നിലപാട് തിരുത്തിയാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കുമെന്ന് സിപിഎം

കോഴിക്കോട് : നിലപാട് തിരുത്തി വന്നാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ള ആര്‍എംപി നേതാക്കളെ സിപിഎമ്മിലേക്ക് സ്വീകരിക്കാന്‍ തയ്യാറെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ചൂണ്ടി്ക്കാട്ടി ദൂതരെ അയച്ചിരുന്നു.

എന്നാല്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഇടപെട്ട് ചര്‍ച്ചയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നെന്നും പി മോഹനന്‍ പറഞ്ഞു. നേരത്തെ ടിപി ചന്ദ്രശേഖരനെ അനുകൂലിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസ്താവന നടത്തിയിരുന്നു. ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായാണ് കോടിയേരി പറഞ്ഞത്.

Top