രണ്ടു കരിം കോഴിക്ക് 50,000 രൂപ..!!! മലബാർ സഹോദരി സഹോദരങ്ങളെ നോമ്പു തുറപ്പിച്ചു മാതൃകയായ റാഫി പേരാംബ്ര ലേലത്തില്‍ പിടിച്ചത്.

Breaking News

രണ്ടു കരിം കോഴി കൊണ്ട് മലബാർ സഹോദരി സഹോദരങ്ങളെ നോമ്പു തുറപ്പിച്ചു മാതൃകയായ  റാഫി പേരാംബ്ര

09/05/2018 ന് അഖില കൈരളി കർഷക സ്നേഹികൾ (AKKS) തങ്ങളുടെ പത്തു കാർഷിക ഗ്രൂപുകളിൽ രണ്ടു കരിംകോഴി ക് വേണ്ടി സൗഹൃദ ലേലം നടന്നു, AKKS ന്റെ ഒരു ജില്ലാ കമിറ്റി മെമ്പർ തന്റെ രണ്ടു കരിംകോഴിയെ ലേലത്തിൽ വെച്ചു കിട്ടുന്ന പണം കൊണ്ട് സംഘടനാ പ്രവർത്തന ഫണ്ട്‌ കണ്ടെത്താൻ സംഭാവന ചെയ്തു.

രാവിലെ തന്നെ രണ്ടു കരിം കോഴിക്ക് വേണ്ടി ഊർജിത മായി ഗ്രൂപുകളിൽ ലേലം നടന്നു, അല്പം സമയത്തിനുളിൽ AKKS സംസ്ഥാന സെക്രട്ടറി സജീഷ് കോഴിക്കോട് ഉടൻ തന്നെ ഈ ലേലത്തിൽ കിട്ടുന്ന പൂർണ ഫണ്ട്‌ സംഘടനയുടെ അടുത്ത പ്രവർത്തനം ആയ മെയ്‌ 27ന് മലപ്പുറം KTDC ഓഡിറ്റോറിയത്തിൽ നടക്കുന്ന AKKS മലബാർ നോമ്പു തുറ പരിപാടിക്ക്‌ വേണ്ടി വിനയോഗിക്കും എന്നു ഗ്രൂപുകളിൽ പ്രഖ്യാപിച്ചു.

സെക്രട്ടറി യുടെ പ്രസ്താവന വന്നതിൽ സംഘടന യോട് ഉള്ള കൂറും നോമ്പു തുറ താങ്കൾക് തന്നെ നടത്തണം എന്ന വീറും വാശിയും ആയി. ഓരോ മെമ്പർ മാരും ലേലം തുക കൂടി കൊണ്ട് വന്നു. ഒടുവിൽ രാത്രി പത്തു മണിക്ക് ലേലം തീരാൻ രണ്ടു മണിക്കൂർ ബാക്കി നിൽക്കേ AKKS ഗ്രൂപ്പുകൾ ആയ ക്ഷീര വിപ്ലവം V/S ഇണ കുരുവി ഗ്രൂപ്പുകൾ തമ്മിൽ അന്തിമ പോരാട്ടം നടന്നു.

ഒടുവിൽ കേരളത്തിൽ ആദ്യമായി രണ്ടു കരിംകോഴി 50000 രൂപക്ക് വാങ്ങി ഏറ്റവും വിലപിടിപ്പുള്ള കരിം കോഴിയെ സ്വന്തം ആക്കിയത് പേരാംബ്രയുടെ അഭിമാനം ആയ റാഫി പേരാംബ്ര ആയി മാറുക ആയിരുന്നു കൂടാതെ ലേലം വിജയികൾക്ക് ഉള്ള ട്രോഫി AKKS ന്റെ ക്ഷീര വിപ്ലവം ഗ്രൂപ്പ്‌ സ്വന്തം ആക്കി.മെയ്‌ 27ന് നടക്കുന്ന മലബാർ നോമ്പ് തുറ പരുപാടിയിൽ ക്ഷീര വിപ്ലവം ഗ്രൂപ്പ്‌ മാനേജറും ജില്ലാ കമ്മിറ്റി മെമ്പറും ആയ നിസാർ കോട്ടയം ട്രോഫി ഏറ്റു വാങ്ങും എന്നു അറിയിച്ചു.

