പ്രതികൂല കാലാവസ്ഥയിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനിറങ്ങിയ എല്ലാ KSEB ജീവനക്കാർക്കും… ഇവർക്ക് കരുത്തേകി കൂടെ നിൽക്കുന്ന പൊതുബോധമുള്ള നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ.

കാലവർഷം കനത്തു ശക്തമായ കാറ്റിൽ നാട്ടിലെ വൈദ്യുതി ബന്ധമെല്ലാം താറുമാറിലായി.

ചിലർ KSEB ക്കാരെ ഫോണിൽ വിളിച്ച് പുലഭ്യം പറച്ചിൽ തുടങ്ങി.

അവരും സർക്കാർ ശമ്പളം വാങ്ങുന്നതിന്റെ പ്രതിബദ്ധത കാട്ടണ്ടേ?! ഇതൊക്കെയാണ് ചോദ്യങ്ങൾ എല്ലാവർക്കും സ്വിച്ചിട്ടാൽ ലൈറ്റ് കത്തണം. ആർക്കും മറ്റൊന്നും അറിയണ്ട. കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും പോസ്റ്റിലും ലൈനിലും മറ്റും തൂങ്ങിക്കിടന്ന് അഹോരാത്രം പണിയെടുക്കുന്ന KSEB ജീവനക്കാർ സ്വന്തം ജീവൻ വച്ചാണ് ഈ ഘട്ടത്തിൽ പണിയെടുക്കുന്നത്….. അവർക്കും കുടുംബവും.. കുട്ടികളും ഉണ്ട്… നിലവിലെ സംവിധാനങ്ങൾ വച്ച് കാലവർഷക്കെടുതിയിൽ വന്നു ചേരുന്ന ഇത്തരം ബുദ്ധിമുട്ടുകൾക്ക് നമുക്കാരെയും കുറ്റപ്പെടുത്താൻ കഴിയില്ല….. നമ്മുടെ നാട്ടിലെ കെട്ടുപോയ വിളക്കുകൾ പ്രകാശം ചൊരിയാൻ എല്ലാവരും KSEB കാർക്കൊപ്പം പങ്കു ചേരുക………. ഈ പ്രതികൂല കാലാവസ്ഥയിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനിറങ്ങിയ എല്ലാ KSEB ജീവനക്കാർക്കും… ഇവർക്ക് കരുത്തേകി കൂടെ നിൽക്കുന്ന പൊതുബോധമുള്ള നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ.

ഇതൊന്ന് വായിച്ച് നോക്കൂ ….

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,

മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ, കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കറന്റ് വരുകയും പോകുകയും ചെയ്യുക.

പോയാൽ തന്നെ മണിക്കൂറുകളോളം കറന്റ് വരാതിരിക്കുക,

ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റിസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാധാരണ സംഭവിക്കാറില്ലേ?

ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്,

ഇനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങൾ നിങ്ങളുടെ വൈദ്യുതി കൺസ്യൂമർ നമ്പർ ഓർമിക്കുക

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക

ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർ കെയർ എക്സിക്യുട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക

9 അമർത്തുന്നതിന് മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല,

അവിടെ നിന്നും നിങ്ങളുടെ കൺസ്യുമർ നമ്പർ ചോദിക്കും അപ്പോൾ പറഞ്ഞു കൊടുക്കുക,

ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ച് കറന്റില്ലാത്ത കാരണം, കറന്റ് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞ്ഞുതരും

റിസീവർ താഴെ എടുത്ത് വെച്ച് സുഖം കൊളളുന്നവരെ വിളിച്ച് നിങ്ങളും അവരും ബുദ്ധിമുട്ടേണ്ടതില്ല,

കേരളത്തിലുളള എല്ലാവർക്കും 1912 എന്ന ഈ നാലക്ക നമ്പർ തന്നെയാണ്,

ഈ നമ്പർ എല്ലാവരിലേക്കും എത്തിക്കുക

 


Top