മാനേജ്മെന്റുകളുടെ രഹസ്യ അജണ്ട…. സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിൽ ശമ്പളം നൽകാതെ ജീവനക്കാരെ പീഢിപ്പിക്കുന്നു.

Breaking News

മാനേജ്മെന്റുകളുടെ രഹസ്യ അജണ്ട…. സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിൽ ശമ്പളം നൽകാതെ ജീവനക്കാരെ പീഢിപ്പിക്കുന്നു.

ജസ്റ്റിസ് ദിനേശൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്താൻ സർക്കാർ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് മാനേജ്മെൻറുകളുടെ പുതിയ നീക്കം. ഇതിന് തടയിട്ട് വിലപേശൽ നടത്താൻ വേണ്ടിയാണ് മാനേജ്മെൻറുകൾ തീക്കളിക്ക് തയ്യാറായിട്ടുള്ളത്.

പത്തനംതിട്ട ,തൃശ്ശൂർ ,പാലക്കാട് ജില്ലകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ എഞ്ചിനീയറിംഗ് കോളജിൽ പ്രസവാവധിക്ക് പോകുന്ന അദ്ധ്യാപികമാരെ തിരിച്ചെടുക്കാത്തത് പതിവായിരിക്കുന്നു.

സംസ്ഥാനത്തെ നിരവധി കോള’ജുകളിൽ സമാന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളിൽ അടിയന്തിരമായ ഇടപെടൽ നടത്തിയല്ല എങ്കിൽ അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാരുടെ ആത്മഹത്യയ്ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരും

Breaking News
Top