റേഷന്‍ നിഷേധിച്ചാല്‍ ഇനി ആശങ്ക വേണ്ട!; കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Breaking News

തി​രു​വ​ന​ന്ത​പു​രം: അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ മനഃപൂര്‍വം നിഷേധിച്ചാല്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. റേ​ഷ​ന്‍​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വ്യാ​പാ​രി​ക​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ മ​റി​ച്ചുവില്‍ക്കുന്നുവെന്ന പ​രാ​തി​ക​ളു​ടെ അടിസ്ഥാനത്തിലാണ് ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഭ​ക്ഷ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി.

പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക്​ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ മ​നഃ​പൂ​ര്‍​വം നി​ഷേ​ധി​ച്ചാ​ല്‍, റേ​ഷ​ന്‍​വ്യാ​പാ​രി​യു​ടെ സു​ര​ക്ഷാ നി​ക്ഷേ​പ​ത്തി​ല്‍​നി​ന്നോ ഡീ​ല​ര്‍ ക​മീ​ഷ​നി​ല്‍​നി​ന്നോ ആ​യി​രി​ക്കും റേ​ഷ​ന് ത​ത്തു​ല്യ​മാ​യ തു​ക കാ​ര്‍​ഡ് ഉ​ട​മ​ക്ക് സര്‍ക്കാര്‍ ന​ല്‍​കു​ക.മ​നഃ​പൂ​ര്‍​വം റേ​ഷ​ന്‍ വി​ഹി​തം ന​ല്‍​കു​ന്നി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ഗു​ണ​ഭോ​ക്താ​വി​ന് ബ​ന്ധ​പ്പെ​ട്ട റേ​ഷ​നി​ങ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കാം. പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ഉ​ട​മ​ക​ളി​ല്‍​നി​ന്ന് ഫു​ഡ് സെ​ക്യൂ​രി​റ്റി അ​ല​വ​ന്‍​സ് ഈ​ടാ​ക്കാ​മെ​ന്നും സി​വി​ല്‍ സ​പ്ലൈ​സ് ക​മീ​ഷ​ണ​ര്‍ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍​ക്ക് കൈ​മാ​റി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് 5,95,800 ല​ക്ഷ​ത്തോ​ളം വ​രു​ന്ന മ​ഞ്ഞ​കാ​ര്‍​ഡ് ഉ​ട​മ​ക​ളും 29,06 ,709 ല​ക്ഷം വെ​ള്ള​കാ​ര്‍​ഡു​കാ​രും ഉ​ള്‍​പ്പെ​ടെ 1,54,80,042 പേ​രാ​ണ് മു​ന്‍​ഗ​ണ​ന​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഞ്ഞ​കാ​ര്‍​ഡു​കാ​ര്‍​ക്ക് പ്ര​തി​മാ​സം 30 കി​ലോ അ​രി​യും അ​ഞ്ചു കി​ലോ ഗോ​ത​മ്ബും സൗ​ജ​ന്യ​മാ​യും കൂ​ടാ​തെ, ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​ക്കും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. പി​ങ്ക് കാ​ര്‍​ഡു​കാ​ര്‍​ക്ക് കാ​ര്‍​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​മ്ബും കി.​ഗ്രാ​മി​ന് ഒ​രു​രൂ​പ നി​ര​ക്കി​ലും വി​ത​ര​ണം ചെ​യ്യേ​ണ്ട​താ​ണ്. എ​ന്നാ​ല്‍, സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ള്‍ ഉ​പ​ഭോ​ക്താ​ക​ളെ മ​ട​ക്കി​ അയയ്ക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഈ ​വി​ഹി​തം പി​ന്നീ​ട് ഇ-​പോ​സ് യ​ന്ത്ര​ത്തി​ല്‍ മാ​ന്വ​ല്‍ ഇ​ട​പാ​ട് ന​ട​ത്തി ക​രി​ഞ്ച​ന്ത​യി​ലേ​ക്ക് മ​റി​ക്കും. ഇ​തു തടയാന്‍ ലക്ഷ്യമിട്ടാണ് ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍.

Breaking News
Top