ചലോ ലഖ്നൗ സമരത്തിന് കിസാൻ സഭാ നേതൃത്വം കൊടുക്കുമ്പോൾ ,സമരത്തിന്റെ തീ തുമ്പത്ത് ആരായിരിക്കണം.ചിരിക്കാത്ത ഈ മനുഷ്യൻ !! ഒരു ചതിയുടെ കഥയുണ്ട് ഇവർക്ക് പറയാൻ !! മാർച്ച് 15ന് കർഷകർ അത് പറയുമെന്നാണ് കരുതുന്നത്!

യോഗിയുടെ ഉത്തർപ്രദേശിലേ ചലോ ലഖ്നൗ സമരത്തിന് കിസാൻ സഭാ നേതൃത്വം കൊടുക്കുബോൾ ,സമരത്തിന്റെ തീ തുമ്പത്ത് ആരായിരിക്കണം എന്ന് ഞാൻ കുടുതൽ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാൽ അതീ മനുഷ്യനായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് !! ചിരിക്കാത്ത ഈ മനുഷ്യൻ !! ഒരു ചതിയുടെ കഥയുണ്ട് ഇവർക്ക് പറയാൻ !! മാർച്ച് 15ന് കർഷകർ അത് പറയുമെന്നാണ് കരുതുന്നത്!

ET NOW എന്ന ഇന്ത്യൻ ചാനലിന്റെ എക്സികൂട്ടിവ് എഡിറ്റർ ഈ കഴിഞ്ഞ ഫെബ്രുവരി 19 തിയതി ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥുമായി നടത്തിയ ഒരു ഇന്റെർവ്യു ഉണ്ട് ,
https://www.facebook.com/etnow/videos/1909250782449792/

താൻ അധികാരത്തിലേറിയ 10 മാസത്തെ നേട്ടങ്ങൾ വിവരിക്കാനായ് നടത്തിയ ഒരു ഇന്റെർവ്യു ,ആ ഇന്റെർവ്യുയിൽ യോഗി പറയുകയാണ് യൂ.പി യിൽ Direct Benefit Transfer അഥവ DBT വഴി 80,000 കോടി രൂപ സംസ്ഥാനത്തെ കർഷകർക്ക് വിതരണം ചെയ്തു എന്ന്??? ചലോ ലഖ്നൗ ജാഥ അതിന്റെ ലക്ഷ്യത്തിലെത്തും മുന്നേ ഈ പറഞ്ഞ കാര്യം രാജ്യത്ത് ,അല്ലെങ്കിൽ രാജ്യം കടന്ന് വാട്സാപ്പിലൂടെ സഞ്ചരിച്ചിട്ടുണ്ടാവും ! വാസ്തവം നമ്മളല്ലാതെ മറ്റാര് പറയും !!

താഴെ നൽകിയിരിക്കുന്നത് DBT യുടെ ഒഫിഷ്യൽ ലിങ്കാണ്!http://dbtup.upsdc.gov.in/#!ഇത് പ്രകാരം ഇന്നേക്ക് ( 14 /03/2018 ) 14,754 കോടി രൂപയാണ് Direct Benefit Transfer വഴി യൂ പി സർക്കാർ നൽകിയിരിക്കുന്നത് !! അതായത് മുന്നേ ഇന്റെർവ്യുയിൽ പറഞ്ഞ 80,000 കോടി രൂപയിൽ നിന്നും 65246 കോടി രൂപ കുറവ്???? ഡാഷ് ബോർഡ് ലൈവാണ്, Day to Day അപ്ഡേഷൻ നടക്കുന്ന ഒരു ലിങ്കാണ് DBT യുടെത്??? ഡാഷ് ബോർഡ് കള്ളം പറഞ്ഞാൽ കേന്ദ്ര സർക്കാർ യു.പി സർക്കാരിന്റെ പ്രവർത്തനങ്ങളെ മനപൂർവ്വം ജനങ്ങളിൽ നിന്നും മറച്ചു വെച്ചു എന്ന് വേണം കരുതാൻ ??? അല്ലാ ,യോഗിയാണ് കള്ളം പറയുന്നതെങ്കിൽ വ്യാജ പ്രചരണത്തിന് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നു എന്ന് വേണം കരുതാൻ”!!താനൊരു യോഗ്യനായ കള്ളനാന്നെന്ന് പലകുറി തെളിയിച്ച ഒരാളെ സംബന്ധിച്ച് ഇത് ഒരു അലംങ്കാരമാണ്!!

ആയോധ്യയിലേ സരയു നദി തിരത്ത് നവ്യാ അയോധ്യയുടെ രൂപകൽപ്പനയുടെ ഭാഗമായി നിർമ്മിക്കാൻ പോകുന്ന ലോർഡ് രാമ പ്രതിമയുടെ ചിലവ് 195.89 കോടി രൂപയാണ് !
http://indianexpress.com/article/india/yogi-adityanath-government-proposes-grand-statue-of-ram-at-ayodhya-river-banks-in-uttar-pradesh-4882631/lite/

പ്രതിമകൾ ഉയരുബ ോൾ കർഷകർ തുങ്ങാൻ കയറന്വേഷിച്ച ആ കാലം അവർ മറന്നു തുടങ്ങിയിരിക്കുന്നു !! ഇതിഹാസ പോരാട്ടങ്ങൾക്ക് പ്രാപ്തരാക്കാൻ ഒരു ചെങ്കൊടി അവർക്ക് കൈയിൽ നൽകിയ ഒരു പ്രസ്ഥാനമുണ്ട് ഇന്ത്യയിൽ ,”കിസാൻ സഭ !! “അവരാണി സമരം നയിക്കുന്നത് ! എത്ര എഴുത്തിയാലും തെറ്റി പോകുന്ന കണക്കുകളാണ് നിങ്ങൾക്ക് ഇനി ! ലക്നൗവിൽ കാണാം |!കാലം സാക്ഷിചരിത്രം സാക്ഷി !!
#chalolucknow

Top