾ 2018 ൽ വന്നു നിൽക്കുകയാണ്. നീണ്ട 26 വർഷം. ഇക്കാലമെത്രയും മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പോലും ഒരു ക്ഷേത്രം തകർക്കപ്പെട്ടിട്ടില്ല. ഒരു ക്ഷേത്രം തകർക്കണമെന്ന് ഒരൊറ്റ മുസ്ലിം സംഘടനയോ സംഘടനാ നേതാവോ പ്രസംഗിച്ചിട്ടില്ല. ബാബരി മസ്ജിദ് തകർത്തതിന് പകരമായോ ഏതെങ്കിലും ഹിന്ദു ക്ഷേത്രം തകർക്കാൻ ആരും ആഹ്വാനം ചെയ്തിട്ടില്ല.
പശുവിൻറെ പേരിൽ ഉത്തരേന്ത്യയിൽ കൊന്ന് തള്ളിയ നൂറുകണക്കിന് മനുഷ്യരുടെ ജീവന് പകരം ചോദിക്കാൻ നിരപരാധികളായ ഒരൊറ്റ ഹിന്ദുവിനെ പോലും ആരും നുള്ളി നോവിച്ചിട്ടുപോലുമില്ല. യാസിറും ഫൈസലും റിയാസ് മൗലവിയും ഫഹദ് മോനും കൊല്ലപ്പെട്ടപ്പോഴും ഒരു സമുദായം തികഞ്ഞ സംയമനം പാലിച്ചതിൻറെ ഫലമാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും, ശാന്തിയും സമാധാനവും.

മലപ്പുറത്ത് ക്ഷേത്രം കുത്തിപൊളിച്ചു വിഗ്രഹം തകർത്തു അവിടെ മലമൂത്ര വിസർജനം നടത്തി കലാപത്തിന് കോപ്പ് കൂട്ടിയവൻ ആരായിരുന്നു – മോഹനകുമാർ എന്ന സങ്കി

കൊടിഞ്ഞിക്കാരൻ ഫൈസലിനെ വെട്ടിക്കൊന്നത് ആരാ ? അതും സങ്കി

യാസിറിനെ കൊന്നതാരാ?? അതും സങ്കി

റിയാസ് മൗലവിയെ കൊന്നതാരാ ?? അതും സങ്കി

എന്നിട്ടും ഈ നിമിഷം വരെ നിരപരാധിയായ ഒരു ഹിന്ദുമതവിശ്വാസിയെങ്കിലും ഈ അക്രമങ്ങളുടെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടോ ? ഇല്ല ..

ബാബരിക്ക് ശേഷം ഇന്ന് ഈ നിമിഷം വരെ 26 വർഷത്തിനിടക്ക് ഏതെങ്കിലും ഒരു മുസ്ലിം അതിന്റെ പേരിൽ ഒരു ഹിന്ദുവിൻറെ ജീവൻ എടുത്തിട്ടുണ്ടോ ? ഇല്ല

ബീഹാറിൽ , ജാർഖന്ദിൽ , രാജസ്ഥാനിൽ , മധ്യപ്രദേശിൽ , ഒറീസയിൽ , യു പി യിൽ ദില്ലിയിൽ എന്ന് വേണ്ടാ എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മുസ്ലിംകളെ പച്ചക്ക് തല്ലിയും കുത്തിയും കത്തിച്ചുംകൊന്നതിൻറെ പ്രതികാരമായി നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഏതെങ്കിലും നിരപരാധി കൊല്ലപ്പെട്ടിട്ടുണ്ടോ ?? ഇല്ല

പിന്നെ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് ?

ശബരിമലയിൽ രക്തം വീഴിച്ചും മൂത്രമൊഴിപ്പിച്ചും നടയടപ്പിക്കും എന്ന് പറഞ്ഞത് ഏതെങ്കിലും മുസ്ലിമാണോ ? അല്ല

ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ചെന്നത് ഏതെങ്കിലും മുസ്ലിമാണോ ? അല്ല

ബാബരി തകർന്ന അന്ന് മുതൽ ഇന്ന് വരെ ശബരിമലയിൽ ഡിസംബർ 6 ന് അതീവസുരക്ഷാ സർക്കാർ ഒരുക്കാറുണ്ട്. ഈ 26 വർഷം ഇല്ലാത്ത പ്രതികാരം ഇപ്പോൾ തീർക്കാൻ ഏതെങ്കിലും മുസ്ലിം മതക്കാരൻ വരുമെന്ന് ഇപ്പഴും ഇങ്ങള് വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ബുദ്ധിക്ക് എന്തോ സാരമായ തകരാറുണ്ട്.

നിങ്ങളുടെ ക്ഷേത്രങ്ങൾ നിങ്ങൾ സംരക്ഷിക്കേണ്ടത് മുസ്ലിംകളിൽ നിന്നല്ല , സങ്കപരിവാറിൽ നിന്നാണ് , ആർ എസ് എസിൽ നിന്നാണ് , ബിജെപി ക്കാരിൽ നിന്നാണ്. അത് തകർത്തുകൊണ്ടാണ് എന്നും അവർ കലാപമുണ്ടാക്കിയിട്ടുള്ളതാണ്.

പള്ളികൾതകർക്കാൻ ആഹ്വനം ചെയ്തത് അവരാണ് , മുസ്ലികളെ നാടുകടത്തണമെന്ന് പറഞ്ഞത് അവരാണ് , മുസ്ലിംകളെ ഷണ്ഢീകരിക്കണം എന്ന് പറഞ്ഞതും അവരാണ് , മുസ്ലിംകളെ പാകിസ്താനിലേക്ക് നാട് കടത്തണം എന്ന് പറഞ്ഞതും അവരാണ് , മുസ്ലിംകൾക്ക് വോട്ടവകാശം നിഷേധിക്കണം എന്ന് പറഞ്ഞതും അവരാണ് , മുസ്ലിം സ്ത്രീകളെ അവരുടെ ഖബറുകളിൽ നിന്നെടുത്ത് ഭോഗിക്കണം എന്ന് പറഞ്ഞതും അവരാണ് , മുസ്ലിം സ്ത്രീകളെ ബലാത്‌സംഘം ചെയത് ഗർഭിണികളാക്കണം എന്ന് പറഞ്ഞതും അവരാണ് …. ഈ പറഞ്ഞ പോലെ ഒരു വാക്കെങ്കിലും ഏതെങ്കിലും ഒരു മുസ്ലിം പറഞ്ഞതായി നിങ്ങൾക്ക് അറിവുണ്ടോ ???

ഈ ഡിസംബർ 6 നെങ്കിലും നിങ്ങൾ മനസിലാക്കണം നിങ്ങളുടെ ശത്രുക്കൾ മുസ്ലിംകളല്ല , നിങ്ങൾ കഴിഞ്ഞ തവണ 30 ലക്ഷം വോട്ടുകൾ നൽകി ആദരിച്ച നിങ്ങളുടെ സ്വന്തം സങ്കികളാണ് !!

തിരിച്ചറിയണം അത് , ഇനിയെങ്കിലും !!

 

കേരളത്തിലെ നല്ലവരായ ഹൈന്ദവ സഹോദരങ്ങളോടാണ്..1992 ഡിസംബർ 6 നാണ് ബാബരി മസ്ജിദ് തകർക്കപെടുന്നത്. അത് തകർത്തതിൽ കേരളത്തിലെ…

Posted by Dr Rajith Kumar. R on Wednesday, December 5, 2018

Breaking News
Top