മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മൻ ചാണ്ടി ഇടുക്കിയിലേക്ക് ഹെലികോപ്റ്ററില്‍ കുടുംബ സമേതം ഉല്ലാസ യാത്ര ചെയ്തത് ദുരന്തനിവാരണ ഫണ്ടിൽ നിന്നും 28 ലക്ഷം എടുത്തായിരുന്നു.

Breaking News

മുഖ്യമന്ത്രിയായിരുന്നപ്പോള്‍  ഉമ്മൻ ചാണ്ടി ഇടുക്കിയിലേക്ക് ഹെലികോപ്റ്ററില്‍  കുടുംബ സമേതം ഉല്ലാസ യാത്ര ചെയ്തത് ദുരന്തനിവാരണ ഫണ്ടിൽ നിന്നും 28 ലക്ഷം എടുത്തായിരുന്നു എന്നത് ഈ അവസരത്തില്‍ വിസ്മരിക്കരുത്.

 ഓഖി ഫണ്ടില്‍  നിന്നും വകമാറ്റി  ഹെലിക്കോപ്റ്റര്‍ വാടക എടുക്കുന്ന തീരുമാനം അറിഞ്ഞ ഉടനെ ഉത്തരവ്  മുഖ്യമന്ത്രി പിണറായി വിജയന്‍ റദ്ദാക്കിയ വിവരം സൗകര്യപൂര്‍വ്വം ചില മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

ഈ വാത്ത വളച്ചൊടിച്ച് സര്‍ക്കാരിനെതിരെ തിരിക്കാന്‍  മാധ്യമങ്ങള്‍ കാണിക്കുന്ന ശുഷ്കാന്തി  സി പി ഐ (എം) നെ കരിവാരിത്തേക്കാന്‍ ഉള്ള കുത്സിത ശ്രമം മാത്രമാണ്.

മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ആകാശ യാത്ര ചെയ്യുന്നതില്‍ എന്താണ് കുഴപ്പം എന്ന് വിമര്‍ശിക്കുന്നവര്‍  കാരണം നാട്ടുകാരെ  അറിയിക്കാന്‍ ബാധ്യസ്ഥരാണ്. 

ബി ജെ പി ഭരിക്കുന്ന യു പി മുഖ്യമന്ത്രി 

കര്‍ണ്ണാടകത്തിലെ നിലവിലെ കോണ്‍ഗ്രസ്സ്  മുഖ്യമന്ത്രി  

കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന ആന്ധ്രാപ്രദേശില്‍  മുഖ്യമന്ത്രി  വൈ എസ് ആര്‍ കൊല്ലപ്പെട്ടത് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍

 

ഇന്ത്യയിൽ മുഖ്യമന്ത്രിമാർ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നത് ആദ്യമല്ല. ഏറ്റവും കുറവാണു കേരളത്തിൽ.

ആന്ധ്രയിൽ ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രി ഹെലിക്‌പോറ്ററോട് കൂടി കാണാതായ സംഭവവും ദുഃഖത്തോട് കൂടി ഓർക്കുന്നു.

നിയമസഭയിൽ ഭൂരിപക്ഷമുള്ള മുഖ്യമന്ത്രി കരുണാകരനെ താഴെ ഇറക്കി അവിടെ ഇരിക്കാൻ ശ്രീ.ആന്റണിയെ ഡൽഹിയിൽ നിന്നും തിരുവനന്ത പുരത്തേക്കയച്ചത് 120 പേർക്ക് കയറാവുന്ന പ്രത്യേക വിമാനത്തിൽ ഒറ്റക്ക്.

ഒരിക്കൽ ഇതേ ശ്രീ.കരുണാകരൻ ഡൽഹിയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ പെട്ടെന്ന് ഓർത്തു . തനിക്കു ഗുരുവായൂരിൽ തിങ്കൾ ഭജനത്തിനു സമയമായി. ( മലയാള മാസം അവസാന തീയതിയും അടുത്ത മാസം ഒന്നാം തിയ്യതിയും തുടർച്ചയായി നടത്തുന്ന പ്രാര്‍ത്ഥന തിങ്കൾ ഭജനം,തിങ്കൾ ഭജനം സംസ്ഥാന വിഷയമാണോ എന്നൊന്നും ചോദിക്കരുത് ). ഉടൻ വ ന്നു 120 പേര് കയറുന്ന പ്രത്യേക വിമാനം ഒറ്റക്ക് യാത്ര. രണ്ടും ഏർപ്പാടാക്കിയത് പ്രധാനമന്ത്രി നരസിംഹ റാവു.

ആൾദൈവങ്ങളെ കാണാൻ മിക്ക മുഖ്യമന്ത്രിമാരും  പോകുന്നത് ഹെലി കോപ്ടറിൽ ആണ് . ആഴ്ച തോറും.

ഇവിടെ ചിലവ്‌ ഏതു കണക്കിൽ എഴുതണം എന്നതാണ് തർക്കം. അഥവാ അക്കൗണ്ട് ഹെഡ് ആണ് തർക്ക വിഷയം . ഓഖി കണക് അല്ലെങ്കിൽ പൊതു ഭരണ കണക്കിൽ . മുഖ്യമന്ത്രിയല്ലേ എത്തേണ്ടിടതൊക്കെ ഏത്തണ്ടെ. തിരഞ്ഞെടുക്കപെട്ടതല്ലേ? സെക്രട്ടേറിയറ്റിന്റെ ഓട് പൊളിച്ചു അകത്തു കയറിതല്ലല്ലോ പിണറായി. അല്പം സഹിഷ്ണുത ആകാം.

പുതുപ്പള്ളിയിലും , പാലായിലും അറബിക്കടൽ കണ്ടവർ ചുരുക്കം. അവിടത്തെ സ്‌കൂൾ കുട്ടികൾ എസ്കർഷൻ പോകുന്നത് കടല് കാണാനാണ്. 2004 ലെ സുനാമി( അന്നത്തെ ഓഖി)ഫണ്ട് ഈ രണ്ട് സ്ഥലത്താണ് ചെലവാക്കിയത്. കടലാക്രമണം രൂക്ഷം. കാലാകാലം നിയോജക മണ്ഡലം കൂടെ നിർത്തണ്ടെ.

ഒന്ന് മര്യാദക്കൊക്കെ വിമര്‍ശിച്ചുകൂടെ ? പിണറായി വിരോധത്തിന് ഒരു മാനദണ്ഡം നിശ്ചയിക്കൂ.

ഉമ്മന്‍ ചാണ്ടി ഇട്ടാല്‍ ബര്‍മുഡ ബാക്കിയുള്ളവന്‍ ഇട്ടാല്‍ വള്ളി നിക്കര്‍

Related Article:

Posted by The Media Time on Thursday, January 11, 2018

Read this :

Posted by The Media Time on Sunday, January 7, 2018

 

Breaking News
Top