ഇതിന്റെ ഭാഗമായി AKKS സെക്രട്ടറി സജീഷ് കോഴിക്കോട് ആയി ഞങ്ങൾ നടത്തിയ അഭിമുഖം

Q) എങ്ങനെ ആണ് AKKS എന്ന സംഘടയുടെ ഉൽഭവം ❓

ഏപ്രിൽ 19 2017 നാടൻ കോഴി ഗ്രൂപ്പ്‌ എന്ന പേരിൽ ഒരു നവമാധ്യമ വാട്സപ്പ് ഗ്രൂപ്പ്‌ തുടങ്ങി, ആദ്യം ആദ്യം തികച്ചും ഒരു സാധാരണ ഗ്രൂപ്പ്‌ എന്ന നിലയ്ക്ക് മുന്നോട്ട് പോയി, ദിവസങ്ങൾ കൂടും തോറും കോഴി കർഷകരുടെ എണ്ണം കൂടുകയും ഓരോ ആളുകളെ തിരഞ്ഞു പിടിച്ചു ആവശ്യം ഉള്ളവരെ മാത്രം ഗ്രൂപ്പിൽ നില നിർത്തി അറിവുകൾ പകർന്നു ഈ മേഖലയിലേക്കു കടന്നു വരുന്ന വർക്ക് അറിവ് പകർന്നു, ഇതിൽ ഭൂരിഭാഗം മെമ്പർമാരും പ്രവാസികൾ ആയിരുന്നു.

Q) ഒരു വാട്സപ്പ് ഗ്രൂപ്പിൽ നിന്നും എങ്ങനെ കാർഷിക സംഘടനാ ആയി ❓

ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല ബന്ധങ്ങൾ നല്ല സൗഹ്രദങ്ങൾ, കൂടാതെ വാട്സപ്പ് എന്ന നവ മാധ്യമ കൂട്ടായ്മയുടെ ന്യൂനതകൾ 256 പേരിൽ നിന്നും ഞങ്ങൾക്ക് സംഘടിക്കാൻ കഴിയും എന്നുള്ള അർപ്പണ ബോധം. ഈ സമയങ്ങളിൽ ഞാൻ പ്രേത്യേകിച്ചു നോക്കി കണ്ട കാര്യം, ഞങ്ങളുടെ മെമ്പർ തന്നെ മറ്റു മേഖലകൾ കൃഷി ചെയുന്ന ഉദാഹരണം മുയൽ കർഷകൻ, കന്നുകാലി കർഷകൻ എന്നിവർ മറ്റു ഗ്രൂപുകളിൽ പോയി വഞ്ചിക്കപെടുന്നു. ഒരു ഹൈപ്പർ മാർക്കറ്റ് പോലെ എല്ലാം ഒരു കുടക്കീഴിൽ എന്ന രീതിയിൽ ഒരു കർഷകനും വഞ്ചിക്കപെടരുത് എന്ന ആശയം AKKS എന്ന ഈ സംഘടനയിൽ കൊണ്ടെത്തിച്ചു

