‘കേരളത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഗുണം കൊണ്ടല്ല മറിച്ച്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യ സ്വാധീമാണ് വളര്‍ച്ചയ്ക്ക് കാരണം’

കണ്ണൂര്‍: ഷീ ജിന്‍ പിങ്ങിനെ ആജീവനാന്ത ഭരണത്തലവാനാക്കിയത് കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ദാരുണമായ മൃത്യവാണെന്ന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഉപേക്ഷിച്ച്‌ പകരം ഒരു ഏകാധിപതിയുടെ സര്‍വ്വാധിപത്യം…. ചൈന സ്വീകരിച്ചു
ഇതിനെ ഏക വ്യക്തി സര്‍വ്വാധിപത്യം എന്ന് പേരിട്ട് വിളിക്കാമെന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു

പാര്‍ടി സെക്രട്ടറി ,രാജ്യ പ്രസിഡന്റ് ,സംയുക്ത സൈനാധിപന്‍..തുടങ്ങി മൂന്ന് പദവികളും ഒരാളില്‍ കേന്ദ്രീകരിക്കുക ഹിറ്റ്ലറുടെയും ജോസഫ് സ്റ്റാലിന്റെയും കാലത്ത് പോലും ഇങ്ങനെ അധികാരം കയ്യാളിയിട്ടില്ല. ഒരു കൊച്ചു സംസ്ഥാനമായ കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അഭ്യന്തര ‘മന്ത്രിയും മൂന്ന് പേര്‍ യഥാക്രമം പിണറായിയും ,വി യെസ്സും ,കോടിയേരിയും ഭരിച്ചത് നാം ഓര്‍ക്കുമ്ബോഴാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ ചൈന അധാകാര കേന്ദ്രീകരണത്തിന്റെ ഭീകരത നമുക്ക് ബോധ്യപ്പെടുകയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു

കേരളത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഗുണം കൊണ്ടല്ല മറിച്ച്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യ സ്വാധീമാണ് ,വളര്‍ച്ചയാണ് ഇതിന് കാരണം.ഇന്ന് ബാക്കിയായ കമ്മ്യുണിസ്റ്റ് രാജ്യങ്ങളായ ക്യുബയിലും, വടക്കന്‍ കൊറിയയിലും ,ചൈനയിലേയും കുടുംബാധിപത്യ ഏകാധിപത്യ പ്രവണതകള്‍ ലോക കമ്യൂണിസ്റ്റ് ദര്‍ശനങ്ങളുടെ സര്‍വ്വനാശത്തിന്റെ സൂചനയാണ്. ചൈന എന്ന് കേള്‍ക്കുമ്ബോള്‍ കോള്‍മയിര്‍ കൊള്ളുന്ന ഇന്ത്യന്‍ സഖാക്കളുടെ പ്രതികരണം കേള്‍ക്കാന്‍ കൊതിയാവുന്നുവെന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു

Top