ബി ജെ പിക്ക് നുണ പ്രചരിപ്പിക്കാന്‍ ഇരുപതിനായിരത്തിൽ അധികം ആളുകൾ ജോലി ചെയ്യുന്ന IT സെൽ!! ഓരോ ആളുകൾക്കും ദിവസേന ആയിരം രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ശമ്പളം. ഓരോ ആളുകൾക്കും പത്തു മൊബൈലും,പത്ത് വാട്‌സ്ആപ്പ് നമ്പറും!!

ഇരുപതിനായിരത്തിൽ അധികം ആളുകൾ വർക്ക് ചെയ്യുന്ന IT സെൽ!!
അതിൽ ട്വീറ്റുകളും,മെസേജുകളും തയ്യാറാക്കുന്നതിന് Super150′ എന്നൊരു സെപ്ഷ്യൽ വിങ്.

2015 ജൂലൈയിൽ പ്രധാനമന്ത്രി പ്രത്യേകം സന്ദർശിച്ചിരുന്നു ഈ വിഭാഗത്തെ.!!

അവരെ റിക്രൂട്ട് ചെയ്യുന്നതിന് ഒരു പി ആർ സെക്ഷൻ!!
ഓരോ ആളുകൾക്കും ദിവസേന ആയിരം രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ശമ്പളം. ഓരോ ആളുകൾക്കും പത്തു മൊബൈലും,പത്ത് വാട്‌സ്ആപ്പ് നമ്പറും!!

വ്യാജ വാർത്തകൾ നിർമ്മിക്കുന്നതിന്നും,വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന്നും വിവിധ പേരിലുള്ള വെബ് സൈറ്റുകൾ.അതിൽ തന്നെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആദ്യത്തെ ഇരുപത് വെബ്സൈറ്റുകളിൽ പത്താം സ്ഥാനത്തുള്ള newstrend. news മൂന്ന് കോടിയിലധികം പേർ ദിവസവും സന്ദർശിക്കുന്നു..!!!
ഫേസ്ബുക്കിൽ 20 ലക്ഷത്തിന് മുകളിൽ followers ഉള്ള നിരവധി പേജുകൾ.
ഇത്തരം പേജുകളിൽ അധികവും ഇന്ത്യൻ ആർമിയുടെയും,മറ്റു പ്രശസ്തരായ ആളുകളുടെയും പേരുകളിൽ.
(ഇന്ത്യൻ ആർമിയുടെ ഒഫിഷ്യൽ പേജിനെക്കാൾ followers സംഘ പരിവാറിന്റെ unofficial പേജിനുണ്ട്!!).

മുസ്ലിംകൾക്കിടയിൽ ബിജെപിക്ക് നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാൻ നിരവധി മുസ്ലിം ഐ ഡികൾ. ഹിന്ദുക്കൾക്കിടയിൽ മുസ്ലിം വിദ്വേഷം ഉണ്ടാക്കിയെടുക്കുവാൻ ഹിന്ദു ഐ ഡികൾ..!!

രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ IT സെല്ലിനെക്കുറിച്ച ചെറിയൊരു വിശദീകരണമാണ് മുകളിൽ.കഴിഞ്ഞ കുറേ നാളുകളായി IT സെല്ലിന്റെ ഭാഗമായിരിക്കുകയും,പിന്നീട് ആ ജോലി ഉപേക്ഷിക്കുകയും ചെയ്ത മഹാവീർ എന്ന ചെറുപ്പക്കാരന്റെ വെളിപ്പെടുത്തലാണ് ഇതെല്ലാം വെളിയിൽ കൊണ്ട് വന്നിരിക്കുന്നത്. എല്ലാ വാര്ത്തകളിലും ഹിന്ദു മുസ്ലിം സ്പർധക്കുള്ള മരുന്ന് തിരയുകയാണ് പ്രധാന ജോലിയെന്നു മഹാവീർ പറയുന്നു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി ജെ പിയെ അധികാരത്തിലേക്ക് നയിക്കുന്നതെന്നും, മോഡിയേക്കാൾ ബി ജെ പി യുടെ താഴെ ഘടകങ്ങളിൽ യോഗി ആദിത്യനാഥിനു സ്വീകാര്യതയേറി വരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു..

ഇത്രയും വ്യവസ്ഥാപിതമായി IT സംവിധാനങ്ങളുപയോഗിച്ചു പ്രചാരണം നടത്തുകയും ഫലം കണ്ടെത്തുകയും ചെയ്യുമ്പോൾ അതേ ഇടങ്ങൾ തമ്മിലടിക്കുന്നതിനുള്ള വേദിയായി നാം കൊണ്ടുനടക്കുന്നു. ഇനിയും വിവേകത്തോടുകൂടിയുള്ള ഇടപെടലുകൾ നമ്മിൽ നിന്നും ഉണ്ടാവാത്ത പക്ഷം , പരസ്പര സഹകരണത്തിന്റെ ഭൂമിക നമുക്ക് നഷ്ടമാവുകയും, രാജ്യത്തു സമാധാനാന്തരീക്ഷം താറുമാറാവുകയും ചെയ്യുമെന്നതിലും സംശയം വേണ്ട!!!

Top