Q) ഈ ഒരു സംഘടന തുടങ്ങുമ്പോൾ ഉള്ള നിങ്ങളുടെ ഉദ്ദേശംലക്ഷ്യം❓

ഒരു കർഷകനും ഇനി കേരളത്തിൽ വഞ്ചിക്കപെടരുത്, വാട്സപ്പിൽ കൂടെ കൃഷി ചെയ്യാൻ പറ്റില്ല എന്നു മറ്റുള്ളവരെ ബോധ്യപെടുത്തുക ഗുണത്തിൽ ഉപരി ദോഷങ്ങൾ പറഞ്ഞു മനസിലാക്കുക. യൂട്യൂബ് കണ്ടു കൃഷിയിൽ ഇറങ്ങാതെ ഇരിക്കുക, വെക്തമായി അറിവ് നേടി മാത്രം ഏത് കൃഷിയും തുടങ്ങുക, ഭാവിയിൽ സർക്കാരുമായി ബന്ധപെട്ടു കർഷകർക്ക് ആവശ്യം ഉള്ള ആനുകൂല്യങ്ങൾ നേടി എടുക്കുക. സൊസൈറ്റി രൂപികരിച്ചു കർഷകരുടെ മൂല്യ വർധിത ഉത്പന്നങ്ങൾ പുറം ലോകത്തേക്ക് എത്തിക്കുക. ആശയങ്ങൾ പറഞ്ഞാൽ ഒരുപാട് ഉണ്ട് കാരണം കർഷകൻ എന്ന സമൂഹത്തിന്റെ വളർച്ചക്ക് ജീവൻ പണയം വെക്കാൻ കച്ചകെട്ടി ഇറങ്ങിയ ഒരു സംഘടയുടെ ആശയം കടൽ പോലെ ആണ്.

എങ്ങനെ AKKS ഭരണ സമിതി എങ്ങനെ പ്രവർത്തിക്കുന്നു ❓

കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള 8 പേർ അടങ്ങിയത് ആണ് ഞങ്ങളുടെ സംസ്ഥാന കമിറ്റി, തികച്ചും തിരഞ്ഞെടുപ്പിൽ കൂടി ആണ് സംസ്ഥാന കമിറ്റി മുന്നോട്ട് പോകുന്നത്. ഇതിന്റെ കീഴിൽ 38 അംഗങ്ങൾ ഉള്ള ജില്ലാ കമ്മിറ്റി, ഓരോ മെമ്പർ മാർക്കും അവരുടെ ഉറച്ച തീരുമാങ്ങൾ അത് മാത്രം ആണ് ഞങ്ങളുടെ വളർച്ചയുടെ പ്രധാന കാരണം.

Q) AKKS ഭാവി പരിപാടികൾ എന്തെലാം ❓

ഞങ്ങളുടെ മുന്നിൽ ഉള്ള അടുത്ത പരിപാടി മലബാർ നോമ്പുതുറ മെയ്‌ 27ന് മലപ്പുറത്തു വെച്ചു നടത്താൻ തീരുമാനിച്ചു, 300 ഓളം മെമ്പർമാർക് ഒരു സൽക്കാരം ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 5 ഞങ്ങളുടെ സംഘടനയുടെ പൊൻതൂവൽ വെക്കാൻ ഞങ്ങൾ കോഴിക്കോട് ഒന്നാം സംസ്ഥാന സമ്മേളനം 2000 ആളുകളെ പങ്കെടുപ്പിച്ചു നടത്താൻ തീരുമാനിച്ചു.

AKKS മെമ്പർഷിപ് എടുക്കുന്നത് എങ്ങനെ ❓റെജിസ്റ്ററേഷൻ ഫീസ് ഉണ്ടോ ❓

തികച്ചും സൗജന്യമായി കൊടുക്കുന്നത്, മെമ്പർഷിപ് എടുക്കാൻ ഞങ്ങൾ അവശ്യ പെടുന്നത് അവരുടെ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡും കൂടാതെ ഒരു ഫോട്ടോയും മാത്രം ആണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ വാട്സപ്പിൽ അയക്കുകയോ അല്ലെങ്കിൽ ഞങ്ങളുടെ ഇമെയിൽ അയക്കുകയും ചെയാം [email protected]

AKKS എന്ന സംഘടന ഗവണ്മന്റ് റെജിസ്റ്ററേഷൻ ചെയ്‌ത സംഘടന ആണോ ❓

തീർച്ചയായും ഗവണ്മെന്റ് അംഗീകരിച്ച സംഘടന റെജിസ്റ്ററേഷൻ ഉള്ള സംഘടന ആണ് AKKS TSR/CA/54/2018

Q സംഘടന ഉൽഘടനം എന്നായിരുന്നു ❓

ഡിസംബർ 24 2017 ഞങ്ങൾ തൃശൂർ ബാനർജി ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് ഒരു തൃശൂർ സംഗമം നടത്തുകയും അന്ന് തന്നെ ബഹു : കേരള കൃഷി മന്ത്രി V. S സുനിൽ കുമാർ ഉൽഘടനം ചെയ്തു.

