പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടുലക്ഷം അപേക്ഷകര്‍ക്ക് ഇതുവരെ 335 കോടി രൂപ അനുവദിച്ചു.

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടുലക്ഷം അപേക്ഷകര്‍ക്ക് ഇതുവരെ 335 കോടി രൂപ അനുവദിച്ചു. വിവിധമേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസമായാണ് ഇത്രയും തുക അനുവദിച്ചത്.

ജില്ലാടിസ്ഥാനത്തില്‍ വിതരണം ചെയ്ത തുക ചുവടെ കൊടുക്കുന്നു.

തിരുവനന്തപുരം 53.44 കോടി
കൊല്ലം 24.49 കോടി
പത്തനംതിട്ട 9.99 കോടി
ആലപ്പുഴ 24.24 കോടി
കോട്ടയം 20.64 കോടി
ഇടുക്കി 10.57 കോടി
എറണാകുളം 28.71 കോടി
തൃശൂര്‍ 24.72 കോടി
പാലക്കാട് 10.40 കോടി
മലപ്പുറം 20.05 കോടി
കോഴിക്കോട് 16.46 കോടി
വയനാട് 4.27 കോടി
കണ്ണൂര്‍ 18.67 കോടി
കാസര്‍ഗോഡ് 68.28 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടറിയേറ്റില്‍ നേരിട്ട് എത്തണമെന്നില്ല. ഓണ്‍ലൈനായി അപേക്ഷ അയക്കാനുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ചികിത്സാരേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ അപേക്ഷക്കൊപ്പം ഉണ്ടെങ്കില്‍ വേഗത്തില്‍ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കഴിയും. അപേക്ഷയിന്മേല്‍ കലക്ടര്‍മാരുടെ റിപ്പോര്‍ട് ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവില്‍ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയും.

Top