
കൊച്ചി: മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി സേതു തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. അനന്ത വിഷന്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ പികെ മുരളീധരനും ശാന്ത മുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം, ലാലു അലക്സ്, നെടുമുടി വേണു, വിവേക് ഗോപന്, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.