കാർഷിക സംഘടന യിലൂടെ നിങ്ങളുടെ സംഘടന ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുന്നു കേട്ടു,ശെരിയാണോ ❓

തികച്ചും ശെരി ആണ് ജീവ കാരുണ്യ പ്രവർത്തനം നടത്താൻ താല്പര്യം ഉള്ള AKKS മെമ്പർമാർ ഒന്നിക്കുന്ന ഗ്രൂപ്പ്‌ ആണ് സ്നേഹക്കൂട് നല്ല മനസ്സ് ഉള്ള നൂറിൽ കൂടുതൽ ആളുകൾ ഉള്ള ഈ പ്രവർത്തനത്തിൽ ഞങ്ങൾക്ക് ഒരു കൂട്ടം ആയി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റി, ഇനിയും ഞങ്ങൾ കേരളത്തിലെ പാവപെട്ട ജനങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യും കാരണം നല്ല മനസ്സ് ഉള്ള ഒരുകൂട്ടം മനുഷ്യർ ഉള്ള സ്നേഹക്കൂട് ഒരു ലഹരി ആണ്.

Q കേരളത്തിലെ വളർന്നു വരുന്ന കാർഷിക സംഘടനയുടെ സെക്രട്ടറി ആയ നിങ്ങൾക്ക് കർഷക സമൂഹത്തോട് പറയാൻ ഉള്ളത് എന്ത് ❓

ഇന്നു കേരളത്തിൽ കൂൺ മുളക്കുന്ന പോലെ ആണ് വാട്സപ്പ് ഗ്രൂപ്പുകൾ തുടങ്ങുന്നു കുറച്ച് കാലം മുൻപ് കണ്ട പ്രവണത ഗ്രൂപ്പുകൾ ഉണ്ടാക്കി അതിൽ കൂടി സ്വാർത്ഥ താൽപര്യം നടത്തി കർഷകരെ പറ്റിക്കൽ ആണ് പക്ഷെ ഇന്നു പല ഗ്രൂപ്പുകൾ തുടങ്ങി 3000 രൂപ മുതൽ 250 രൂപ വരെ മെമ്പർഷിപ് ഫീസ് എടുത്തു കർഷകരെ ഗ്രൂപ്പിൽ കൊണ്ട് വന്നു ചതി നടത്തുന്ന ഒരു കൂട്ടം കള്ളന്മാർ ഇറങ്ങിയിട്ടുണ്ട്, ദയവു ചെയ്തു കർഷക സുഹൃത്തുക്കൾ ഒന്ന് മനസിലാക്കുക പണി എടുത്തു ജീവിക്കാൻ മടിച്ചു മറ്റുള്ളവരുടെ പണം എടുത്തു ജീവിക്കുന്ന ഈ തരത്തിൽ ഉള്ള സംഘടനകളെ തിരിച്ച് അറിയുക. ഒരു സംഘടന നടത്താൻ പണം അല്ല ആവശ്യം സ്നേഹം ആയുധം ആക്കി സ്നേഹിക്കാൻ ഉള്ള മനസ്സ് ആണ് അത് ഒരു സാമൂഹ്യ പ്രവർത്തനം ആണ് അല്ലാതെ ചെയുന്ന ജോലിക്ക് കൂലി വാങ്ങുക അല്ല, ഒരു കർഷകനും വഞ്ചിക പെടരുത് വഞ്ചിക പെടുന്നു അറിഞ്ഞാൽ ഞങ്ങൾ അവരുടെ ചങ്കിൽ ഒരു കൊടി നാട്ടും AKKS ന്റ ശുദ്ധ പതാക.

Breaking News
Top