മെകിസിക്കോ ഏഴു പതിറ്റാണ്ടിനു ശേഷം ചുവക്കുന്നു; പ്രസിഡന്റായി ഇടതു നേതാവ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രദോര്‍(അംലോ) അധികാരമേറ്റു; ഒബ്രദോറിന്റെ വിജയം 56 ശതമാനം വോട്ട് നേടി; നവലിബറല്‍ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ നിയുക്ത പ്രസിഡന്റ് അധികാരമേറ്റു

മെക്‌സിക്കോ സിറ്റി; ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം മെക്‌സിക്കോ വീണ്ടും ചുവക്കുന്നു. . പ്രസിഡന്റായി ഇടതു നേതാവ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രദോര്‍(അംലോ) അധികാരമേറ്റു. മുന്‍ മെക്‌സിക്കോ സിറ്റി മേയര്‍ കൂടിയാണ് 65കാരനായ ഒബ്രദോര്‍.വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദൂറോ, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ഒബ്രദോറിന്റെ അടുത്ത സുഹൃത്തും ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവുമായ ജെറമി കോര്‍ബിന്‍, ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ട് നേടിയാണ് ഒബ്രഡോര്‍ അധികാരത്തിലേറുന്നത്. എതിരാളിയായ മുന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോക്ക് 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് നവലിബറല്‍ നയങ്ങളുടെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകന്‍ കൂടിയാണ് ഒബ്രദോര്‍.

സത്യപ്രതിജ്ഞക്കു ശേഷം രാജ്യത്തെ അഭിസംബോധനചെയ്ത ഒബ്രദോര്‍ നവലിബറല്‍ സാമ്ബത്തിക നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. നവലിബറലിസം ഒരു വലിയ ദുരന്തമായിത്തീര്‍ന്നിരിക്കുകയാണ്. നമ്മെ രക്ഷിക്കാനെന്ന പേരില്‍ അവതിരിപ്പിച്ച ഊര്‍ജനയപരിഷ്‌കരണം രാജ്യത്തെ ഇന്ധന ഉല്‍പ്പാദനം കുറയാനാണ് ഇടയാക്കിയത്. ഇന്ധനവൈദ്യുതി നിരക്ക് വര്‍ധനവിനും ഇത് കാരണമായി. നിയോലിബറലിസത്തിന് മുന്‍പ് ഗ്യാസ്ഡീസല്‍ ഉല്‍പ്പാദനത്തില്‍ നാം സ്വയം പര്യാപ്തരായിരുന്നെങ്കില്‍ ഇന്ന് നാം പകുതിയിലധികവും ഇറക്കുമതി ചെയ്യുന്നു. ഒബ്രദോര്‍ പറഞ്ഞു.

രാജ്യത്തെ വര്‍ഷങ്ങളായി അലട്ടുന്ന അഴിമതിക്കും ദാരിദ്ര്യത്തിനും അവസാനം കാണുമെന്നും കഴിഞ്ഞ ഒരു ദശകത്തോളമായി രാജ്യം നേരിടുന്ന രക്തരൂക്ഷിത അക്രമങ്ങള്‍ക്ക് തടയിടുമെന്നും ഒബ്രദോര്‍ അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. അമേരിക്കയില്‍ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്‌സിക്കന്‍ അഭയാര്‍ഥികളുടെ സുരക്ഷയില്‍ ഊന്നിയ ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒബ്രദോര്‍ ചടങ്ങില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദമായ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top