പ്രശസ്ത നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു! അമ്മയായും മുത്തശ്ശിയായും മലയാളത്തില്‍ തിളങ്ങിയ നടി!!

Breaking News

പ്രശസ്ത നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. നിരവധി മലയാള സിനിമകളില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടി ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ ആയിരുന്നു വിടപറഞ്ഞത്. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശവസംസ്‌കാരം ചെന്നൈയിലെ ബസന്ത് നഗറില്‍ നടന്നു.

1986ല്‍ ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി,വാസ്തുഹാര, നാലുകെട്ട്, കളിയൂഞ്ഞാല്‍, വിസ്മയം,പട്ടാഭിഷേകം,പൊന്തന്‍മാട,സാഗരം സാക്ഷി, വിഷ്ണു,അനന്തഭദ്രം, വിസ്മയത്തുമ്ബത്ത്,മല്ലു സിംഗ്,കന്നത്തില്‍ മുത്തമിട്ടാല്‍,കന്നഡ ചിത്രം സംസ്‌കാര, സന്തോഷ് ശിവന്റെ ബിഫോര്‍ ദ റെയിന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു.

സിനിമകള്‍ക്കു പുറമെ ചില ടെലിവിഷന്‍ സീരിയലുകളിലും ലക്ഷ്മി കൃഷ്ണമൂര്‍ത്തി അഭിനയിച്ചിരുന്നു. മധുമോഹന്റെ സീരിയലുകളിലെ നിറസാന്നിദ്ധ്യമായിരുന്നു നടി. വള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന അമ്മയായും മുത്തശ്ശിയായിട്ടുമാണ് നടി മലയാളത്തില്‍ തിളങ്ങിയിരുന്നത്. കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു. ആകാശവാണിയില്‍ നിന്നുമായിരുന്നു സിനിമാ രംഗത്തേക്ക് പ്രവേശിച്ചിരുന്നത്. കോഴിക്കോട് ചാലപ്പുറത്ത് ചെങ്ങളത്ത് ദേവകി അമ്മയുടെയും മുല്ലശ്ശേരി ഗോവിന്ദ മേനോന്റെയും മകളായിട്ടായിരുന്നു ജനനം. മൈസൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തിയാണ് ഭര്‍ത്താവ്.

Breaking News
Top