രാ​ഹു​ല്‍ ഗാ​ന്ധി ക​രു​ണാ​നി​ധി​യെ സ​ന്ദ​ര്‍​ശി​ച്ചു; ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

Breaking News

ചെ​ന്നൈ: ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​ക​രു​ണാ​നി​ധി​യെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. ചെ​ന്നൈ​യി​ലെ കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രാ​ഹു​ല്‍ ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി. ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ക​രു​ണാ​നി​ധി​യു​ടെ ര​ക്ത​സ​മ്മ​ര്‍​ദം ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​ത് ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നെ​ങ്കി​ലും ചൊ​വ്വാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണു ക​രു​ണാ​നി​ധി​യെ ഗോ​പാ​ല​പു​ര​ത്തെ വ​സ​തി​യി​ല്‍​നി​ന്ന് കാ​വേ​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി പ​രി​സ​രം ഡി​എം​കെ അ​ണി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലും ചെ​ന്നൈ​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Breaking News
Top