പുരസ്കാര ലഭ്യതയില്‍ സന്തോഷമെന്ന് ഇന്ദ്രന്‍സും പാര്‍വതിയും

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രന്‍സും പാര്‍വതിയും. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മുന്‍പ് ഒന്ന് രണ്ടു തവണ തന്‍റെ പേര് പരിഗണനയ്ക്ക് വന്നപ്പോള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ താന്‍ അമിത പ്രതീക്ഷ വച്ചിരുന്നില്ല. പുരസ്കാര ലഭ്യതയില്‍ തനിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ സന്തോഷമുണ്ടെന്നും മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രന്‍സ് പറഞ്ഞു.

ടേക്ക് ഓഫ് പോലെയൊരു മികച്ച ചിത്രത്തിന് പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതിയും പ്രതികരിച്ചു. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയ സിതാര കൃഷ്ണകുമാറും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ സജീവ് പാഴാരും സന്തോഷം പങ്കുവച്ചു.

Top