ബോ​ബ് മാ​ര്‍​ലി​യു​ടെ റെ​ഗ്ഗെ സം​ഗീ​തം ലോ​ക​ത്തി​ന്‍റെ പൈ​തൃ​കം; യു​നെ​സ്കോയുടെ അം​ഗീ​കാരം

Breaking News

യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ്: ജ​മൈ​ക്ക​ന്‍ സം​ഗീ​ത​ജ്ഞ​ന്‍ ബോ​ബ് മാ​ര്‍​ലി​യി​ലൂ​ടെ ലോ​കം നെ​ഞ്ചി​ലേ​റ്റി​യ റെ​ഗ്ഗെ സം​ഗീ​ത​ത്തെ ആ​ഗോ​ള സാം​സ്കാ​രി​ക പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി യു​നെ​സ്‌​കോ. ജ​മൈ​ക്ക​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​നെ​സ്‍​കോ റെ​ഗ്ഗെ അം​ഗീ​ക​രി​ച്ച​ത്. ലോ​കം മു​ഴു​വ​നു​ള്ള​വ​രു​ടെ ശ​ബ്‍​ദ​മെ​ന്നാ​ണ് റെ​ഗ്ഗെ​യെ യു​നെ​സ്കോ വി​ശേ​ഷി​പ്പി​ച്ച​ത്.

1960 ക​ളി​ല്‍ ജ​മൈ​ക്ക​യി​ല്‍ രൂ​പം കൊ​ണ്ട സം​ഗീ​ത ശാ​ഖ​യാ​യ റെ​ഗ്ഗെ ബോ​ബ് മാ​ര്‍​ലി​യാ​ണ് ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സാ​മൂ​ഹി​ക​രാ​ഷ്ട്രീ​യ കാ​ഴ്‍​ച്ച​പ്പാ​ടു​ക​ളും ദ​ര്‍​ശ​ന​വും ആ​ത്മീ​യ​ത​യും എ​ന്നി​വ​ ഉള്‍പ്പെട്ട താ​ള​മാ​ണ് റെ​ഗ്ഗെ. അ​നീ​തി, പ്ര​തി​രോ​ധം, സ്നേ​ഹം, മാ​ന​വി​ക​ത എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര സം​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി​യ​തി​ല്‍ റെ​ഗ്ഗെ സം​ഗീ​ത​ത്തി​ന് പ​ങ്കു​ണ്ടെ​ന്നും പ്ര​ഖ്യാ​പ​ന​വേ​ള​യി​ല്‍ യു​നെ​സ്കോ പ​റ​ഞ്ഞു.

ജ​മൈ​ക്ക​യി​ലെ ഒ​രു ജ​ന​ത അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ടി​മ​ത്ത​ത്തി​ന്‍റെ​യും ദു​ര​ന്ത​ങ്ങ​ളു​ടെ​യും നേ​ര്‍​ക്കു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സ്വ​ര​മാ​യി​രു​ന്നു ബോ​ബ് മാ​ര്‍​ലി​യു​ടെ സം​ഗീ​തം. വ​ര്‍​ണ വി​വേ​ച​ന​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​ണ് ബോ​ബ് മാ​ര്‍​ലി റെ​ഗ്ഗെ സം​ഗീ​ത​ത്തി​ലൂ​ടെ ന​ട​ത്തി​യ​ത്. 1963 ല്‍ ​ബ​ണ്ണി വെ​യ്ല​ര്‍, പീ​റ്റ​ര്‍ റ്റോ​ഷ് എ​ന്നി​വ​രോ​ട് ചേ​ര്‍​ന്ന് മാ​ര്‍​ലി രൂ​പീ​ക​രി​ച്ച ‘ദ ​വെ​യ്ലേ​ഴ്സ്’ എ​ന്ന സം​ഗീ​ത​ട്രൂ​പ്പും റെ​ഗ്ഗ ടൂ​ട്‍​സ്‍ ആ​ന്‍​ഡ്‍ മെ​യ്‍​റ്റ​ല്‍​സ്‍ ബാ​ന്‍​ഡും നി​ര​വ​ധി റെ​ഗ്ഗെ ഗാ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.

Breaking News
Top